⚫
*കുടിവെള്ള വിതരണ സംരംഭത്തില്‍ പങ്കാളികളാകുക*
================
SAP
====
കുടിവെള്ള വിതരണ ദൌത്യത്തില്‍ പങ്കാളികളാകുക. ഒപ്പം ജല വിനിയോഗവും സംരക്ഷണവും ലാഘവത്തോടെ കാണാതിരിക്കുക.
ആവര്‍ത്തന വിരസത അനുഭവപ്പെടും എന്നറിയാം. എങ്കിലും പറയാതെ വയ്യ.
ജീവന് പ്രധാനമാണ്. വെള്ളത്തിന്റെ ഉറവകള്‍ സംരക്ഷിച്ചേ തീരു. നമ്മുടെ തോടുകളും പുഴകളും കായലുകളും മാലിന്യം തള്ളി നശിപ്പിക്കരുത്. നീരുവകള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അതിന്റെ അന്തകരാവുന്ന കാഴ്ച വേദനാജനകമാണ്.
ഇന്നലെ വരെ സുഗമമായി ഒഴുകിയിരുന്ന നീര്‍ച്ചാലുകളും മറ്റും വറ്റി വരണ്ടു ഇല്ലാതായിപ്പോയത്തിന്റെ പല കാരണങ്ങളില്‍ ഒന്ന് നമ്മുടെ ജല സാക്ഷരത തന്നെയാണ്. വെള്ളത്തിന്റെ അനാവശ്യ ഉപയോഗം വഴിയും പുഴകളിലേക്കും തോടുകളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുക വഴിയും നാം നമ്മുടെ തന്നെ കുളം തോണ്ടുകയാണ് എന്ന തിരിച്ചറിവ് പ്രധാനമാണ്.
നമ്മുടെ വീട്ടു മുറ്റത്തെ കിണറിലെ വെള്ളത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്ക്കപ്പുറം നമ്മുടെ ആലോചനകളും വേവലാതികളും ഉയരേണ്ടതുണ്ട്.
ഗള്‍ഫ് മരുഭുമിയുടെ പൂര്‍വകാലം ചികഞ്ഞാല്‍ മഴക്കൊണ്ടാനുഗ്രഹീതമായ കാടും മലകളും പുഴകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു എന്നാണു ചരിത്രം!! ഇഷ്ടം പോലെ വെള്ളം ഉണ്ടായിരുന്ന സ്ഥലം. കാലക്രമേണ മഴ കുറഞ്ഞു വന്നു. വെള്ളം കിട്ടാക്കനിയാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല. നമ്മള് ഇത്രയും കാലം അനുഭവിച്ച ജല ലഭ്യത തന്നെ അവരും അനുഭവിച്ചിരിക്കണം. അവര്‍ ഇതുപോലെ പതിയെ മരുഭുമിയിലേക്ക് നടന്നടുക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ജലക്ഷാമത്തെ കുറിച്ചും അത് വഴി കന്നുകാലികളും മനുഷ്യരും മരിച്ചു വീഴുന്നതിനെ കുറിച്ചും നാം കേട്ടുകൊണ്ടിരുന്നത്. ഇന്ന് ജലക്ഷാമം നമ്മുടെ വീട്ടുമുറ്റത്തുമെത്തി എന്നത് ഭീതിജനിപ്പിക്കുന്നു. ഇത്രയൊക്കെ പുഴകളും തോടുകളും കൊണ്ട് സമ്പന്നമായ കേരളത്തില്‍ തന്നെയാണ് സന്നദ്ധ സംഘടനകള്‍ക്ക് കുടിവെള്ള വിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരുന്നത്!
വരും തലമുറ ശുദ്ധ ജലത്തിനായി കേഴുന്ന അവസ്ഥയ്ക്ക് മുമ്പേ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കുക. വെള്ളം പണം കൊടുത്താല്‍ പോലും വാങ്ങിക്കാന്‍ കിട്ടിയെന്നു വരില്ല. പണക്കാരനും പണിക്കാരനും വെള്ളമില്ലാതെ ജീവിക്കനുമാകില്ല.
ജലത്തിന്റെ അവസാനത്തെ ഉറവയും നഷ്ടപ്പെടുന്നതിനു മുമ്പ് മുന്‍കരുതലുകളും സൂക്ഷമാതയും പുലര്‍ത്തിയില്ലെങ്കില്‍ വരും നാളുകള്‍ നമുക്കും ശുഭകരമായിരിക്കില്ല.

No comments:
Post a Comment