Tuesday 29 November 2016

കൂട്ടായ്മകളിലെ മാന്യത' / അസ്ലം മാവില

കൂട്ടായ്മകളിലെ മാന്യത'

------------------
അസ്ലം മാവില
-------------=---

കൂട്ടായ്മകളിലെ മാന്യതയോ ? അതെ, അങ്ങിനെ ഒന്നുണ്ട്. ആ കൂട്ടായ്മയിലെ പരിസരമനുസരിച്ച് പെരുമാറുക. അതിനുള്ള ക്ഷമയും സഹിഷ്ണുതയും ഇല്ലെങ്കിൽ അഭിപ്രായം രേഖപ്പെടുത്തി ഒഴിഞ്ഞു പോവുക. ഇതാണ് അഭികാമ്യമായ വഴി.  എത്ര നല്ല വഴി !

ചിലർ അതല്ല ചെയ്യുന്നത്. പ്രകോപനം നടത്താൻ ശ്രമമാരംഭിക്കും. ഇത്തരക്കാർക്ക് കയ്യബദ്ധം വരാറില്ല. ചെയ്തതിൽ കുറ്റബോധവും തോന്നില്ല. അടുത്ത പോസ്റ്റ് ഒരൽപം കൂടി കടുപ്പത്തിൽ ഉള്ള താകും.   മിക്ക കൂട്ടായ്മകളിലെയും വില്ലന്മാരും അച്ചടക്ക നടപടിക്ക് വിധേയമായാൽ "ഷഹീദ് " പരിവേഷക്കാരും ഇവർ തന്നെയായിരിക്കും. ഉപദേശിക്കുന്തോറും വിപരീത ഫലം മാത്രമേ ഇവരിൽ നിന്ന്  ലഭിക്കുകയുള്ളൂ.  കൂട്ടായ്മകളിലെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാത്തവരെ EXiT വഴി തുറന്ന് വിട്ടുകളയുക എന്നത് മാത്രമാണ് ഏറ്റവും പ്രയോഗികമായ പോംവഴി.

ഇയ്യിടെ  നടന്ന പഠനത്തിൽ  ഈ ജനുസ്സിൽ പെടുന്നവരെ കുറിച്ച് പരാമർശമുണ്ട്.  സ്വന്തമായി അഭിപ്രായമില്ലാത്തവർ . ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് പരിഭവമുള്ളവർ. ദോഷൈ ദൃക്കുകൾ. അമിത പരിഗണന കിട്ടാൻ ആഗ്രഹമുള്ളവർ. അപകർഷതാമനോഭാവമുള്ളവർ. കൂട്ടായ്മകളിലെ നിയമ ലംഘകരുടെ പൊതു ഗണത്തിൽ മുകളിൽ പറഞ്ഞവർ പെടുമത്രെ!

തിരിച്ചറിവെന്നത് വായനയും ക്ഷമയും സഹിഷ്ണുതയും അഭ്യുദയ കാംക്ഷിത്വവും നല്ല മനസ്സും സർവോപരി അനുഭവവും നൽകു ന്ന ഒന്നാണ്. പക്വതയുടെ അപരനാമം കൂടിയാണ്.  എല്ലാ കാലത്തും പ്രായം പക്വതക്കുളള മാനദണ്ഡമല്ലെന്ന് ചോംസ്ക്കി പറഞ്ഞത് പല അന്തരീക്ഷങ്ങളിലും ശരി വെക്കപ്പെടുന്നു.

സാന്ദർഭിക ഇടപെടലുകൾ വായിക്കപ്പെടേണ്ടതാണ്. അതായിരിക്കും കൂടുതൽ വായിക്കപ്പെടുക

No comments:

Post a Comment