Thursday, 9 August 2018

അഷൂട്ടിയുടെ മാമ്പഴച്ചിത്രങ്ങൾ / ഫയാസ് അഹമ്മദ്

''ക്ലാസ് മുറികളിൽ  (ബ്രിട്ടീഷുകാർ വികലമാക്കിയ) ചരിത്രം പഠിപ്പിക്കുന്നിടത്തോളം കാലം ഭാരതത്തിൽ വർഗീയ കലാപങ്ങൾ ഒരിക്കലും അടങ്ങുകയില്ല" എന്ന് ഒരു പണ്ഡിതൻ പറഞ്ഞിട്ടുണ്ടത്രെ.

ബ്രിട്ടീഷുകാർ വികലമാക്കിയ ചരിത്രവും ഫാഷിസ്റ്റുകൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ബിംബങ്ങളും ഇന്ത്യയുടെ അസ്തിത്വത്തെ തന്നെ അപകടത്തിലാക്കിയിട്ടുണ്ട്‌.
എന്നിരുന്നാലും നമുക്ക് സ്വന്തമായ കുറേ സന്തോഷങ്ങളുണ്ട് ഈ ഭാരത മണ്ണിൽ. അവയോരോന്നും പുതുതലമുറക്കും പരിചയപ്പെടുത്തേണ്ടതുണ്ട്.
മഹാകവി കാളിദാസൻ പുകഴ്ത്തിപ്പറഞ്ഞ ഒരു ഫലവർഗമാണ് മാമ്പഴം.മാവിന്റെ ജന്മദേശം എന്നറിയപ്പെടുന്നത് തന്നെ ഇന്ത്യയാണല്ലൊ. എല്ലോറ ഗുഹകളിൽ മാങ്ങയെ കോറിയിട്ടിട്ടുണ്ടത്രെ. മഹാനായ അക്ബറിന് ആയിരക്കണക്കിന് മാവുകളുള്ള പൂന്തോട്ടങ്ങൾ വരെ ഉണ്ടായിരുന്നത്രെ. ഇന്ത്യയിൽ വന്ന ഒരു സഞ്ചാരി പോലും മാങ്ങയെക്കുറിച്ച് പറയാതെ പോയിട്ടില്ല.
അത് കൊണ്ട് തന്നെയായിരിക്കണം ആധുനിക ഭാരത ശിൽപികൾ മാങ്ങയെ ദേശീയ ഫലമായി പ്രഖ്യാപിച്ചത്.

ഇതൊക്കെ ഓർക്കാൻ കാരണം ഇന്ന് ആഷൂട്ടി അയച്ചു തന്ന ക്ലാസ് റും ചിത്രങ്ങളാണ്.
അവൾ ഇന്ന് മാങ്ങയെ പറ്റി പഠിച്ചുവത്രെ.

ഒരു 'മാങ്ങ' കൂട്ടുകാരുടെ കൂടെ ഉണ്ടാക്കുകയും ചെയ്തു. അതൊരു ദേശീയ ഫലമാണെന്നറിഞ്ഞ് ഒരു 'ദേശീയ ബോധം' അവളിലുണ്ടാവട്ടെ.
'മാമ്പഴം' എന്ന കവിത അവളെ കേൾപ്പിക്കാൻ തോന്നി. യൂട്യൂബ് ലിങ്ക് അയച്ചുകൊടുത്തിട്ടുണ്ട്.

അദ്രൻചാനറാട്ത്തെയും മമ്മുകാക്കാന്റാട്ത്തെയും മാവിനടിയിലേക്ക് കാറ്റ് വരുമ്പോൾ ഓടിപ്പോയിരുന്നതും പച്ചമാങ്ങ ഉപ്പുകൂട്ടി തിന്നതും അണ്ണാനും വവ്വാലും ചപ്പിയതിന്റെ ബാക്കി ഭാഗം തിന്നുമൊക്കെയായിരുന്നു എന്റെ മാങ്ങയനുഭവം. അന്ന് ദേശീയത എന്തെന്ന് പോലും എനിക്കറിയില്ലായിരുന്നു.

എല്ലാവർക്കും നല്ലൊരു മാങ്ങയാശംസകൾ നേരുന്നു.
ഫയാസ് അഹമ്മദ്

No comments:

Post a Comment