Saturday 1 September 2018

സൂപ്പിച്ച എത്തി ; പഴയ കാർഷിക ഓർമ്മകൾക്ക് ജിവൻ നൽകി തൊട്ടെയും തയ്യാർ

സൂപ്പിച്ച എത്തി ;
പഴയ കാർഷിക ഓർമ്മകൾക്ക്
ജിവൻ നൽകി
തൊട്ടെയും തയ്യാർ

കുറച്ച് നാളായി സൂപ്പിച്ച കെണറ്റിൻകരയിൽ കറങ്ങാൻ തുടങ്ങിയിട്ട്. ആരോടും ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഒന്നു രണ്ട് പേർ അറിയുകയും ചെയ്യും.

ഇന്ന് വൈകുന്നേരത്തോടെ മെറ്റിരിയൽസ് എത്തി. പൊലിമ പൂമുഖത്ത് അപ്പോൾ അദ്ദിയും കാദിയും റെഡി, ഒച്ചയും വിളിയും കേട്ട് എം. എ. മജീദും വീട്ടിന്നിറങ്ങി വന്നു.

"തൊട്ടെ "ക്കുള്ള തയ്യാറെടുപ്പ് തന്നെ. മിനിറ്റുകൾക്കുള്ളിൽ പൂമുഖക്കിണറിന് പഴമയുടെ ഓർമ്മകൾക്ക് ജീവൻ വെച്ചു തുടങ്ങി. രണ്ട് തൂണുകൾ ഇരുവശത്തും, ലംബമായി മുകളിൽ മറ്റൊരു ലോഗ്. അതിന്റെ ഒത്ത നടുവിലാണ്  "തൊട്ടെ " യുടെ .. (ഓരോന്നിനും ഓരോ നാടൻ പേരുമുണ്ട്).

തൊട്ടിയും കയറുമധികമുപയോഗിക്കാത്ത കാലത്താണ് "തൊട്ടെ " ഉപയോഗിച്ചിരുന്നത്. പണ്ടൊക്കെ  കൃഷിയാവശ്യത്തിന് കിണറ്റിൽ നിന്നും വെള്ളമെടുത്തിരുന്നത് ഈ സംവിധാനമുപയോഗിച്ചായിരുന്നു. കർഷക കുടുബങ്ങളുടെ പ്രൗഢിയുടെ ഭാഗം കൂടിയായിരുന്നു ഈ മാന്വൽ ഇറിഗേഷൻ സിസ്റ്റം.

ശരിക്കുമിപ്പോൾ പൊലിമ പൂമുഖം ഒരു പ്രദർശന കേന്ദ്രം കൂടിയായിക്കൊണ്ടിരിക്കുന്നു.

മാവിലപ്പൊലിമ

No comments:

Post a Comment