*"നിങ്ങളുടെ തീരുമാനമാണ് നിങ്ങളുടെ വിധി"*
ആരെയും പഴിക്കരുത്
---------------------------------------
◼
*പി.എ.മുസ്തഫ*
◼
(സാമൂഹ്യ നിരീക്ഷകൻ)
--------------------------------------
നമ്മുടെ സംസ്ഥാനം വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് ഈ ഒരു അവസരത്തിൽ പലരുടെ കഴിവുകളും വീഴ്ചകളും വിലയിരുത്തുന്നതിൽ അർത്ഥമില്ല. ചാനലിൽ കയറി വാതോരാതെ സംസാരിക്കാൻ എളുപ്പം ആണ്, ഒരു കാര്യം ഇംപ്ലിമെന്റ് ചെയ്ത് വിജയിപ്പിക്കാൻ അത്ര എളുപ്പം അല്ല. കാരണം കാര്യങ്ങൾ പ്രയോഗത്തിൽ വരുത്തി അത് ഉപപോക്താവിനു തൃപ്തി വന്ന് ഉപപോക താവ് മാർക്കറ്റിൽ തേര പാര പറഞ്ഞ് നടക്കുന്നതാണ് അതിന്റെ ഔട്ട്പുട്ട് എന്ന് പറയുന്നത്.ഇതിൽ എങ്ങാനും ഒരു വൈറസ് കുടുങ്ങി കഴിഞ്ഞാൽ ഇംപ്ലിമെന്റേഷൻ ടീമിന്റെ കാര്യം അതോടെ തീർന്നു. അത്തരം വൈറസുകളെ തിരിച്ചറിഞ്ഞു മുന്നോട്ട് നയിക്കുമ്പോഴാണ് ഇംപ്ലിമെന്റേഷൻ നന്നാവുക. ഒരു പാട്ഘടകങ്ങൾ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വിജയത്തിലെത്തുക.
പ്രളയത്തിന്റെ തുടക്കം മുതൽ എല്ലാവരെയും പോലെ ഞാനും പല മാധ്യമങ്ങളിലൂടെ വീക്ഷിക്കുകയായിരുന്നു. പ്രളയത്തിന്റെ രണ്ടാം ദിവസം തൊട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വാരൂപിക്കുന്നതിനുള്ള കാംപയിൻ ആരംഭിച്ചു.ആദ്യം ചെയ്തത് കുറച്ചു പണം അയച്ചു കൊടുത്തു. രണ്ടാമാതായി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം ദുരിതാശ്വാസത്തിലേക്കു ഫണ്ട് നൽകുന്നതിനു ഊർജ്ജം നൽകുന്ന മെസ്സേജ് ഫോർവേഡ് ചെയ്യുക, ഫേസ് ബുക്കിന്റെ കവർ ഫോട്ടോ മാറ്റലും, വാട്സ് ആപ്പ് സ്റ്റാറ്റസിൽ ദുരിതാശ്വാസ അക്കൗണ്ട് നമ്പർ വെളിപ്പെടുത്തിയുള്ള സ്റ്റാറ്റസിടലും ഒക്കെ ആയിരുന്നു. ഇത്രയെക്കെ എനിക്ക് ചെയ്യാൻ പറ്റൂ.സോഷ്യൽ മീഡിയ ആണ് ഇന്നത്തെ പ്രവർത്തന അളവുകോൽ എന്ന് ഞാൻ വിശ്വാസിക്കുന്നില്ല. പക്ഷെ അതാണെന്നാന്ന് മഹാ ഭൂരിപക്ഷ സോഷ്യൽ മീഡിയയിലെ പരാക്രമികൾ കരുതുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും ചാനലിലും നടന്നു കൊണ്ടിരിക്കുന്ന ചർച്ച പ്രളയം നേരിടുന്നതിലുള്ള വീഴ്ചകളെ പറ്റിയാണല്ലോ, സൈന്യത്തിന്റെ കൈകളിലേക്ക് രക്ഷാ പ്രവർത്തനം ഏൽപ്പിച്ചിരുന്നെങ്കിൽ ഒരു പാട് ജീവൻ രക്ഷിക്കാൻ പറ്റുമായിരുന്നു എന്നൊക്കെയാണ് ചർച്ച ചെയ്യപെട്ട് കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ജീവനാണോ അതോ രാഷ്ട്രീയ വളർച്ചയാണോ വലുത് എന്ന് തിരിച്ചറിവില്ലാത്തത് കൊണ്ടല്ല മനുഷ്യത്വം നഷ് പെട്ട ഒരു പറ്റം രാഷ്ടീയ നേതാക്കൻമാർ ഉണ്ടായി കൊണ്ടിരിക്കുന്നു എന്നതാണ് നമുക്കുണ്ടാവുന്ന തിരിച്ചറിവ്. മനുഷ്യ കൂട്ടങ്ങൾ വെള്ളത്തിൽ മുങ്ങി മരിക്കുമ്പോൾ സാങ്കേതികത്വം പറഞ്ഞ് ദിവസങ്ങൾ നീട്ടിയത് സംസ്ഥാന ഭരണം പരാജയം എന്ന് വരുത്തി തീർക്കാനുള്ള ശ്രമമെന്ന് സാമാന്യ ബുദ്ധിയുള്ളവൻ മനസ്സിലാകും.
നമ്മുടെ പ്രധാനമന്ത്രി കേരളത്തിനു എല്ലാ വിധ സഹായങ്ങളും വാഗ്ദാനങ്ങൾ ചെയ്തെങ്കിലും അദ്ദേഹത്തിനു പൂർണ്ണമായി നടപ്പിലാക്കാൻ പറ്റാത്ത ഒരു അന്തരീക്ഷം ഇതൊക്ക എവിടെന്ന് രൂപപെട്ട് വരുന്നു എന്ന് പൊതു സമൂഹം വിലയിരുത്തട്ടെ. അന്തരീക്ഷം അത്ര ശുഭകരമല്ല എന്ന് തിരിച്ചറിവ് നേരത്തെ ഉണ്ടായത് കൊണ്ടാണ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ധാരാളം പണം ഒഴുകുന്ന സഹചര്യം രൂപപെടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചത്.കാരണം നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഏതൊരു കേരളിയന്റയും ആഗ്രഹമാണ്. ഇനിയും ഇത് പോലെ പ്രകൃതിക്ഷോപം ഉണ്ടാവുമ്പോൾ നമ്മുക്ക് മുൻ കരുതലുകൾ ആവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ നാം പകച്ചു നിന്നു പോവരുത്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ നാം നമ്മുടെ സംസ്ഥാനത്തിനെ അകമഴിഞ്ഞ് സഹായിക്കുക അല്ലാതെ പരസ്പരം പഴിചാരിയത് കൊണ്ട് നമുക്ക് ഒന്നും ലഭിക്കാൻ പോവുന്നില്ല ദുരിതാശ്വാസ ഫണ്ടിലേക്ക് മാക്സിമം പണം ലഭിക്കട്ടെ എന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കുക. അതിന്റെ ഗുണം എന്തെന്ന് നിങ്ങൾക്ക് ഭാവിയിൽ തിരിച്ചറിയും ദുരിതാശ്വാസ ഫണ്ടിന്റ ഗുണം പ്രളയ ബാധിതർക്ക് ലഭിക്കുമെന്നതിൽ സംശയം ഒന്നും വേണ്ട,ഈ നാട്ടിൽ എന്തെല്ലാം അഴിമതി നടക്കുന്നു അതൊക്കെ വേറൊരു തലത്തിൽ ചർച്ച ചെയ്യേണ്ട കാര്യമാണ്. കേരളിയരായ നമ്മൾ ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കുക .
ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയകാരും എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിലെ ആൾക്കാരാണ് അത് കൊണ്ട് അവരെടുക്കുന്ന ഒരോ തീരുമാനവും നമ്മുടെ സമൂഹത്തിൽ ഉണ്ടായ കാഴ്ചപാടിന്റ പ്രതിഫലനമാണ്. എല്ലാ തീരുമാനങ്ങളും വിജയിക്കണമെന്നില്ല. ( സൈന്യത്തിനു വിട്ടു കൊടുക്കാത്ത തീരുമാനം ശരിയോ തെറ്റോ എന്ന് ഞാൻ നിരീക്ഷിക്കുന്നില്ല).
ഇടുക്കിഡാമിലെ വെള്ളം ഒഴുക്കി വിട്ട രീതിയോട് എനിക്ക് യോജിപ്പില്ല.വൈദ്യുതി ഉൽപാദനം കഴിവിന്റ പരമാവധി കൂട്ടാനായിരിക്കും വെള്ളം തക്ക സമയത്ത് കുറച്ചെങ്കിലും തുറന്നു വിടാതിരുന്നത്. (അത്യാർത്ഥി നമ്മുടെ സമൂഹത്തിലുള്ള താണല്ലോ)അതിനു ഞാൻ ആരെയും പഴിചാരുന്നില്ല. നാം എടുക്കുന്ന തീരുമാനം ആണ് നമ്മുടെ വിധി.
നല്ല തീരുമാനം ഉണ്ടാവണമെങ്കിൽ നല്ല സമൂഹം ഉണ്ടാവണം, നല്ല സമൂഹം ഉണ്ടാവണമെങ്കിൽ നന്മ നിറഞ്ഞ പ്രവർത്തനം ഉണ്ടാവണം, സത്യം, നീതി, ധർമ്മം ഇതൊല്ലാം സമൂഹത്തിൽ മുഴച്ചു (ഹൈലൈറ്റ്) നിൽക്കണം. എല്ലാ മനുഷ്യരും നന്മ ആഗ്രഹിക്കുന്നവരാണ് എല്ലാ മതങ്ങളും നന്മ മാത്രം പുലരാൻ ആഗ്രഹിക്കുന്നവരാണ്. അവരവർക്ക് ഇഷ്ടമുള്ള മതത്തിലും ആശയത്തിലും ജീവിക്കട്ടെ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്തു വെറുപ്പും,വിദ്വേഷവും വളർത്തരുത്, ദൈവ ശിക്ഷ എന്നെല്ലാം പറഞ്ഞ് മെസ്സേജ് ഫോർവേർഡ് ചെയ്യുന്നവർ ഒരു കാര്യം മനസ്സിലാക്കുക ദൈവത്തിനു ശിക്ഷിക്കാൻ അല്ല താത്പര്യം ദൈവത്തിന് അവന്റെ അടിമയെ അനുഗ്രഹിക്കാനിഷ്ടം ദൈവം നോക്കുന്നത് ഒരോരുത്തരുടെയും ഹൃദയത്തിലേക്കാണ്. നന്മയുള്ളവരെ പ്രോത്സാഹിപ്പിക്കപെടണം അത്തരം ആൾക്കാരാണ് ഈ ഭൂമിയുടെ നിലനില്പിനു ആവശ്യം.കഴിഞ്ഞ ഒരു പാട് വർഷം ആയി കേരളത്തിന്റെ അകത്തുണ്ടായി കൊണ്ടിരിക്കുന്ന വാർത്തകൾ അത്ര ശുഭകരംമല്ല ഈ പ്രളയം സമൂഹത്തിനു തിരിച്ചറിയുണ്ടാവട്ടെ നല്ല തീരുമാനങ്ങൾ എടുക്കാൻ സാധ്യമാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
▪

No comments:
Post a Comment