Friday 21 April 2017

സി.പി. കുടിവെള്ള വിതരണം* *നാളെ തുടങ്ങും*

*സി.പി. കുടിവെള്ള വിതരണം*
*നാളെ തുടങ്ങും*

______________________

പട്ല : രൂക്ഷമായ കുടിവെള്ള ക്ഷാമം നമ്മുടെ ഗ്രാമത്തെയും ബാധിക്കുകയാണ്.

വരും നാളുകളിൽ ജലദൗർലഭ്യം കൂടുതൽ പ്രദേശങ്ങളിൽ ബാധിക്കാനാണ് സാധ്യത.

 നമ്മുടെ മഹല്ലിലെ ഏറ്റവും രൂക്ഷമായ പ്രദേശങ്ങളും വീടുകളും കണ്ടെത്തി കൂടിവെള്ളം എത്തിക്കാൻ സി.പി. പ്ലാൻ തയ്യാറാക്കി.

ഇന്ന് രാവിലെ ചേർന്ന *CP യുടെ  ക്രൈസിസ് മാനേജ്മെന്റ്* യോഗത്തിൽ   കുടിവെള്ള വിതരണം നാളെ ( ഞായർ ) മുതൽ തുടങ്ങാനും  തീരുമാനമായി.

അതേസമയം സി.പി.യുടെ *Appeal for Drinking water* ക്യാമ്പയിന് വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിത്തുടങ്ങിയത്. വിശദവിവരങ്ങൾ ഇന്ന് വൈകുന്നേരം മുതൽ സി.പി. ഓപൺ ഫോറത്തിൽ  UPDATE ചെയ്തു തുടങ്ങും.

____________________
*Connecting  Patla*

No comments:

Post a Comment