Sunday, 12 August 2018

അസീസ് പട്ല: പട്ലയുടെ ജനകീയ കലാകാരൻ / അസ്ലം മാവിലെ


*അസീസ് പട്ല:*
*പട്ലയുടെ ജനകീയ*
 *കലാകാരൻ*
.............................

അസ്ലം മാവിലെ
.............................

തലക്കെട്ട് അങ്ങിനെയിരിക്കട്ടെ. അതിലപ്പുറം എഴുതാനുള്ളത് കൊണ്ടാണ് വളരെ Apt ആയ ആ ഒരു തലക്കെട്ട് തെരഞ്ഞെടുത്തത്.

അസീസിന്റെ എഴുത്ത് ശ്രദ്ധിച്ചിട്ടുണ്ടോ ? നല്ല ഒഴുക്കുള്ള ഭാഷ. അപ്പപ്പോൾ സംശയങ്ങൾ ചോദിച്ചു ഭാഷാ ശുദ്ധി വരുത്തും - അങ്ങിനെ സംശയ നിവാരണം നടത്താൻ മാത്രം അസിസിന് പ്രവാസലോകത്ത് ഇ- ഇടങ്ങളിലും ഇടപെടലിടങ്ങളിലും സൗഹൃദങ്ങളുണ്ട്.

RT യിലും അതിന് മുമ്പ് CP യിലും  പരിചിതമുഖമാകുന്നതിന് എത്രയോ മുമ്പ് അസീസ് പട്ല,  സഊദിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപത്രം,  മലയാള ന്യൂസ് വായനക്കാരുടെ ശ്രദ്ധയിലുണ്ട്. ചെറുതെന്ന് തോന്നുന്ന വിഷയങ്ങൾ, കുഞ്ഞക്ഷരങ്ങളിൽ അസീസ് ആ പത്രത്തിലേക്ക് നിരന്തരം എഴുതിക്കൊണ്ടിരിക്കും.

ഇംഗ്ലീഷ് - അറബിക് - ഉർദു സ്പോകൺ ഭാഷകളിൽ ശരാശരി മലയാളിയിൽ നിന്നും പ്രതിക്ഷിക്കുന്നതിന്റെ പതിന്മടങ്ങ് output അസീസ് നൽകും. ഏറ്റവും നന്നായി ഇംഗ്ലീഷ് Draft ചെയ്യാനും അസീസിനറിയാം. എന്നെ ഒരു പാട് വട്ടം തിരുത്തിയത് അസീസാണ്.

ഓർമ്മശക്തിയാണ് അസിസിന്റെ കരുത്ത്. സംഭാഷണമായാലും ഗാനമായാലും പ്രസംഗമായാലും അസീസ് പോലും അറിയാതെ ഓർമ്മച്ചെപ്പുകളിൽ അടുക്കുകളായി അവശേഖരിക്കപ്പെടും.  ഒരു മാന്ത്രികൻ തന്റെ വിസ്മയ തൊപ്പിയിൽ നിന്ന് വർണ്ണങ്ങളുടെ നാട പുറത്തെടുക്കുന്നത് പോലെ അവസരോചിതമായി അസീസ് ആ ഓർമ്മക്കൂട്ടിൽ നിന്ന് ഓരോന്ന് പുറത്തെടുക്കും.

അസീസിന്റെ ഒരു ഗാനം കേൾക്കൂ. മിമിക്രി ശ്രദ്ധിക്കൂ. തന്മയത്വം കാണാം. ആത്മാർഥതയുടെ അങ്ങേയറ്റം.  അസീസ് ആ ഒരു റിസൾട്ടിനായി പരിശ്രമിക്കും.

എത്ര ഭംഗിയായിട്ടാണ് അസീസ് തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്ക് വെക്കുന്നത്, അല്ലേ ? പഴയ ഓർമ്മകളിലെ പഞ്ഞിപ്പുഴുവനക്കം പോലും അസീസിന് കാണാപാഠമാണ്. വെള്ളാരം കല്ലിൽ  എൻഗ്രേവ് ചെയ്ത സ്പടികസ്പുട ഓർമ്മകൾ. എത്രം ചന്തം, എത്ര മനോഹരം!

രസികനാണ് അസീസ്. ഞങ്ങളെയൊക്കെ ഒന്നിച്ച് കിട്ടിയാൽ മറ്റാർക്കും പറഞ്ഞൊപ്പിക്കാൻ പറ്റാത്ത വിധം സിറ്റുവേഷൻസ് ഒരുക്കി, ഒന്ന് മറ്റൊന്നിൽ കോർത്തിണക്കി, രസച്ചരടിന്റെ ഇരുതലകളിലും മിന്നും താലിയും കെട്ടി, ഒരു ഉഗ്രൻ അസീസിയൻ ലോകം തീർക്കും. ആ മായിക ലോകത്ത് ശ്രോതാക്കൾക്കാകെ ചെയ്യാനുണ്ടാകുക എന്താണെന്നോ - ചിരിച്ചു മരിക്കൽ തന്നെ.

ഇക്കഴിഞ്ഞ ദിവസം ജലീൽ പടന്നയുടെ പടന്നക്കഥകളെ കുറിച്ച് ഒരു കുറിപ്പ് വായിച്ചപ്പോൾ മനസ്സിലാദ്യം ഓടി എത്തിയത് അസീസിനെയാണ് - പട്ലക്കഥകളെഴുതാൻ ഏറ്റവും നന്നായി സാധിക്കുക അദ്ദേഹത്തിനായിരിക്കും. അസിസ് അതിന് ശ്രമിക്കണമെന്ന് ഞാൻ നിർദ്ദേശിക്കട്ടെ.

നിങ്ങൾ എത്ര പേർ അഡ്മിനിസ്ട്രേഷന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട് എന്നെനിക്കറിയില്ല. Punctuality & Descipline ഇവ രണ്ടും നൂലിഴ തെറ്റാതെ പാലിച്ചു കൊണ്ട് പോകുന്നവർക്ക് മാത്രമേ അതിന്റെ തലപ്പത്ത് ഏതെങ്കിലും ഒരു സ്ഥാനത്തിരിക്കാൻ പറ്റൂ. എന്റെയും അസീസിന്റെയും ഗ്രൂപ്പിടപെടലുകളിൽ അവ ശ്രദ്ധയിൽ വന്നിട്ടുണ്ടെങ്കിൽ അതൊരു കുറ്റമല്ല, മറിച്ച് അഡ്മിനിസ്ട്രേഷനിൽ നിന്നും നാമറിയാതെ സ്വായത്തമാക്കിയ "പണിയറിവാ"ണ്. അറിഞ്ഞിടത്തോളം അസീസ് നല്ലൊരു അഡ്മിൻ ഹെഡാണ്.

നിർത്തട്ടെ, RT യിൽ നിന്നുള്ള അസിസിന്റെ ചെറിയ ഇടവേള ഗൃഹാതുരത്വം ഉണ്ടാക്കുന്നു. കഥകൾ, കവിതകൾ, നുറുങ്ങുകൾ, രാഷ്ട്രീയ വീക്ഷണങ്ങൾ, ബാല്യകാലനുഭവങ്ങൾ, ഓർമ്മക്കുറിപ്പുകൾ ... അസീസ് RT യെ ഇത്രയും കാലം ധന്യമാക്കി. എഴുതാത്തവരെ നിർബന്ധിച്ചു.  പാടാത്തവരെ പാടിച്ചു. പാട്ടുകാരെ പരിചയപ്പെടുത്തി. സ്വയം പാടി. ചെറിയ തലമുറയോടൊപ്പം ശബ്ദാനുകരണം നടത്തി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു. ഇനിയും ആ ചിരിയും കളിയും കാര്യവും അസിസിൽ നിന്ന് RT പ്രതീക്ഷിക്കുന്നു, RT വായനക്കാർ പ്രതീക്ഷിക്കുന്നു.

ഓർമ്മയുണ്ട്, ആദ്യമായി വാട്സപ്പിൽ കൂടി CP യെ ഞാൻ പരിചയപ്പെടുന്നത്. (അന്ന് കണക്ടിംഗ് പട്ല എന്നായിരുന്നുരുന്നു പറയുക, CP ചുരുക്കപ്പേരില്ല) - 2013/2014 അതിലൊരു വർഷം. അന്ന് CP ഇടത്തിൽ രാത്രി ഒമ്പത് പത്ത് മണിയോടെ അസീസ് പാട്ടുകാരുടെ ഒരു സംഘവുമായി ദിവസവും വരും. ഇന്ത്യൻ സമയം രാത്രി 2 മണി വരെ അവർ പാടിക്കൊണ്ടേയിരിക്കും.

സർഗ്ഗസിദ്ധി മതിയാവോളമുള്ള  അസീസ് ഇനിയും സോഷ്യൽ മീഡിയയിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കാം. എണ്ണിചുട്ട കുറച്ച് നാളുകൾക്ക് ശേഷം അസീസ് ജനകീയ കൂട്ടായ്മയായ CP യിലും സാംസ്ക്കാരികക്കൂട്ടായ RT യിലും പ്രസന്നവദനനായി കടന്നു വരുമെന്ന് ആഗ്രഹിക്കാം.

നന്മകൾ, അസീസ്.


........................🌱

No comments:

Post a Comment