കവിത
കണക്ക് പുസ്തകം
എനിക്കുമുണ്ടൊരു
കണക്കു പുസ്തകം
എല്ലാ കണക്കുകൂട്ടലുകൾ-
ക്കുമപ്പുറമുള്ള പുസ്തകം
അതിൽ ഭാഷയുണ്ട്
ജീവചരിത്രമുണ്ട്
ഊർജ-രസ-ജീവ ശാസ്ത്രമുണ്ട്;
സാമൂഹിക ശാസ്ത്രവും.
വിവര സാങ്കേതിക വിദ്യയും
പ്രായോഗിക സിദ്ധാന്തവും
ശ്വസിച്ച വായുവിന്റെ
കുടിച്ച ജലത്തിന്റെ കണക്കു
ലവലേശം തെറ്റാതെയുണ്ട്
എറിഞ്ഞ നോട്ടവും
നിറഞ്ഞ പുഞ്ചിരിയു-
മവയ്ക്ക് പിന്നിലൊളിഞ്ഞു വെച്ചതും
പിന്നെ, ചെയ്ത കർമ്മവു-
മതിലെ നിയ്യത്തും....
എല്ലാറ്റിനും ഒരു പരീക്ഷ മാത്രം
അതിൽ വിജയി ആരാണ-
വന്റെ കണക്കു പിഴക്കുകില്ല
എല്ലാവർക്കുമുണ്ടാ
കണക്കു പുസ്തകം
പ്രപഞ്ച നാഥനവസാന-
മ്മാർക്കിടുന്ന പുസ്തകം
കരീം കൊപ്പളം
No comments:
Post a Comment