മിനി കഥ
---------
നമ്മളിൽ ഒരാൾ
-------------------
ഒരു നേരത്തെ വിശപ്പടകാൻ ആരോ കൊടുത്ത പൊതിചോറ് കൊണ്ട് പോകുമ്പോഴും വഴിയിലെ തടസ്സങ്ങൾ
അയാൾ മറുകൈ കൊണ്ട് മാറ്റുനുണ്ടായിരുന്നു,
ആരുമില്ലാത്ത അയാളുടെ വസ്ത്രം മുഷിഞ്ഞത് കൊണ്ടോ കീറി
പറിഞ്ഞത് കൊണ്ടോ ആൾ കൂട്ടത്തിൽ തനിച്ചായത് കൊണ്ടോ ആകാം,
വഴിയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ആ മാന്യനും എല്ലാം കണ്ട്
കൊണ്ടിരിക്കുന്ന നല്ലൊരു വിഭാഗം
ജനങ്ങളും അദ്ധേഹത്തെ വിളിച്ചു.......
ഭ്രാന്തൻ !
അഹങ്കാരികളായ ജനത്തോടൊപ്പം കൂടാൻ കഴിയാത്തതിന്റെ സന്തോഷം അയാളുടെ മുഖത്ത് പറയാതെ പറയുന്നുണ്ടായിരുന്നു , അതുകൊണ്ടാകാം
ഒറ്റപെടലിനെ ഇഷ്ടപെട്ടതും.
ഒരു കാവൽ കാരനെപോലെ ആർകും
ഒരു ശല്യവുമില്ലാതെ നാട്ടിൽ എന്തിനോ തേടി നടക്കുമ്പോഴും സ്വയം വിഡ്ഢികൾ ആവുന്നതറിയാത്ത ജനം വീണ്ടും അയാളെ നോക്കി വിളികുന്നുണ്ടായിരുന്നു.......ഭ്രാന്തൻ !
മണ്ണിനെ കുളിരണിയിച്ചു കൊണ്ട് ആ
വഴിവന്ന മഞ്ഞിൻ കണങ്ങൾ പോലും
ആ മനുഷ്യനെ കാണാതെ കടന്ന് പോയ് !.......
എത്ര പകൽമാന്യന്മാരുടെ പരിഹാസം
ഇനി കേൾകണം,
ഇനി എത്ര മഴ നനയണം
എത്ര ഇടിമിന്നലുകളെ ഭയക്കണം !
അയാൾ നടന്നു ഇരുൾ വീണ്കറങ്ങുന്ന വഴി കളിലൂടെ ഒരു കൈത്തിരി വെളിച്ചത്തിനായ്

No comments:
Post a Comment