ഇനിയും നമ്മുടെ കണ്ണുകൾ തുറക്കാൻ നേരമായില്ലേ .....?
----------------------------
അസ്ലം മാവില
---------------
ഏകദേശം രണ്ട് മാസങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 9 ന് CP എന്ന പ്ലാറ്റ്ഫോമിൽ ഒരു ലഘുലേഖനം വന്നിരുന്നു. HK അബ്ദുറഹിമാൻ മാഷാണ് ആ ലേഖനം പോസ്റ്റ് ചെയ്തത്. തലക്കെട്ട് ഇങ്ങിനെ - ഭിക്ഷാടനം: നമ്മുടെ ഗ്രാമത്തെ എങ്ങിനെ മുക്തമാക്കാം (ലേഖനത്തിന്റെ പൂർണ്ണ രൂപം RTPen ബ്ലോഗിൽ ലഭ്യമാണ്)
ഒരു ചർച്ച മാത്രമല്ല സി പി നേതൃത്വം ഉദ്ദേശിച്ചത്. മറിച്ച് ക്രിയാത്മകമായ ഇടപെടലും നാട്ടുകാരുടെ ഭാഗത്തു നിന്നുള്ള ഇനിഷിയേറ്റീവുമാണ്.
ചർച്ച നല്ല രൂപത്തിൽ പുരോഗമിക്കവേ ചില എതിരഭിപ്രായങ്ങളും ഉയർന്നു വന്നു. അത് സ്വാഭാവികം. പക്ഷെ ലേഖകന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന രൂപത്തിലേക്ക് ഗോപ്യമായ പരാമർശം ഉണ്ടായപ്പോൾ ആ ചർച്ച അവിടെ അർദ്ധവിരാമമിട്ടു.
കേരളത്തിന്റെ മുക്കു മൂലകളിൽ ഇന്ന് അന്യസംസ്ഥാനക്കാരുടെയും അപരിചിതരുടെയും യാചനാ വൃത്തിയുടെ ഗൂഢോദ്ദേശത്തെ കുറിച്ച് പോസ്റ്ററുകളും ചുമരെഴുത്തുകളും വലിയ അക്ഷരങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഒർമ്മയിൽ തികട്ടി വരുന്നുണ്ടാകും.
HK യുടെ കുറിപ്പ് തീരുന്നത് ഇങ്ങിനെ -
"തീർച്ചയായും ഇത്, ഭിക്ഷാടനം, ഒരു വലിയ നെറ്റ് വർക്കാണ്. ഇവരെ ബഹിഷ്ക്കരിച്ചുകൊണ്ട് യാചന പാടേ നിരുത്സാഹപ്പെടുത്താൻ നാം ശ്രമിക്കണം. ഒരു ഗ്രാമത്തിൽ നിന്ന് മുഴുവനായി ഇത് നിരോധിക്കുവാൻ പരിമിതിയുണ്ടെങ്കിലും അപരിചതരെയും അന്യ സംസ്ഥാനക്കാരെയുമെങ്കിലും മാറ്റി നിർത്തുവാൻ ഒരു കൂട്ടായ ശ്രമത്തിന് സാധിക്കില്ലേ ? "
ഈ ആരായലിന് ഇനിയും പ്രസക്തി ഉണ്ടന്നത് സമകാലിക സംഭവങ്ങൾ സാക്ഷി. കേട്ട് കൊണ്ടിരിക്കുന്ന ഭീതിതമായ വാർത്തകൾ സാക്ഷി.
മുന്നിട്ടിറങ്ങാൻ അണ്ണാച്ചി പെണ്ണങ്ങളും കാമാട്ടികളും നമ്മുടെ പിഞ്ചോമനകളെ ചാക്കിലിട്ട് കൊണ്ട് പോകണമെന്ന് നിർബന്ധം പിടിക്കരുത്. നമ്മുടെ മതിലിൽ വരയും കുറിയും വരച്ചാലേ ബോധ്യമാകൂ എന്നും ശാഠ്യവുമരുത്. ഗോവിന്ദ ചാമിമാർക്ക് പട്ലയും വിട്ളയും കോയി ഫറഗ് നഹീ പട്താ....
മാനം കവരലും മനുഷ്യകടത്തും മുഖ്യലക്ഷ്യമാക്കിവർക്ക് വീട് കയറിയുളള യാചന ആ ലക്ഷ്യത്തിലെത്താനുള്ള വഴിമാത്രം.
സൂചനകൾ നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ, സൂചിമുനകൾ കണ്ണ് തുറപ്പിക്കുന്നതിന് മുമ്പ്.
No comments:
Post a Comment