Friday 21 April 2017

മനുഷ്യത്വം ഉണരുന്നു* *കാരുണ്യം കടൽ തീർക്കുന്നു* *കൈകൾ നീളുന്നു*

*മനുഷ്യത്വം ഉണരുന്നു*
 *കാരുണ്യം കടൽ തീർക്കുന്നു*
*കൈകൾ നീളുന്നു*
*കരുണ കടാക്ഷങ്ങൾ മിഴി തുറക്കുന്നു*
*അതെ ഉടപ്പിറപ്പുകളെ,*
 *നിങ്ങൾക്കുള്ള   കുടിവെള്ള വിതരണപദ്ധതി ഈ മനുഷ്യ സ്നേഹികൾ ഞെഞ്ചിലേറ്റിക്കഴിഞ്ഞു !*
__________________

ഇനി വൈകരുത് . അമാന്തിക്കരുത്. വളരെ അത്യാവശ്യമെന്ന് ബോധ്യമുള്ള സ്ഥലങ്ങളിൽ നമുക്ക് കുടിനീർ എത്തിച്ചേ മതിയാകൂ.

മേഘം ഇടക്കിടക്ക് ആകാശത്ത് പ്രതീക്ഷ നൽകി പക്ഷെ പെയ്യാതെ തെന്നിതെന്നി പോവുകയാണ്. വളരെ വളരെ ആവശ്യക്കാരെ, ഒരു പാട് ദൂരം നടന്ന് ദാഹജലത്തിന് നെട്ടോട്ടമോടുന്നവരെ, നമുക്കാദ്യം സമാശ്വസിപ്പിച്ച് തുടങ്ങാം, നാളെ മുതൽ.


മാഷാ അല്ലാഹ് ! CP യുടെ ആഹ്വാനത്തിന് പ്രതികരണം വന്നു തുടങ്ങി. അത് നമുക്ക് ഇറങ്ങാനുള്ള സിഗ്നലാണ്. കൂടുതൽ സഹായ വാഗ്ദാനങ്ങൾ ഇനി താമസംവിനാ വന്നു കൊണ്ടേ യിരിക്കും, ഇൻശാ അല്ലാഹ്!


മാന്യരെ,  സി പി യുടെ ഈ *കുടിനീർപദ്ധതി*യിലേക്ക് തിരിഞ്ഞും മറിഞ്ഞും നോക്കാതെ എത്രയും പെട്ടെന്ന് നിങ്ങളുടെ വിഹിതം അറിയിക്കുക.  

ഇക്കഴിഞ്ഞ വരൾച്ച കാലത്ത് നാം സഹകരിച്ചില്ലേ? അന്നാ മനുഷ്യർ നടത്തിയ പ്രാർത്ഥനയുണ്ട്. പക്ഷികളും വളർത്ത് മൃഗങ്ങളും തൊണ്ട നനഞ്ഞപ്പോൾ അവരിലുണ്ടായ നെടുവീർപ്പുണ്ട് . അതിന്റെയൊക്കെ നല്ലഫലം കൂടിയാണ് ഇന്ന് നമുക്ക് കിട്ടിയ നിഹ്മത്തും ബർകത്തും സമ്പത്തും അഭിവൃദ്ധിയുമെല്ലാമെല്ലാം!

അത്കൊണ്ട് ഈ വരൾച്ചാ കാലത്തും സധൈര്യം  സഹായധനവുമായി നമുക്കെല്ലാവർക്കും മുന്നോട്ട് വരാം.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ!
_______________________

*ഇവർ മുന്നോട്ട് വന്നു*

ഒരു സഹോദരി :    1500
ഒരു സഹോദരൻ :   750
ഒരു സഹോദരൻ : 3000


*ആകെ ലഭിച്ചത് :   5250*
_______________________

*Contact*
                 MA Majeed
                 PP Haris
                 Qader Aramana
                 Koppalam Karim
                 Zaid KA
                 Raza Patla
_______________________

 *Connecting  Patla*
_____________________🔹

No comments:

Post a Comment