Saturday 1 September 2018

*പട്ള പോസ്റ്റ് ഓഫീസ് നമുക്ക് നഷ്ടപ്പെട്ട് പോവരുത്./Razapatla



*പട്ള പോസ്റ്റ് ഓഫീസ് നമുക്ക് നഷ്ടപ്പെട്ട് പോവരുത്.*


-------------------------------------------------------
Razapatla
--------------------------------------------------------

പട്ളയുടെ പ്രൗഡിയുടെ ചിഹ്നങ്ങളാണ്  പട്ള സ്കൂൾ, ഹെൽത്ത് സെന്റർ, പോസ്റ്റ് ഓഫീസ് തുടങ്ങിയവ.

നഷ്ടക്കണക്ക് പറഞ്ഞ് പോസ്റ്റോഫീസിനെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.

പട്ള പോസ്റ്റാഫീസിൻ്റെ   വളർച്ചാ നിരക്ക് 126 പോയിന്റിന് മേലെ ഉണ്ടായിരുന്നത് ഇടിഞ്ഞ് ഇപ്പോൾ വെറും 86ൽ നിൽക്കുകയാണ്. ഈ വർഷം ഡിസംബറോടെ വീണ്ടും കണക്കെടുപ്പ് വരുമത്രെ.. അപ്പോഴും ഇതേ പോലെ നിലവാരത്തകർച്ച തുടരുകയാണങ്കിൽ സ്റ്റാഫിനെ ഒന്നാക്കി ചുരുക്കുകയോ അടച്ചു പൂട്ടാൻ ഉത്തരവ് വരികയോ ചെയ്യാം എന്ന് പോസ്റ്റ് മാസ്റ്റർ പറയുന്നത്.

പോസ്റ്റാഫീസുകളുടെ ദൂരം അഞ്ച് കിലോമീറ്ററാക്കി ഈയിടെ കേന്ദ്ര ഉത്തരവ് വന്നതിൻ്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടൽ തീരുമാനം വൈകിക്കാൻ ഇടയില്ല. കാരണം പട്ളയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലായി മധൂർ, ശ്രീബാഗിൽ, മായിപ്പാടി,കല്ലക്കട്ട,ബേള തുടങ്ങിയ  പോസ്റ്റോഫിസുകൾ ഉണ്ട്, പോരാത്തതിന് എല്ലാം  നല്ല ലാഭത്തിലുമാണ് പ്രവർത്തിക്കുന്നതും.

നമ്മുടെ പോസ്റ്റാഫീസ് നഷ്ടത്തിലാവാനുള്ള കാരണം പോസ്റ്റ്മാസ്റ്റർ പറയുന്നത് ഇങ്ങനെയാണ്.
പഴയത് പോലെ കത്തുകളും മണിയോർഡറുകളും ഇപ്പോള്‍ വരാറില്ല. അതിലുപരി ഇവിടെ ഉണ്ടായിരുന്ന സേവിംഗ് അക്കൗണ്ടൊക്കെ ഒന്നിന് പുറകെ ഒന്നായി കാൻസൽ ചെയ്തുവത്രെ.

പോസ്റ്റാഫീസിൻ്റെ നിലനിൽപിന് നാമെല്ലാവരും ആവുന്നതൊക്കെ ചെയ്യണം. പോസ്റ്റാഫീസ് നൽകുന്ന മറ്റു സേവനങ്ങളും  ഉപയോഗപ്പെടുത്തണം.

ബാങ്കുകൾ ചൂഷണം ചെയ്യുന്ന ഇക്കാലത്ത് സർവ്വീസ് ചാർജ്ജുകൾ ഈടാക്കാത്ത പോസ്റ്റൽ ബാങ്കിംഗ് ശീലമാക്കിയാൽ നമുക്ക് കാശും ലാഭിക്കാം നമ്മുടെ പോസ്റ്റാഫീസിനെ രക്ഷിക്കുകയും ചെയ്യാം.
അത് പോലെ ഒരുപാട് ജനോപകാരപ്രദമായ പല സ്കീമുകളും പോസ്റ്റാഫീസ്  നൽകുന്നുണ്ട്.

നമ്മുടെ നാടിന്‍റെ നന്മ കരുതി നമുക്കാവുന്ന കാര്യങ്ങൾ നാം ചെയ്തേ തീരൂ. പോസ്റ്റാഫീസ് നിലനിൽക്കേണ്ടത് ഓരോ പട്ളക്കാരൻ്റെയും ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങൾ പോസ്റ്റ്മാസ്റ്റർ നൽകുന്നതായിരിക്കും.

---------------■□■-----------------------------

No comments:

Post a Comment