Monday, 27 August 2018

വരുന്നു BLUE SKY കളിക്കളത്തിലെ പടക്കുതിരകളായി (പൊ. ഫയൽ )

വരുന്നു BLUE SKY
കളിക്കളത്തിലെ
പടക്കുതിരകളായി
 
കണ്ടാൽ ആകാശനീലിമയുടെ
ശാന്തത തോന്നും. അതങ്ങിനെയാണ്. ഞങ്ങൾ വിളിച്ചു പറയാറില്ല. കളിച്ചു കാണിക്കും. ഉള്ള കപ്പും  കൊണ്ട് പോകും. 

തട്ടു കടയിലിരുന്ന് ഒരു പട്ലക്കാരൻ വാട്സ്ആപ്പ് നോക്കി  വെറുതെ ബ്ലൂസ്കൈ ടീമംഗങ്ങളുടെ പേരുകൾ ഉറക്കെ വായിച്ചു പോലും.  അത് കേട്ട്  പ്രായമുള്ള ശുദ്ധനായ മറ്റൊരു പട്ലക്കാരൻ ചോദിച്ചു പോൽ - "ഇതെന്ത് ടീമ് മോനെ ? എന്തൊരി ചേല്, ചന്തൊ ?  ഇനി ബേറെ ടീമ് കൾക്കിന്നെന്നിന് -റാ ?

എന്ത് ചെയ്യാം. സംഭവം ശരിയാണ്. പക്ഷെ, മറ്റു ടീംസിനെ വെറുതെ ഒന്ന് പേടിപ്പിച്ച് വിടാൻ കളത്തിലിറങ്ങണ്ടേ ? എങ്കിലല്ലേ റിക്കാർഡിൽ രേഖയുണ്ടാകൂ ! കപ്പും സമ്മാനവും വാങ്ങാനും പറ്റൂ.

യെസ്, ഇപ്പോൾ പൊലിമ നോക്കുന്നത് തന്നെ BLUE SKYയെ ! സൂപ്പി നേതൃത്വം നൽകുന്ന ടീമിൽ കളിയേയുള്ളൂ. ബൂട്ടണിഞ്ഞാൽ ജയിച്ചു കയറും. ആര് ഫൗളു കളിച്ചാലും ബ്ലൂ സ്കൈക്ക് വിഷയമല്ല. ജയിക്കാൻ നോമ്പ് നോറ്റ ടീമിന് ഇതൊക്കെ എന്ത് !

വഴിമാറൂ , ഞങ്ങൾക്ക് ഒന്നും രണ്ടും കളി മാത്രം ജയിച്ചു തീർക്കാനുള്ളതല്ല.  മൊത്തം, മൊത്തം ജയിക്കണം. ഒന്ന് രണ്ട് കളിയൊക്കെ ചെലപ്പോൾ വിട്ടുകൊടുക്കും, എതിർ ടീമിനെ അങ്ങിനെ നിരാശരാക്കാൻ പാടില്ലല്ലോ. അവർക്കുമുണ്ടാകുമല്ലോ ചെറിയ ചെറിയ ആഗ്രഹങ്ങൾ !

BLUE SKY CYBER PROMOTION TEAM  (കോപ്പിയടിക്കരുത്)

പൊലിമ സീനിയേർസ്,
നിങ്ങൾക്ക് 
അപേക്ഷിക്കുവാൻ
വീണ്ടും സമയം നീട്ടി

എപ്പോഴെന്നല്ലേ ? നവംബർ 15 വരെ. പൊലിമ സ്പോർട്സ് & ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാൻ വീണ്ടും ഒരാഴ്ച കൂടി സമയം നീട്ടി, സിനിയർസിന് മാത്രം !

നാഫിയുടെ വാട്സ്ആപ്പിലേക്ക് മെസ്സേജ്. അല്ലെങ്കിൽ ഫോം സമർപ്പണം. പേര് , വയസ്സ്, ജനന തിയതി. മത്സര ഇനങ്ങൾ .

കൺവീനർ ,
സ്പോർട്സ് & ഗെയിംസ്
പൊലിമ


No comments:

Post a Comment