Monday, 27 August 2018

പൊലിമ എട്ട് ഒാവർ പന്തെറിയുമ്പോൾ ( പൊലിമ ഫയൽ )

പൊലിമ*
*എട്ട് ഒാവർ പന്തെറിയുമ്പോൾ*

*വിശദീകരണത്തിനോട്*..,

*പട്ളയുടെ വിവിധ ഭാഗങ്ങളിൽ കവലകൾ / ജംഗ്ങ്ങനുകൾ കേന്ദ്രീകരിച്ചു നവംബർ മൂന്ന് മുതൽ പൊലിമ ഗായക സംഘം എത്തുമെന്നും അതത് പ്രദേശത്തുകാരെ സംഘടിപ്പിക്കുവാൻ മുന്നിൽ നിൽക്കണമെന്നും അവിടെ എത്തിയ വിവിധ സംഘടനകളുടെ ഭാരവാഹികളോട് അഭ്യർഥിച്ചിട്ടുമുണ്ട്. ഏറ്റവും നന്നായി സഹകരിക്കുന്ന ഏരിയയിലെ കൂട്ടായ്മകൾക്ക് ബഹുമതിപത്രവും നൽകുമെന്നും പൊലിമ സീനിയർ നേതാക്കളെ സാക്ഷിനിർത്തി പറയുകയും ചെയ്തിരുന്നു*

________________________

മേലെ നിങ്ങളുടെ    വരികളാണ്  വാക്കുകളാണ്..

ഇനി വിഷയത്തിലേക്ക്  ..........,

കുറിപ്പിലെ നേതൃയോഗത്തിൽ സംഘം ആർട്സ്&സ്പോർട്സ് ക്ലബ്ബിനെ പ്രധിനിതീകരിച്ചു കൊണ്ട്  ക്ലബ്ബ് സെക്രട്ടറിയും ഒരു ഭാരവാഹിയും പങ്കെടുത്തിരുന്നു. ..,അവരോട് സംഘാടകർ ചോദിച്ചത്  മൂന്നു ചോദ്യങ്ങൾ.   
ചുവടെ .

1.പൊലിമയുടെ പ്രചാരണത്തിന് പബ്ലിസിറ്റിക്ക് വേണ്ടി  നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ?

2. കായിക മതസരമായ ക്രിക്കറ്റ് കളി ഏറ്റടുത്തു നടത്താൻ പറ്റുമോ ?

3.മിനി ഇശൽ പൊലിമ  ..!!

ഈ മൂന്നു  വിശയങ്ങളാണ്  സംഘം പട്ളയുടെ മുന്നിൽ  നിരത്തിയ  ചോദ്യങ്ങൾ .
അതിന്  സെക്രട്ടറി കൊടുത്ത  മറുപടി  ,യോഗം ചേർന്നതിന് ശേഷം മറുപടി  പറയാം..എന്നാണ് .,
പക്ഷേ..
പൊലിമ സംഘാടകർ അതിന്റെ മറുപടിക്ക്  കാത്ത് നിൽക്കുകയോ..അന്വേഷിച്ചറിയുകയോ..ചെയ്യാതെ ചെറിയ ഒരു വില കല്പിച്ചിരുന്നുവെങ്കിൽ  സംഘം എന്ന ക്ലബ്ബ് ഒരു പക്ഷെ ഇത്ര ചർച്ചാവിഷയമാകുമായിരുന്നില്ല.

ക്ലബ്ബിനെ കുറിച് കൂടുതൽ  നിങ്ങൾക്കറിയാവുന്നതാണ്. *പോരായ്മകൾ കേട്ട് ശീലമില്ലാത്ത, പേരിനോട് സ്വന്തം നാടിന്റെ പേര് വെച്ചു ജില്ലയിൽ തന്നെ പരക്കെ പലരീതിയിലും നാടിനഭിമാനം കൊള്ളിച്ച,  കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള,2000/2001 വര്ഷം  ജില്ലാ യൂത്ത് ക്ലബ് അവാർഡ്  നമ്മുടെ നാടിന്നഭിമാനിക്കാവുന്ന   ഒട്ടനവധി നേട്ടങ്ങൾ   ഇതിനേക്കാളും അംഗീകാരം..ഇന്നും പട്ളക്കാർ  മറുനാട്ടുകാർ  സംഘം പട്ളയെ നെഞ്ചോട്  ചേർത്തു പിടിക്കുന്നു എന്നുള്ളതാണ് ..  നാട്ടിലെ കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിൽ അന്നും ഇന്നും  എന്നും സജീവ സാന്നിദ്ധ്യമാണ് ,    ചെറിയ  ഒര് കാര്യം  നാമെല്ലാവരും കാണുന്ന    ഇന്ന് പടലയുടെ മണ്ണിൽ നിന്നും കാൽപ്പന്തുകളിക്ക് വേണ്ടി ജില്ലകൾക്കും, സംസ്ഥാന തലംവരെ ബൂട്ടണിഞ്ഞ പ്രമുഖതാരങ്ങൾ ചുവടു വെച്ചുപഠിച്ച നമ്മുടെ *സ്കൂൾ ഗ്രൗണ്ടിന്*
*സംഘം ക്ലബ്ബ് ഭാരവാഹികളുടെ വിയർപ്പിന്റെ മണമുണ്ട്. ആമണം മാറൂല. സാന്ദർഭികമായി*
ഉണർത്തുന്നു.

ഈ പൊലിമ ഇതുവരെയുള്ള ഒട്ടുമിക്ക പരിപാടികളിലും ആഹോരാത്രം പ്രവർത്തിക്കുന്ന രണ്ട്  പേരുണ്ട്  *ഫെെസൽ  അരമന ,അദ്ദി പട്ള*    നിങ്ങളുടെ  കുറിപ്പിലൂടെ  വായിക്കാറുള്ളതാണ്  ഇവരുടെ പേരില്ലാത്ത കുറിപ്പുകൾ  ഇല്ലാ..എന്ന് തന്നെ പറയാം. ഇനി ഇശൽപൊലിമയടെ  പ്രമുഖഗായകൻ *അഷ്ത്താഫ്* ഇവരും  സംഘം പട്ളയുടെ  ഭാരവാഹികളും അംഗങ്ങളും കൂടിയാണ്..

ആർക്കാണിവിടെ  തെറ്റ്  പറ്റിയത്  .!?

നാട്ടിൽ  നടക്കുന്നത്  (  ഒര് സലത്ത്  ) അമേരിക്കയിലും ,ഇംഗ്ലണ്ടിലും ,അങ്ങ് ദുബായിലും.മറ്റു ജില്ലകളിലും ,രാജ്യങ്ങളിലും  സോഷ്യൽ മീഡിയയിലൂടെ  അറിഞ്ഞു..പക്ഷേ ..ആ നാട്ടിലുള്ളവർ അറിഞ്ഞില്ല  ,ആദ്യം..നാടറിയട്ടെ  ,ഒര് ബാനർ ,അല്ലേൽ  വാൾപ്പോസ്റ്റ്  എന്ത് കൊണ്ട് ഇതുവരെ സ്ഥാപിച്ചില്ല നിങ്ങൾ പറഞ്ഞ പോലെ  മുക്കിലും മൂലയിലും ജനങ്ങൾ കൂടുന്നിടത്തും...ഇതെന്താ  സോഷ്യൽ മീഡിയ ഉത്സമോ..അതോ...ഗ്രാമോത്സമോ...
മറു  ചോദ്യം വന്നേക്കാം...നിങ്ങൾക്കുമാകാമല്ലോ.. അതിനും ഉത്തരം..ഇതൊരു സംഘടനയാണ്    (C P ) ഏറ്റെടുത്ത്  നടത്തുന്നത്  എന്ന് കൊണ്ട്  തന്നെ .
*കണക്ടിംങ് പട്ളയുടെ  പിരിശപ്പെരുന്നാൾ*എന്ന്  ഒര് വീഡിയോയിൽ ഉത്സവ ചെയർമാനായ അദ്ദേഹം പറയുന്നുമുണ്ട് .
നമ്മളെല്ലാവരും കണ്ടതുമാണ്.. 

പറഞ്ഞുവന്നത്  കുറിപ്പിലെ നേതൃയോഗം വിളിക്കുന്നത് 2 ആം തിയ്യതി. ആരോപണങ്ങൾക് ഇരയായ സംഘം പട്ല ക്ലബ്ബ്,പരിസരം ഇശൽ പൊലിമ നടക്കുന്നത് 3 ആം തിയ്യതി. അപ്പോൾ ക്ലബ്ബ് സെക്രട്ടറി നൽകിയ മറുപടി ക്ലബ്ബയുമായി ചർച്ച ചെയ്യാൻ നൽകിയ സമയം വിലയിരുത്തുക.
ഉന്നയിക്കപ്പെട്ട പോരായ്മകളും ക്ലബ്ബ് ഭാരവാഹികളും ക്ലബ്ബും മോശമായ ചർച്ചാവിഷയമായതിൽ ഉത്തരവാദി ആരാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് തിരുത്തൽ നിങ്ങളുടെ ബാധ്യതയാണെന്ന് ഓർമിപ്പിക്കുന്നു.

ഇനിയൊരു മത്സരത്തിന്റെ ആവശ്യം ഞങ്ങൾക്ക്  വേണമെന്ന് തോന്നുന്നില്ല ..കാരണം
*എട്ട് ഒാവറിലെ  അതും ആദ്യ ഒാവറിലെ ആദ്യത്തെ റിയൽ പന്ത്  എറിഞ്ഞ് ഔട്ടായതിന് ശേഷം  അത്  പരീക്ഷണ പന്താണെന്ന്  വാദിക്കുന്നവരല്ല.  ഞങ്ങൾ*  ..,
*ഇനി  അടുത്ത ബാറ്റ്സ്മാൻ  ഇറങ്ങട്ടെ  പക്ഷേ..പേര് എഴുതാൻ  വിട്ട്  പോകരുത്*  *എണ്ണം  കിട്ടില്ല*
ഇവിടെ തോൽക്കുന്നതും ക്ഷീണിക്കുന്നതും  യുവാക്കളല്ല മറിച്ച്  നിങ്ങളായിരിക്കും  കാരണം 
നിങ്ങളുടെ  വാക്കുകളെ എത്രപേര്     വിലയിരുത്തി  പ്രവർത്തിച്ചു ,അനുസരിച്ചു , എന്നായിരിക്കും..ആർക്കാണ്..ക്ഷീണം...?? 

എല്ലാവിധ ആശംസകളും  ഗ്രാമോത്സവത്തിന്  നേരുന്നു .. ഞങ്ങൾക്കിത്  ഗ്രാമോത്സവമാണ്..
ഞങ്ങളുടെ  എല്ലാ...വിധ സഹായസഹകരണങ്ങളും  തുടർന്നും ഈ  ഉത്സവത്തിന്റെ  കൊടിയിറങ്ങുന്നത്  വരെ ഉണ്ടായിരിക്കുന്നതാണ് ....,
നന്മകൾ  നേർന്ന് കൊണ്ട്..

.                               

📝 *സംഘം ,ക്ലബ്ബ് സ്നേഹി*
         
📌                                              📌

No comments:

Post a Comment