Thursday, 9 August 2018

പ്ലാസ്റ്റിക് ഫ്രീ പട്ല* *PFP വോളണ്ടിയർസ്* *നിരത്തിലിറങ്ങുന്നു*

📌
*പ്ലാസ്റ്റിക് ഫ്രീ പട്ല*
*PFP വോളണ്ടിയർസ്*
*നിരത്തിലിറങ്ങുന്നു*
*ഒന്നാം ഘട്ടം നാളെ*
(ഞായർ, 5 ഓഗസ്റ്റ് 2018)

....................................

*Plastic FREE Patla* എന്ന നൂതന ആശയവുമായി നാളെ പട്ലയിൽ കുട്ടിപ്പട്ടാളം നിരത്തിലിറങ്ങും.

ഒന്നാം ഘട്ട റൂട്ട് മാപ്പ് ഇങ്ങനെ:
*കുഞ്ഞിപ്പള്ളി മുതൽ പട്ല ലൈബ്രറി വരെ.*

 സമ്പൂർണ്ണ സഹകരണമാവശ്യപ്പെട്ട് PFP ടീം CPക്ക് കത്ത് നൽകി. എട്ടാം ക്ലാസ്സ് മുതൽ 11-ാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയിലാണ് പ്ലാസ്റ്റിക് ഫ്രീ പട്ല എന്ന ആശയം ഉരുത്തിരിഞ്ഞത്. ഭാവിയിൽ മാലിന്യ മുക്ത പട്ലയാണ് അവരുടെ ലക്ഷ്യം.

സുബഹ് നമസ്ക്കാരവും കഴിഞ്ഞ്,  പുലരി വിരിയുന്നതോടെ PFP ടീൻ ബോയ്സ് ശുചീകരണ പ്രവർത്തനമാരംഭിക്കും. മുതിർന്നവർ അവർക്കാവശ്യമായ സഹായ സഹകരണവുമായി കൂടെയുമുണ്ടാകും.

മുഴുവൻ സഹകരണവും PFP ടീൻസിന് വാഗ്ദാനം നൽകി CP നേതൃത്വവും മുന്നോട്ട് വന്നു. കരീം വെസ്റ്റ് റോഡ്, എച്ച്. കെ. അബ്ദുറഹിമാൻ, അസ്ലം പട്ല, കപ്പൽ ഉസ്മാൻ  എന്നിവർ സി.പി.യുടെ ഭാഗത്ത് നിന്നും നേതൃപരമായ പങ്ക് വഹിക്കും. 

മുഴുവൻ പരിസരവാസികളുടെയും (Residents) പൂർണ്ണ സഹായ സഹകരണങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിരിക്കുമെന്ന് വെസ്റ്റ് ലൈൻ റെസിഡന്റ്സ് വിംഗ് അറിയിച്ചു.

നന്മ നിറഞ്ഞ ഈ കുഞ്ഞു ഇളംതലമുറയ്ക്കൊപ്പം നമുക്കും  ചേരാം.

No comments:

Post a Comment