സാമൂഹ്യ പ്രവർത്തനം
വില കുറച്ചു കാണേണ്ടതല്ല
പൊതുവെ സേവന പ്രവർത്തനങ്ങളെ വില കുറച്ചു കാണുന്ന നിലപാട് കുറച്ചു നാളായി പല ഗ്രുപ്പുകളിലും കാണുന്നു.
വഴിയും വഴിയോരങ്ങളും വൃത്തിയാക്കുന്നത് ചില കൂട്ടായ്മകൾ നടത്തും. അംഗബലം കുറവാകാം, കൂടുതലാകാം. ഒരു പ്രോത്സാഹനമെന്ന രീതിയിൽ അഭ്യുദയകാംക്ഷികൾ text പോസ്റ്റ് ചെയ്യും. ഫോട്ടോസ് ഫോർവേർഡ് ചെയ്യും. നമുക്ക് കാണാം, കാണാതിരിക്കാം.
പക്ഷെ, അതിനെ തോണ്ടുന്ന രൂപത്തിൽ വോയിസ്/text വരുന്നത് കാണുമ്പോൾ ഇത്തരം നല്ല പ്രവർത്തനങ്ങളിൽ ഭാഗമാകാൻ പറ്റാത്ത ഒരാളെന്ന നിലയിൽ പ്രയാസം തോന്നാറുണ്ട്.
പൂക്കളെ കുറിച്ച് ഒരു പറച്ചിലുണ്ട് - ഏതാകിലെന്ത് മിഴിയുള്ളവർ നോക്കി നിൽക്കുമെന്ന്. സേവന പ്രവർത്തനങ്ങൾ കാണുമ്പോൾ നമുക്ക് പറയാൻ തോന്നണം - ആരാകിലെന്ത്, ആ സന്മനസ്സുകളെ നോക്കി നിൽക്കുമെന്ന്.
മഴക്കാലത്ത് റോഡ് വൃത്തിയാക്കുമ്പോൾ, അൽപസ്വൽപം ചളിയൊക്കെ ഉണ്ടാകും. ശല്യം ചെയ്യണമെന്ന് കരുതിക്കൂട്ടി ആരും ശ്രമദാനം നടത്തില്ലല്ലോ.
പ്ലാസ്റ്റിക് പെറുക്കുമ്പോൾ സ്വഭാവികമായും അതിന്റെതായ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കും.
ഒരു നാട്ടിൽ അതെവിടെയാണെങ്കിലും സേവന പ്രവർത്തനങ്ങൾ കാണുമ്പോൾ നമുക്ക് മനസ്സ് കൊണ്ട് Wish ചെയ്യാൻ സാധിക്കണം. ഞാൻസാമുഹ്യ ജിവിയെന്ന തിരിച്ചറിവിന്റെ ഭാഗം കൂടിയാണത്.
പട്ലയിൽ എവിടെയും സേവനം തകൃതിയായി നടക്കട്ടെ, ഒരാളായാലും ഒരു കൂട്ടമായാലും.
സംഘടിപ്പിക്കുന്ന കൂട്ടായ്മകൾ തീർച്ചയായും മാക്സിമം പബ്ലിസിറ്റി നൽകും. വരും തലമുറയ്ക്കും ഓങ്ങി നിൽക്കുന്നവർക്കും പ്രചോദനമാകാൻ.
ഒരു ഗ്രാമത്തിൽ, ഒരു നാട്ടിൽ 90% വും സേവന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതൊക്കെ നന്മയുളള മനസ്സിനുടമകളായത് കൊണ്ട് മാത്രമാണ്.
വീക്ഷണങ്ങളോട് നിലപാടുകളോട് നമുക്ക് രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിൽ വ്യാപൃതരാകാം, പക്ഷെ, സേവന പ്രവർത്തനങ്ങളെ നമുക്ക് കണ്ടിലൊന്ന് നടിക്കാൻ സാധിക്കില്ല.
നാം മാത്രമല്ല നമ്മെ നോക്കുന്നത്, അതിന്റെ പതിനായിരം മടങ്ങു കണ്ണുകൾ നമ്മെ വേറെയും നോക്കുന്നുണ്ട്.
സേവനം വേതനം പോലെയല്ല, അതിന് വ്യവസ്ഥയില്ല, വെള്ളിയാഴ്ചയില്ല. സമയബന്ധിതവുമല്ല. മനസ്സിന്റെ സുഖമാണ് അതിന്റെ കൂലി.
നന്മകൾ !
*അസ്ലം മാവിലെ*

No comments:
Post a Comment