* സമുദായത്തിന്റെ ആശാ കേന്ദ്രം*
➖➖➖➖➖➖➖
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലീംകളും മറ്റു പിന്നോക്ക വിഭാഗങ്ങളും അക്രമത്തിനിരയാകുമ്പോൾ അവിടെങ്ങളിലൊക്കെയും
സമാധാനത്തിന്റെ ദൂതുമായി പറന്നെത്തന്ന ഏക നേതാവായിരുന്നു സേട്ടു സാഹിബ് !
1962 ൽ ജബൽപൂരിലും അതിന്ന് ശേഷം മൊറാദാബാദിലും ജാംഷഡ്പൂരിലും ഭീ വണ്ടിയിലും ഗുജറാത്തിലും 2002 ൽ മാറാടും വർഗ്ഗീയ വാദികളുടെ അക്രമണങ്ങൾക്കിരയായവരെ സമാധാനിപ്പിക്കാനും അവർക്ക് വേണ്ടി ശബ്ദിക്കാനും മുന്നിട്ടിറങ്ങിയ ഈ നേതാവിന്റെ പ്രവർത്തനങ്ങൾ പിന്നീട് ഏവരുടെയും പ്രശംസയക്ക് പാത്രമായതാണ്.
വർഗ്ഗീയ വാദികൾ നക്കിത്തുടച്ച ഈ വഴിയിലൂടെ ഹൃദയഭേദകമായ കാഴ്ച കാണാനും സഹായ ഹസ്തങ്ങൾ നീട്ടാനും താടിയും തൊപ്പിയു ധരിച്ച ഈ സമുദായ സ്നേഹി സ്വന്തം ജീവൻ പോലും പണയം വെച്ചാണ് തെരുവുകളിലൂടെ
നീങ്ങിയത്
അസംഘടിതമായി കലഹിച്ച്നടന്നിരുന്ന മുസ്ലീംങ്ങളെ ഐക്യത്തിന്റെ പൊൻ ചരടിൽ കോർത്തിണക്കുകയും കടുത്ത അരക്ഷിത ബോധത്തിൽ നിന്ന് ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും തീരത്ത് എത്തിക്കുന്നതിൽ ധീരമായ ചുവട് വെപ്പിലുടെ അബൂ ഹസ്സൻ അലി നദവിയെ പ്പോലുള്ള നേതാക്കളുമായി All India Majlise Mushavara രൂപീകരിച്ച് ..
മൃതപ്രായമായ ഈ സമുദായത്തിന്ന് ചാലക ശക്തിയായി പതിറ്റാണ്ടുകളോളം മികച്ച സേവനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു.
അതോടൊപ്പം രാജ്യത്ത് ബഹുസ്വര സമൂഹത്തിൽ മതമൈത്രിയുടെയും സമുദായ സൗഹൃദത്തിന്റെയും കാഹളധ്വനി മുഴക്കി മുശാവറയുടെ കർമ്മമണ്ഡലങ്ങൾ
*ആൾ ഇന്ത്യാ മില്ലി കൗൺസിൽ* രൂപീകരിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
ഭൂരിപക്ഷ പ്രീണനം സ്വപ്നം കണ്ട് അധികാരിവർഗ്ഗങ്ങൾ മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച് ടാഡ പോലുള്ള കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെ അധിശക്തമായ പോരാട്ടം നടത്തുകയുണ്ടായി.
ബാബരി മസ്ജിദും ഇസ്ലാമിക ശരീഅത്തും മുസ്ലീം വൃക്തി നിയമങ്ങളും സ്വതന്ത്ര ഇന്ത്യയിൽ കടുത്ത വെല്ലുവിളി നേരിട്ടപ്പോഴും, ഏറെ കോളിളക്കം സൃഷ്ടിച്ച ശാ ബാനു കേസ്, ഏക സിവിൽക്കോട് തുടങ്ങി ശരീഅത്തിനെതിരെയുള്ള കയ്യേറ്റങ്ങൾക്കെതിരെ ഒരു കൊടുങ്കാറ്റായി മാറിയ അദ്ദേഹം വിഘടിച്ച് നിന്ന മുസ്ലിം സമുദായത്തെ ഒരു കൊടിക്കീഴിൽ ഒരു പൊതുവേദിക്ക് മുന്നിലെത്തിച്ചു.
സുന്നീ നേതാവായ ഇ.കെ അബൂബക്കർ മുസ്ലിയാരെയും മുജാഹിദ് നേതാവായ കെ.പി മുഹമ്മദ് മൗലവിയെയും ജമഹത്ത് നേതാവായ നദ് വിയേയും, ഇരു ലീഗ് നേതാക്കളായ ശിഹാബ് തങ്ങളെയും ഉമ്മർ ബാഫഖി തങ്ങളേയും ശാഫി - ഹനഫീ-ശിയാ നേതാക്കളെയും മദ്ഹബ് മാത്രം അംഗീകരിക്കാതെയുള്ളവരെയും ശിയാ ഇമാമായി കാണുന്ന ഖൽ ബെ സാദിഖ് എന്നവരെയും ഒരു മേശയ്ക്ക് ചുറ്റും കൊണ്ട് വരുന്നതിനായി *മുസ്ലീം പേർസണൽ ബോർഡ്* എന്ന പേരിൽ സംഘടിച്ച് മരണം വരെ ഈ ബോർഡിന്റെ ശക്തി സ്തംഭമായി പ്രവർത്തിച്ചു മാതൃക കാട്ടിയ നേതാവായിരുന്നു സേഠ് സാഹിബ് !!
!*അനുപമ വ്യക്തിത്വത്തിനുടമ*
➖➖➖➖➖➖➖➖
ശാ ബാനു കേസിന്റെ വിധി പറയവെ മൊഴിചൊല്ലിയ സ്ത്രീക്ക് നിങ്ങൾ *മതാഹ്* കൊടുക്കണമെന്ന ഖുർആൻ വാക്യത്തിന്ന് സുപ്രിം കോടതി ജീവനാംശം എന്ന് വ്യാഖ്യാനിച്ച് പ്പോൾ ഇസ്ലാമിക ശരീഅത്തിനെ യാണ് അത് ചോദ്യം ചെയ്തത്.
വിവാഹം, അനന്തരാവകാശം തുടങ്ങിയ നിയമങ്ങളിൽ ഇസ്ലാമിക ശരീഅത്തിന്റെ വിധി വിലക്ക് കൾ പാലിക്കാൻ ബ്രിട്ടീഷ് ഭരണത്തിൽപ്പോലും മുസ്ലീങ്ങൾ അനുവദിക്കപ്പെട്ടവരായിരുന്നു ഇതിനാണ് സുപ്രിം കോടതി വിധി കനത്ത ആഘാതമേൽപ്പിച്ചത്.
ആപൽക്കരമായ ഈ നിലപാടിനെതിരെ സേട്ടു സാഹിബ് സടകുടഞ്ഞെഴുന്നേറ്റു.
ഇടതുപക്ഷവും കോൺഗ്രസ്സിലെ ഭൂരിഭാഗവും സുപ്രിം കോടതി വിധിക്കൊപ്പമായിരുന്ന ഈ അവസരത്തിൽ മുസ്ലീ 'കളുടെ അസ്തിത്വത്തോട് ഈ രാജ്യത്ത് ജീവിക്കേണ്ടുന്നതിന്റെ ആവശ്യകത പണ്ഡിത സമൂഹത്തിന് മുമ്പിൽ ബോധ്യപ്പെടുത്താനുള്ള യത്നത്തിലാണ് സേട്ടു സാഹിബ് ഏർപ്പെട്ടത്.
കർമ്മശാസ്ത്ര വിഷയത്തിലും ശാഖാപരമായ കാര്യങ്ങളിലും തർക്കവിതർക്കങ്ങളിലേർപ്പെട്ടിരുന്ന പണ്ഡിത സമൂഹത്തെ ഒന്നിപ്പിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ വിജയമായിരുന്നു.
ഒരേ സമയം പട്ടിക്കാട് ജാമിഅ - നൂരിയയാലും തിരൂരങ്ങാടി യതീംഖാനയിലും അന്ന് തന്നെ ബാംഗ്ലൂരിൽ SIO പരിപാടിയിലും എന്ന് വേണ്ട എല്ലാ സംഘടനാ വേദികളിലും അദ്ദേഹം പങ്കെടുത്ത് ഐക്യത്തിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു.
ഇതിന്നിടെ സഹപ്രവർത്തകനായിരുന്ന ബനാത്വാല സാഹിബിനോട് ലോകസഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ഏർപ്പാട് ചെയ്തു
ഏതാനും ചില മുസ്ലിം എം.പിമാരും നമ്മളും മാത്രമുള്ളപ്പോൾ ബില്ല് അവതരിപ്പിച്ച് എന്താണ് നേട്ടമെന്ന് ബനാ ത്വാല തിരിച്ച് ചോദിച്ചപ്പോൾ അല്ലാഹു നമ്മെ സഹായിക്കുമെന്നായിരുന്നു സേട്ട് സാഹിബിന്റെ മറുപടി.
തുടർന്ന് ബില്ല് അവതരിപ്പിച്ചപ്പോൾ അതിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹം പാർലമെന്റിൽ എത്തിയത് ഒരു കയ്യിൽ പരിശുദ്ധ ഖുർആനും മറുകയ്യിൽ ഭരണഘടനയുടെ കോപ്പിയുമായായിരുന്നു.എന്നിട്ട് അദ്ദേഹത്തിന്റെ ഗാംഭീര്യമായിരുന്ന ശബ്ദത്തിൽ പറഞ്ഞത് ''എന്റെ കയ്യിലുള്ള ഈ ഖുർആൻ അനുസരിച്ച് ജീവിക്കാൻ ഈ ഭരണഘടന അനുവാദം തരുന്നുണ്ടെന്നും അതിന്ന് വിഘാതം സൃഷ്ടിക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ ഈ ഇബ്രാഹിം സുലൈമാനും രാജ്യത്തെ 12 കോടി മുസ്ലീംകളൂം ഈ മണ്ണിൽ പിടഞ്ഞു മരിക്കുമെന്നായിരുന്നു.(അന്ന് ഇന്ത്യയിൽ 12 കോടി മുസ്ലിംകളാണുണ്ടായിരുന്നത്) വികാരഭരിതമായ അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം പാർലമെന്റിന്റെ കരിങ്കൽ ഭിത്തി പോലും വിറച്ച് പോയിയെന്നാണ് പിന്നീട് ചരിത്രകാരന്മർ രേഖപ്പെടുത്തിയത്.
സഭയിൽ തികഞ്ഞ നിശ്ശബ്ദത.ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന അവസ്ഥ. ഭരണകൂടങ്ങൾ ഞെട്ടി.
ഈ തൊലിക്കട്ടിയും അദ്ദേഹത്തിന്റെ വികാരത്തിന്റെ തീവ്രതയും ബില്ലിലെ ചടുലതയും കണ്ട അന്നത്തെ പ്രധാനമന്തി രാജീവ് ഗാന്ധിക്ക് സ്വന്തം പാർട്ടി മെമ്പർ മാർക്ക് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ വിപ്പ് നല്കേണ്ടി വന്നു യെന്നതാണ് യാഥാർത്ഥ്യം
അങ്ങിനെ നിഷ്പ്രയാസം ബില്ല് പാസാകുകയാണുണ്ടായത്. പിന്നീട് ബനാത് വാലായുടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു.
ഇതാണ് ഞാൻ സൂചിപ്പിച്ച അല്ലാഹു വിന്റെ സഹായം .
(തുടരും)
T H M Patla.

No comments:
Post a Comment