Tuesday, 1 November 2016

''നബിയെ അറിയുക'' പുസ്തകം പ്രകാശനത്തിന് ഒരുങ്ങുമ്പോൾ / സലീം പട്‌ല
''നബിയെ അറിയുക'' പുസ്തകം പ്രകാശനത്തിന് ഒരുങ്ങുമ്പോൾ

സലീം പട്‌ല

- "ഇതാണ് ഞങ്ങളുടെ നബി,  നിങ്ങളുടെയും " എന്ന് പറഞ്ഞ് മുസ്ലിംകൾക്കും അമുസ്ലിംകൾക്കും ധൈര്യപൂർവ്വം കൊടുക്കാൻ പറ്റിയ, കെട്ടുകഥകളുടെയോ, ,ദുർബലനിവേദനങ്ങളുടേയോ അകമ്പടിയില്ലാതെ തികച്ചും സത്യസന്ധമായ പ്രമാണങ്ങളുടെ   വെളിച്ചത്തിൽ (വിശുദ്ധ ഖുർആനും സ്വഹീഹായഹദീസും )നബിയെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം എഴുതണമെന്ന
വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ സഫലമായിരിക്കുന്നത്.


ഇതെഴുതാൻ എന്നെ അനുഗ്രഹിച്ച, എന്നെ സഹായിച്ച അല്ലാഹുവിന്നാകുന്നു സർവ്വസ്തുതിയും. അൽ ഹംദുലില്ലാഹ്.


RT യിലായിരുന്നു രണ്ട് കൊല്ലം മുമ്പ് ഇതിന്റെ രചനക്ക് തുടക്കം കുറിച്ചത്.
യേശു ക്രിസ്തുവിനെ കുറിച്ച് ഞാനെഴുതിയ ഒരു  പുസ്തകത്തിനെ കുറച്ച് കൂടി പരിഷ്ക്കരിച്ച് അതിൽ
നബി(സ)യെ കുറിച്ച് നാൽപത് പേജ് കൂട്ടി ചേർക്കണമെന്ന് വിചാരിച്ചിരിക്കുയായിരുന്നു. അതിനിടെയാണ് ജേഷ്ഠൻ  (അസ്ലം മാവില) എന്നെ  വിളിച്ചത്.  മത താരതമ്യ പഠനമുൾക്കൊള്ളുന്ന ചെറിയ ചെറിയ ലേഖനങ്ങൾ ആഴ്ച്ചകളിൽ ആർട്ടിയിലേക്ക് അയക്കണമെന്ന്.

നബി(സ) ഏറ്റവുമധികം വിമർശിക്കപെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത്.,
നബി (സ) കുറിച്ചുള്ള ലേഖന പരമ്പര അയച്ചു തരാമെന്ന് പറഞ്ഞ് ആർട്ടിക്ക് വേണ്ടി ഒരു ആമുഖം അയച്ചു കൊടുക്കുകയും രണ്ടു മൂന്ന് ആഴ്ച്ചകളിലായി കുറച്ച് കുറച്ചായി ആർട്ടിയിൽ വരുകയും
ചെയ്യിതിരുന്നു.   മാത്രമല്ല ഒന്നാമത്തെ അധ്യായത്തിന്റെ പരസ്യവും ചെയ്തിരുന്നു - " നബി(സ)യും കുഞ്ഞു മക്കളും "എന്നായിരുന്നു  ആ അധ്യായത്തിന്റെ പേര്.  നിഷ്ഠൂരമായി  കൊല്ലപ്പെട്ട ഫഹദ് എന്ന '
പിഞ്ചു ബാലൻ പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പാശ്ചാത്തലത്തിലായിരുന്നു അത്.

മൊബൈലിൽ ടൈപ് ചെയ്യാനുള്ള പ്രയാസം കാരണം പിന്നെ തുടരാൻ കഴിഞ്ഞില്ല.  അൽ ഹംദുലില്ലാഹ് എന്റെ പുസ്തകത്തിന്റെ നാൽപത്താറാം അധ്യായത്തിന്റെ പേരാണ് "നബി(സ)യും കുഞ്ഞു മക്കളും ".

പിന്നെ എഴുതി എഴുതി നാൽപതും നൂറും പേജ് കഴിഞ്ഞ്  അല്ലാഹുവിന്റെ അനുഗ്രഹത്താൽ
296 പേജുള്ള ഈ പുസ്തകം രൂപം കൊണ്ടത്.


50പേജ് മുതൽ ആയിരം പേജു വരെയുള്ള ചെറുതും വലുതുമായ മലയാളത്തിലെ 85 ലധികം
ഗ്രന്ഥങ്ങളെ അവലംബമാക്കിയാണ് ഈ  ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. പതിനായിരത്തിലധികം പേജുകൾ ഇതിന് വേണ്ടി വായിച്ചിട്ടുണ്ടാവും.  ആ വായനയൊന്നും പാഴായില്ലെന്ന് ഞാൻ  വിശ്വസിക്കുന്നു.


പണ്ഡിതനല്ലാത്ത, ഒരു സാധാരണക്കാരനായത് കൊണ്ട് 296 പേജുള്ള പുസ്തകത്തിന്റെ ക്രമീകരണത്തിന് വേണ്ടി വെട്ടിയും തിരുത്തിയുമായി രണ്ടായിരത്തിലധികം പേജുകൾ എഴുതി തീർത്തിട്ടുണ്ടാവും. എന്റെ ലക്‌ഷ്യം കാണുമെന്ന ഉറച്ച വിശ്വാസത്തിൽ വെല്ലുവിളി പോലെ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യമുണ്ട്.


അത്യാവശ്യമുള്ള ഏകദേശം  വിഷയങ്ങളൊക്കെ ചുരുങ്ങിയ നിലയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.  നബി (സ) യെ തെറ്റിദ്ധരിച്ച ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ധൈര്യപൂർവ്വം
കൊടുക്കാം.


ജാതി മത കക്ഷി ദേത മന്യേ ലക്ഷകണക്കിന് മലയാളികൾ വിശുദ്ധ ഖുർആനിനെ
അറിയാൻ വർഷങ്ങളായി അശ്രയിച്ച കൊണ്ടിരിക്കുന്ന മലയാളത്തിലെ ആധികാരിക വിശുദ്ധ ഖുർആൻ  പരിഭാഷയുടെ കർത്താക്കളിൽ ഒരാളായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരാണ്  ഈ പുസ്തകം ആദ്യാവസാനം വരെ പരിശോധിക്കുകയും  അവതാരിക എഴുതുകയും ചെയ്തിരിക്കുന്നത്.


ഇൻഷാ അല്ലാഹ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പുസ്തകം ഇറങ്ങും. പുസ്തകത്തിന്റെ PDF ഫയൽ (Soft copy), ഈ ഗ്രൂപിലെ എല്ലാ വർക്കും അയച്ചു തരുന്നതാണ്.  പുസ്തകം(hard copy) ആവശ്യമുള്ളവർ ഞാനുമായി ബന്ധപെടുക. 160 രൂപയാണ് മുഖവില.  സൗജന്യ വിലയായ 100 രൂപക്ക്തരുന്നതാണ്.


പുസ്തകത്തിൽ നിന്ന് എനിക്ക് കിട്ടുന്ന ലാഭം ഒരിക്കലും എന്റെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതല്ല.
പുസ്തകം പ്രവാചകനെ പരിചയപ്പെടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്ക് സൗജന്യമായി കൊടുക്കാനും മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും ലാഭവിഹിതം ഉപയോഗിക്കുന്നതാണ് ഇൻഷാ അല്ലാഹ്.


IPH, WISDOM, YUVATHA, DAWA Book,.. അടക്കമുള്ള പ്രസിദ്ധമായ ഇസ്ലാമികപ്രസിദ്ധാലയങ്ങളിൽ നിന്ന് ഇത് ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ്‌.. ഇൻഷാ അല്ലാഹ്.

മാത്രമല്ല ഗൂഗിൾ പ്ലേ സ്റ്റോറി ലും മറ്റും ആർക്കും സൗജ്യന്യമായി ഡൗ ൺലോഡ് ചെയ്യാവുന്ന വിധത്തിൽ
അപ് ലോഡ് ചെയ്യുന്നതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.  അന്ന് എഴുതിയ ആമുഖം കുറച്ച് കൂടി പരിഷ്കരിച്ചാണ് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.  ഞാനത് RT യിലേക്ക് അയക്കാം .  ഇൻഷാ അല്ലാഹ്.

(RT : - സലിം പട്‌ലയുടെ  രണ്ടാമത്തെ പുസ്തകമാണ് ''നബിയെ അറിയുക ''.  മറ്റുപുസ്തകങ്ങൾ : യേശുവിനെ അറിയുക (2014).   യുവകവി സാൻ മാവില ഗ്രന്ഥകർത്താവിന്റെ ജേഷ്ഠപുത്രനാണ് ) 

No comments:

Post a Comment