Sunday, 26 August 2018

സി.പി.യുടെ ദുരിതാശ്വാസ സംഘം ഇന്ന് യാത്ര പുറപ്പെട്ടു

സി.പി.യുടെ
ദുരിതാശ്വാസ സംഘം
ഇന്ന് യാത്ര പുറപ്പെട്ടു

പ്രളയബാധിതർക്ക് വേണ്ടി ശേഖരിച്ച ധന- വിഭവ സഹായം നേരിട്ടെത്തിക്കുന്നതിന്റെ ഭാഗമായി കണക്ടിംഗ് പട്ലയുടെ നേതൃത്വത്തിൽ ആറംഗ ദുരിതാശ്വാസ പ്രവർത്തകർ ഇന്ന് രാവിലെ 4 മണിക്ക് പട്ലയിൽ നിന്ന് യാത്ര തിരിച്ചു.

മലബാർ ഭാഗത്തെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദർശിക്കും. ദൗത്യസംഘത്തിൽ കരീം വെസ്റ്റ് റോഡ്, എം.എ. മജിദ്, അസ്ലം പട്ല, നാസർ കെ. എ,, റാസ പട്ല, മജീദ് കെ. എ. എന്നിവരുണ്ട്,

വെള്ളിയാഴ്ച രാത്രി പട്ല ലൈബ്രറി ഹാളിൽ  ചേർന്ന യോഗത്തിൽ യാത്രയുടെയും തുടർനടപടികളുടെയും ചർച്ച നടന്നു. പ്രസ്തുത യോഗത്തിലാണ്  ഇന്നത്തെ യാത്രയ്ക്കുള്ള അന്തിമ രൂപം നൽകിയത്. എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment