Wednesday, 8 August 2018

യുദ്ധവിരുദ്ധ റാലി പട്ലയിൽ


*യുദ്ധവിരുദ്ധ മുന്നേറ്റം*
*ഇളം കുഞ്ഞുങ്ങൾ*
*ഒപ്പുതെങ്ങിൽ*
*കൂട്ടഒപ്പ് ചാർത്തും*

ലോകത്ത് എവിടെയും
ഇരയാകുന്നതും ബലിയാടുകളാകുന്നതും ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന പിഞ്ചോമനകൾ !
യുദ്ധക്കെടുതിയായാലും ആഭ്യന്തര ലഹളയായാലും മതസ്പർദ്ധയായാലും എല്ലാത്തിനും പറക്കമുറ്റാത്തവരാണ് ദുരിതം പേറുന്നത് !

ഹിറോഷിമയും നാഗസാക്കിയും
ഇപ്പഴുമുണ്ട്, സിറിയ, അഫ്ഗാൻ, ലെബനൻ, ഇറാഖ് പലസ്തിൻ, ആഫ്രിക്കൻ രാജ്യങ്ങൾ എല്ലായിടത്തും ഇളം പൈതങ്ങൾ മരണം വരിക്കുന്നു, അംഗവൈകല്യരാകുന്നു, അനാഥത്വം പേറുന്നു, പീഡിപ്പിക്കപ്പെടുന്നു.

പ്രതിഷേധ സൂചകമായി പട്ല സ്കൂളിലെ പ്രൈമറി മക്കൾ ഒപ്പു തെങ്ങിലെ ക്യാൻവാസിൽ കൂട്ട ഒപ്പു ചാർത്തുന്നു.

പൂമൊട്ടു തലമുറയ്ക്ക്, അഭിവാദ്യങ്ങളോടെ💪🏻💪🏻

*പട്ല ലൈബ്രറി വിംഗ്*
(കണക്ടിംഗ് പട്ല)


*യുദ്ധ വിരുദ്ധ*
*റാലി ഇപ്പോൾ*
*കടന്ന് പോകും*
*പട്ല ലൈബ്രറി*
*അഭിവാദ്യം ചെയ്യും*


1945 ആഗസ്ത് 6. ഓർമ്മകൾക്ക് ചുളിവുകൾ വീണിട്ടില്ല. ജപ്പാനിൽ വർഷിച്ചത് മരണത്തിന്റെ കഴുകക്കാഷ്ഠം. ആയിരങ്ങൾ മരണത്തിലേക്ക്, പതിനായിരങ്ങൾ ദുരിതത്തിലേക്ക് ...

പട്ലഗവ. സ്കൂളിലെ പിഞ്ചു മക്കൾ - 284 കുട്ടികൾ ഈ വഴിയിൽ പ്ലെക്കാർഡുമായി നടന്നു നീങ്ങുന്നു.
ഇനിയൊരു  ഹിരോഷിമ, ഇനിയൊരു നാഗസാക്കി വരാതിരിക്കാൻ ..

ജീവിക്കാൻ ഞങ്ങൾക്കവകാശമുണ്ട്, നിഷ്കളങ്കരായ മക്കളുടെ ഹൃത്തിൽ നിന്നുയരുന്ന മുദ്രാവാക്യങ്ങൾ ..

യുദ്ധവിരുദ്ധ റാലിക്ക് സാംസ്കാരിക പട്ലയുടെ പൂമുഖമായ *പട്ല ലൈബ്രറി* അഭിവാദ്യമർപ്പിക്കുന്നു, ഒപ്പുതെങ്ങിൻ ചുവട്ടിൽ വെച്ച്, ഇന്ന്  11: 25 ന്
ലൈബ്രറി പ്രവർത്തകരായ സൈദ്, മജീദ്, ഉസ്മാൻ , അനസ്, ജാസിർ നേതൃത്വം നൽകും.

*പട്ല ലൈബ്രറി വിംഗ്*
(കണക്ടിംഗ് പട്ല)

No comments:

Post a Comment