Thursday 27 September 2018

കാഴ്ചയ്ക്കപ്പുറം..!. / അസീസ്‌ പട്ള

 മിനിക്കഥ


*കാഴ്ചയ്ക്കപ്പുറം..!*


*അസീസ്‌ പട്ള✍* 



നൊപാര്‍ക്കിംഗ് സോണില്‍ ഹസാര്‍ഡ്‌ ലൈറ്റ് മിന്നിച്ചു  ഓരംചേര്‍ന്ന വണ്ടിയില്‍ നിന്ന് ഭാര്യയേയും മകനെയും ഇറക്കി, ടിക്കറ്റും പാസ്പോര്‍ട്ടും ഒന്നൂടെഉറപ്പുവരുത്തുന്നതിന്നിടയില്‍ ഡ്രൈവര്‍ ട്രോളിയുമായെത്തി,

അനുവദിച്ചതിലും തൂക്കക്കുറവുവരുത്തി ചുറ്റളവും ഡയമെന്‍ഷനും ഒപ്പിച്ച സുതാര്യപ്ലാസ്റ്റിക്‌പാളികളില്‍ വരിഞ്ഞുപൊതിഞ്ഞതാണ്  ഓരോലഗ്ഗെജും., എന്നിട്ടും ഭീതി വിടാതെ പിടിമുറുക്കി, ചങ്കിടിപ്പ് മാറുന്നില്ല!,

വര്‍ഷങ്ങള്‍ക്കുശേഷം, പിറന്ന നാടും വീടും, ഉറ്റവരെയും ഉടയവരെയും കാണാനുള്ള സന്തോഷനിറവിനെ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും  പീഡനവും കൊണ്ട് ചോര്‍ന്ന്‍പോകുക ഓരോ യാത്രയിലും പതിവാ..., അതോര്‍ക്കുമ്പോള്‍..


ഭാഗ്യം!  എന്നത്തെപ്പോലെ ലഗ്ഗേജ് കുഴപ്പമുണ്ടാക്കിയില്ല, കോണ്‍വെയര്‍ബെല്‍ട്ട് ലഗ്ഗേജിനെ മുമ്പോട്ട്തള്ളി, വെയിംഗ് മെഷീന്‍ സീറോ കാണിച്ചു, എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ ചുണ്ട് കൂര്‍പിച്ചു നെറ്റി ചുളിച്ചു  അയാളുടെ കണ്ണാട ച്ചില്ലില്ലൂടെ മേല്‍പോട്ട് നോക്കി  വെയിംഗ് മെഷീനില്‍ കയറാന്‍ ആംഗ്യം കാണിച്ചു, തന്നോടല്ലെന്നമട്ടില്‍ തിരിഞ്ഞുനോക്കിയ അയാളെ വീണ്ടും ആംഗ്യം കാണിച്ചു കയറാന്‍ നിഷ്കര്‍ഷിച്ചു, ചമ്മലൊതുക്കി ഭാര്യയുടെ മുഖത്തു നോക്കാതെ മെല്ലെ കയറി, എണ്‍പത്തഞ്ചു, ടയറ്റിന്‍ഗ് തുടങ്ങിയതില്‍ പിന്നെ മൂന്നു കിലോ കുറവുണ്ട്.......ഹാവൂ. ആശ്വാസം!


“പത്തു കിലോ കൂടുതലാണ്, ഒരു വ്യക്തിയുടെ തൂക്കം  എഴുപത്തഞ്ചു കിലോ മാത്രമേ നിലവില്‍ അനുവാദമുള്ളു, നിങ്ങള്‍ എക്സ്ട്ര കാഷ് അടക്കണം”

ഉദ്യോഗസ്ഥന്‍ മുഖത്തു നോക്കാതെ പറഞ്ഞുതീര്‍ത്തു..

കണ്ണില്‍ ഇരുട്ട് കയറുന്നുതുപോലെ തോന്നി... ഗദ്ഗദം അയാള്‍...

“കുടുംബത്തോടൊപ്പമാണ് , മോന്‍ വെറും ഇരുപതു കിലോയെയുള്ളൂ...”

സോറി, ഒരു “വ്യക്തിക്ക്” എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ?!  ആ പറച്ചില്‍ ഒരു രാക്ഷസച്ചിരിയുടെ അട്ടഹാസമായി പ്രതിഫലിച്ചു.

ഹിംസ്ര ജന്തുക്കള്‍ക്കിടയിൽപ്പെട്ടവനെപ്പോലെ, ബില്ലടച്ച രസീതുമായി തൊട്ടുമുമ്പില്‍ വിഷണ്ണയായ ഭാര്യയെക്കണ്ട അയാളുടെ ആത്മധൈര്യം ചോര്‍ന്നുപോയതുപോലെ... നെഞ്ചുപോള്ളിച്ചൊരു പിടച്ചില്‍ ഇടത്തോട്ട് മിന്നിമറഞ്ഞു,  മൃതദേഹത്തിനെ തൂക്കം കണക്കാക്കിയാണ് ചാര്‍ജു നിശ്ചയിക്കുന്നതെന്ന കാര്യം അയാള്‍ ഓര്‍ത്തോ ആവോ...?!!


ശുഭം


No comments:

Post a Comment