Friday 21 April 2017

*എച്ച്. കെ.* *സ്വദേശത്തേക്കു* *മടങ്ങുമ്പോൾ..../ അസ്ലം മാവില

*എച്ച്. കെ.*
 *സ്വദേശത്തേക്കു*
 *മടങ്ങുമ്പോൾ....*
_______________

അസ്ലം മാവില
______________

എച്ച്. കെ. UAE വിടുന്നെന്നറിഞ്ഞു. അദ്ദേഹത്തെ അറിയുന്ന  അവിടെയുള്ളവരെ സംബന്ധിച്ചിടത്തോളം ചെറിയ പ്രയാസമുളള കാര്യമാകാം. നാട്ടിലുള്ളവർക്ക് എച്ച് കെയുടെ വരവ് സന്തോഷം നൽകുന്ന ഒന്നായിരിക്കും, തീർച്ച. എച്ച്.കെ.യുമായി ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചവർക്കൊക്കെ ഈ ഒരു Feel ഉണ്ടാകും.

1982- 83 കാലത്ത് പട്ലയിൽ ഒഎസ് എയുണ്ട്. അതിന്റെ സ്ഥാപക സെക്രട്ടറിയായി എച്ച്.കെയുമുണ്ട്. ഒസ് എന്നൊന്ന് പട്ലയിൽ പരിചയപ്പെടുത്തുന്നത് എച്ച് കെയും സിഎച്ചുമാണ്. അത് നാട്ടുകാർക്ക് ദഹിച്ചു; അന്നത്തെ അധ്യാപകർക്ക് ഉൾകൊളാൻ പിന്നെയും സമയമെടുത്തു.

 ഞാൻ വിദ്യാനഗർ കോളേജിൽ ഒന്നാം വർഷ പ്രി ഡിഗ്രി ചേരുന്ന വർഷം തന്നെ എച്ച് 'കെ.യും സി. എച്ചും ഡിഗ്രി പഠനം പൂർത്തിയാക്കുന്നുണ്ട്.
അത് കൊണ്ട് ക്യാമ്പസിൽ ഒന്നിച്ച് മീറ്റായില്ല.
സി.എച്ച്. ഇംഗ്ലിഷ് എം.എ യ്ക്ക് ടാഗൂർ കോളേജിലും എച്ച് കെ അറബിക് എം.എ.യ്ക്ക്  യൂനിവേഴ്സിറ്റി കോളേജിലുമാണ് പിന്നീട് ചേർന്നത്. എം.എ. പൂർത്തിയാക്കിയ ശേഷം ബി.എഡിന് ചേർന്നു വെന്നാണ് എന്റെ ഓർമ്മ.
ഇടക്കാലത്ത് അധ്യാപനവും തുടങ്ങി; അങ്ങിനെയാണ് *മാഷ്* എന്ന വിളിപ്പേര് കിട്ടുന്നത്.

നാട്ടിലുള്ള മുഴുവൻ യുവാക്കളെയും ഒരു കുടക്കീഴിൽ കൊണ്ട് വരാൻ അന്ന് അഹ്മദ്-എച്ച്.കെ.-സിഎച്ച് ഉൾപ്പെട്ട  ഒഎസ് എ നേതൃത്വം ശ്രമം തുടങ്ങുകയും അതിൽ വിജയിക്കുകയും ചെയ്തു.

പ്രായത്തിൽ കവിഞ്ഞ പക്വത എച്ച് കെ എപ്പോഴും കാണിച്ചിട്ടുണ്ട്. ചെറിയ വിഷയങ്ങൾ പോലും വലിയ ഉത്തരവാദിത്വമായി കാണാൻ അത് കൊണ്ടാണ് എച്ച് കെക്ക് സാധിക്കുന്നത്. മിതത്വം എല്ലായിടത്തും കാണാം.

ഒ എസ് എ കാലം കഴിഞ്ഞ് എനിക്കദ്ദേഹവുമായി ഒന്നിച്ച് നിരന്തരം ബന്ധപ്പെടാനും വർക്ക് ചെയ്യാനും സാധിക്കുന്നത് സി പി കൂട്ടായ്മയിൽ കൂടിയാണ്. അഭിപ്രായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്ന കാര്യത്തിൽ എച്ച്.കെ. പിശുക്ക് കാണിക്കില്ലെന്ന് ഒന്നിച്ച് പ്രവർത്തിച്ചവർക്കറിയാം. സംഘാടകന്റെ ഏറ്റവും നല്ല ഗുണവുമതാണല്ലോ.

പ്രവാസലോകത്ത് എച്ച് കെ നേതൃപരമായി കൈകാര്യകർത്തൃത്വം ചെയ്ത കൂട്ടായ്കളിൽ ഇനി അവയുടെ നേതൃപദവി ലുള്ളവർ ആദ്യമേറ്റെടുക്കേണ്ടതും നടേ പറഞ്ഞ ക്വാലിറ്റി തന്നെ. വൈകാരിക തീരുമാനങ്ങളോ താത്കാലിക സന്തോഷങ്ങളോ ആകരുതൊന്നും. മറിച്ച് ദിർ ഘ വീക്ഷണവും വിട്ട് വീഴ്ച മനോഭാവവും കേൾക്കാനുള്ള സന്മനസ്സും ഉണ്ടാകണം. എച്ച് 'കെ. എല്ലാവർക്കും മാതൃകയാകുന്നതും അവയിലൊക്കെ തന്നെയായിരിക്കും.

സി പി യുടെ പാനൽ ചർച്ചകളിൽ, ഉൾക്കൊള്ളാൻ പറ്റാത്തവയോടു പോലും പോസിറ്റീവ് സമീപനവും ഉദാരമനസ്കതയും കാണിക്കുന്നത് എച്ച് കെ ആർജ്ജിച്ചെടുത്ത സദ്ഫലങ്ങളും സദ് അനുഭവങ്ങളുമാണെന്ന് ഞാൻ കരുതുന്നു.

നന്മയുടെ വിഷയത്തിൽ എച്ച് കെയെ പോലുള്ളവർ കാണിക്കുന്ന ഔത്സുക്യവും താപര്യവും പ്രശംസിക്കപ്പെടേണ്ടത് തന്നെ.

25 വർഷത്തിലധികമായി അബുദാബിയിൽ കഴിയുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രവർത്തന തട്ടകത്തിന്റെ ട്രാൻസ്മിഷൻ മാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.  *വിശ്രമമല്ല; മറിച്ച് ഒരു കൂടുമാറ്റം!*

നാളെ യു എ ഇ പട്ല വലിയ ജമാഅത്തിന്റെ നാൽപതാം വാർഷിക ദിനത്തിൽ എച്ച് കെക്ക് നൽകുന്ന ഹൃദ്യമായ യാത്രയപ്പിന് എല്ലാ മംഗളങ്ങളും!

No comments:

Post a Comment