Friday 21 April 2017

*എഴുതാതിരിക്കാൻ* *വയ്യ ;* *അത് കൊണ്ട്* *എഴുതുന്നു /അസ്ലം മാവില

*എഴുതാതിരിക്കാൻ*
*വയ്യ ;*
*അത് കൊണ്ട്*
*എഴുതുന്നു*
___________________

അസ്ലം മാവില
___________________

കുടിവെള്ള വിതരണം തുടങ്ങി. ആ സംവിധാനത്തിന്  ആദ്യ ദിവസം തന്നെ അര ലക്ഷത്തിന് മുകളിൽ കളക്ഷനുമായി. 65 പ്ലസ് ആകുമ്പോൾ കളക്ഷൻ നിർത്തുമെന്ന് വെറുതെ ഒരു ശ്രുതി കേട്ടതോടെ അതിൽ ഒരു പങ്കാളിയാകാൻ ആദ്യദിവസം തന്നെ മിക്കയാളുകളും മുന്നോട്ട് വരികയും ചെയ്തു. ഖൈറ് !  (കുറച്ച് പേർക്കു കൂടി മാത്രമേ ഇനി ഈ പ്ലാനിൽ   ഭാഗമാകാൻ ഇനി പറ്റൂ.)

പിന്നെ ഉളളത്  മറ്റൊന്നാണ്. മനസ്സ് വെച്ചാൽ അത് ആർക്കും സാധിക്കും. മുമ്പൊരു കുറിപ്പിൽ സൂചിപ്പിച്ച ശൈലി ആവർത്തിച്ചാൽ - *തടികൊണ്ടുള്ള സഹായം*.


*ആർക്ക് പറ്റും?*
ആർക്കും സാധിക്കും. യുവാക്കളും വിദ്യാർഥികളുമായാൽ ബെസ്റ്റ് . പ്രായമുള്ളവരെ ഒഴിവാക്കി കുട്ടികൾ മുന്നോട്ട് വരണം.

*എന്താണ് ചെയ്യേണ്ടത്*?
കുട്ടികൾക്ക് ഇതൊരു ബുദ്ധിമുട്ടുള്ള പണിയേ അല്ല . വണ്ടി ഓടിക്കുന്നത് നമ്മുടെ തന്നെ ഒരു നാട്ടുകാരൻ. പുള്ളിയെ ഒന്ന് സഹായിക്കണം. ടാങ്കിൽ വെള്ളം നിറക്കുമ്പോൾ പൈപ്പ് ഒന്ന് പിടിച്ച് കൊടുക്കണം. കൂടെ വണ്ടിയിൽ ഇരിക്കണം.  വണ്ടിയുടെ അടുത്ത് കൊണ്ട് വെച്ച പാത്രങ്ങളിൽ വെള്ളം നിറച്ച് കൊടുക്കണം. ആ വീട്ടുകാരോട് വളരെ എളിമയോടും മാന്യതയോടും ഇടപെടണം.

*കുറെ പേർ വേണോ?*
അതെന്തൊരു ചോദ്യം . ഒരു ട്രിപ്പിന് 2 പേർ മതി. അടുത്ത ട്രിപ്പിന് പിന്നെ 2 പേർ. ഒരു ദിവസം 3 - 4 ട്രിപ്പ് ഉണ്ടാകും. ഒന്നൊന്നര മണിക്കൂർ ഒരു ട്രിപ്പിന് ചെലവാകും.


*എന്റെ മോൻ പറഞ്ഞാൽ കേൾക്കുമോ?*
നിങ്ങൾ പറഞ്ഞ് നോക്കൂ. എന്നിട്ടല്ലേ അവരെ കുറ്റപ്പെടുത്തേണ്ടത്? ഈ നന്മ ചെയ്യാൻ പറഞ്ഞാൽ കുട്ടികൾ "നോ " പറയുമോ ? വെറുതെ അതുമിതും പറയരുത്. മദ്രസ്സയിൽ  4 കൊല്ലം പോയി പഠിച്ച കുട്ടിയാണോ ? അവൻ അവിടെ എത്തിയിരിക്കും.

*അപ്പോ ശരി,*
*ആരെ ബന്ധപ്പെടണം?*
ഇന്നലെ ഒരു നോട്ടീസ് ഇറക്കിയില്ലേ? അവരെ തന്നെ. ഒന്നുകൂടി എഴുതാം.

*എം. എ . മജീദ്*
  94475 20124

*പി. പി. ഹാരിസ്*
  94467 76642

*പി. അബ്ദുൽ കരീം*
  94954 22095

ഇവരെ വിളിക്കുക. കാര്യം പറയുക. എന്റെ മോൻ ഒരു ട്രിപ്പ് / 2 (ടിപ്പ് / ഒരു ദിവസം സേവനത്തിന് റെഡിയാണ് .

ഒരു പൈപ്പ് പൊക്കാൻ പറ്റുന്ന 14 -15 വയസ്സിന് മുകളിലുള്ള ആർക്കും ഈ നന്മയിൽ ഭാഗമാകാം.

*ഓർക്കുക*.
ഒഴിഞ്ഞ വെള്ളപാത്രങ്ങൾക്ക് മുന്നിൽ നിന്ന് നമ്മോട് പരിഭവം പറയുന്ന ആ ഉമ്മമാർ / സഹോദരിമാർ നമ്മുടെ ഉടപ്പിറപ്പുകളാണ്; അവരുടെ ജാതിയും മതവും ഏതു മാകട്ടെ. അവരെ സഹായിക്കാൻ യുവാക്കൾക്കും കുട്ടികൾക്കു മാകട്ടെ. നാഥൻ തുണക്കട്ടെ.
______________________
*for Connecting Patla*

No comments:

Post a Comment