Monday, 27 August 2018

മൂന്നാം ദൃഷ്ടി! /അസീസ്‌ പട്ള

*മൂന്നാം ദൃഷ്ടി!*

*അസീസ്‌ പട്ള*
________________

ഇടതു പക്ഷ യുവനേതാവ് “ചിന്ത ജെറോം” പോയവാരം മീഡിയകളില്‍ നിറഞ്ഞു തുളുമ്പി, പ്രതിയോഗികള്‍ ആക്ഷേപഹാസ്യട്രോളുകളില്‍ ജിമിക്കിയും കമ്മലും പെയ്യിപ്പിച്ചു., സീരിയല്‍ കാണുന്നവര്‍ക്കുമറിയാം, കഥാനായികയുടെ  വീട്ടുകര്‍ക്കുമറിയാം കുട്ടി ആരുടെതാണെന്നു, പാവം സ്വന്തം അമ്മയ്ക്ക് മാത്രം അറിയില്ല, ഇന്റര്‍വ്യൂവില്‍ തോറ്റ കുട്ടി ഫെയര്‍ & ലൌലി തേച്ചുപോയപ്പോള്‍ പസ്സാകുന്നു, ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവാണെങ്കില്‍ അവള്‍ക്ക് “പ്രസ്ടീജ്” ന്‍റെ പ്രഷര്‍ കുക്കര്‍ വാങ്ങിക്കൊടുക്കണം, അല്ലാത്തവര്‍ സ്നേഹിക്കുന്നില്ലേ..കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. അഥവാ അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോയാൽ ആ ദേഷ്യത്തിനു ബ്രാണ്ടി എടുത്തു കുടിക്കുന്ന അമ്മമാരല്ല കേരളത്തിലേത് , എന്നിട്ടും എന്തുകൊണ്ട് ജിമിക്കിയും കമ്മലും ഹിറ്റായി മാറുന്നു എന്നത് നമ്മൾ ചർച്ച ചെയ്യണം.. എവിടെയാണ് മൂല്യശോഷണം സംഭവിക്കുന്നത്,ആരാണ് ഇതിന്‍റെ പിന്നില്‍...

എന്നിങ്ങനെ ചിന്തയുടെ അന്തര്‍ധാരയെ ത്രസിപ്പിക്കുന്ന  നീണ്ട പട്ടിക തെന്നെ നിരത്തി സാധാരണക്കാരുടെ ചിന്തയെ ഉദ്ധീപിപ്പിച്ച ചിന്തയ്ക്ക് നല്ല നമസ്കാരം നേര്‍ന്നുകൊണ്ട് ഇന്നത്തെ മൂന്നാം ദൃഷ്ടി ഇവിടെ തുടങ്ങട്ടെ...

വാക്സിനേഷനും, ഗെയില്‍ പദ്ധതിക്കുമെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമെന്ന കേരള മണിമന്ത്രിയുടെ ജല്‍പനമാണ് സാധാരണക്കാര്‍ പഞ്ചപുച്ഛത്തോടെ തള്ളിയത്, ഒരപകടം ഉണ്ടായാല്‍ വര്‍ഗ്ഗം നോക്കിയല്ല തീ വിഴുങ്ങുന്നതെന്ന സാമാന്യ തിരിച്ചരിവുപോലും ഇല്ലാതായോ?, കയ്യേറ്റമന്ത്രിയോട് സ്വന്തം കുഴികുത്തി ബുദ്ധിമുട്ടണ്ടായെന്ന മുഖ്യന്‍റെ വാക്ക് “കുലംകുത്തണ്ട” എന്ന് പറയാത്തതില്‍ ആശ്വാസം.

ക്രികറ്റ് താരം ശ്രീശാന്ത്‌ ഒരു കുടുക്കില്‍പ്പെട്ടപ്പോള്‍ ബി.ജെ.പി മാത്രമേ രക്ഷിക്കാന്‍ ഉണ്ടായുള്ളൂ, ബാറ്റിങ്ങും ബോളിങ്ങും അല്ല രാഷ്ട്രീയം എന്ന തിരിച്ചറിവ് ബി.ജെ.പി.യുടെ  കണ്ണിലെ കരടായി, ജനപ്രിയനായകനെയും സി.ബി.ഐ വഴി രക്ഷിക്കാമെന്ന് കേന്ദ്രത്തിന്‍റെ അച്ചാരം കിട്ടിയോ ആവോ... ഒരുപാട് ആരാധകന്മാരുള്ളതല്ലേ, തോന്നിയാല്‍ അവരെയും കുട്ടപ്പെടുത്തിക്കൂടാ., അവസാനം ശ്രീശാന്തിന്‍റെ ഗതി വരാതിരുന്നാ മതി എന്നേ മൂന്നാം ദൃഷ്ടിക്ക് പറയാനുള്ളൂ.

രാഹുലിന് ഈയിടെയാണ് കരാട്ടയില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌ കിട്ടിയ വിവരം പുറത്തായത്, കാരാട്ട പരിജയമില്ലാത്തത് കൊണ്ട് കെ.പി.സി.സി. ജമ്പോ പട്ടിക ഉ ഗ്രുപ്പും ഛെ അനുഭാവപൂര്‍വം കൊടുത്തു എന്നാ കേട്ടത്, എന്തായാലും ഗുജറാത്ത് ഉഴുതു മറിക്കുകയാണ്, മുളപ്പിക്കാന്‍ പറ്റിയ ഒട്ടുമിക്ക കറുപ്പും, വെളുപ്പും ധാന്യങ്ങളെ  തന്‍റെ കൊട്ടയിലാക്കി  എന്നാ പത്രവാര്‍ത്ത., മോടിജിയും അമിത്ഷായും വഴിനടത്തംപോലും പുറമ്പോക്കിലൂടെയാണ്, അതും ഇരുളിന്‍റെ മറവില്‍  എന്നും റിപ്പോര്‍ട്ടുണ്ട്., കിട്ടിയ ധാന്യങ്ങളത്രയും  മുളപ്പിച്ചു വിളവെടുക്കാന്‍ കഴിഞ്ഞാല്‍ രണ്ടര ദശാബ്ദങ്ങളുടെ മഞ്ഞ ചരിത്രമായിരിക്കും ഓര്‍മ്മയാവുക, ക്രെഡിറ്റിനര്‍ഹന്‍, രാഹുലും.. അല്ലെങ്കില്‍ തിരിച്ചും.

അമിത്ഷായുടെ മകനു ശേഷം, മുകേഷ് അംബാനിക്കാണ് അച്ഛാ ദിന്‍!, ഫോബിസ് പട്ടികയില്‍ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനത്താത്രേ... ഇതിലെന്തിരിക്കുന്നു, ഭരണം തുടര്‍ന്നാല്‍ അടുത്തു തെന്നെ  ലോകത്തിലെ പട്ടികയില്‍ ഒന്നാമാനാകാനും അച്ഛാ ദിന്‍ തുണക്കട്ടെ.

ഹിമാചല്‍പ്രദേശില്‍, കോണ്‍ഗ്രസ് ജനാതിപത്യത്തെ കാര്‍ന്നു തിന്നുന്ന ചിതലാണെന്നും, തുടച്ചുനീക്കണമെന്നും മോടിജി, ജനാധിപത്യം ഉണ്ടാക്കിയതും ചിതലു തെന്നെയല്ലെയെന്നു ചോദിച്ചു പോകുകയാണ് മൂന്നാം ദൃഷ്ടി., ജനാധിപത്യത്തിനു ചിതല്‍ രഹിത, മഞ്ഞ വാര്‍ണീഷ് അടിക്കാനുള്ള നിഗൂഢതയായിരുന്നില്ലേ മഹാത്മജിയുടെ നെഞ്ചു തുളപ്പിച്ചത്‌..

ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് കൃഷ്ണ സോപ്തിയ്ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു... ഇനിയും ഇത്തരം പ്രതിഭാകളാല്‍ എഴുത്ത്ഭാരതം യഷസ്സുയര്‍ത്തട്ടെ....

തീവ്ര ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരെ വെടി വെച്ചു കൊല്ലലത്ത്രെ സംഗികളുടെ പുതീയ രീതി, നടന്‍ കമലഹാസനോടൊപ്പം അദ്ദേഹത്തിന്‍റെ സിനിമ കണ്ടവരേയും വെടിവെച്ചു കൊല്ലണമെന്ന ഉത്തരവില്ലെങ്കില്‍ അടുത്തയാഴ്ച വീണ്ടും കാണാം, ഇന്നത്തേയ്ക്ക് വിട.

😀😀😀😆😔🙁😉

No comments:

Post a Comment