▪
*ഭയക്കേണ്ടത്*
*വർഗ്ഗിയതയെ*
*അത് വിഭാഗിയതയാണ്*
..............................
അസ്ലം മാവിലെ
..............................
ഇതിന് പക്ഷം പറഞ്ഞ് - എണ്ണക്കൂട്ടക്കുറവ് ആവശ്യമില്ല. വർഗ്ഗം തിരിച്ചു, വർഗ്ഗീയത പറഞ്ഞ്, വിദ്വേഷം പടർത്തി , അസഹിഷ്ണുത വളർത്തി, അസമാധാനം ഉണ്ടാക്കി, അൺസെയിഫ് എന്ന് വരുത്തിത്തിർത്ത് അവിടെ കൊടി നാട്ടുന്നവരുണ്ടല്ലോ. അവരെയാണ് സൂക്ഷിക്കേണ്ടത്.
തുടക്കം വളരെ സൗമ്യരായിരിക്കും. അല്ലറ ചില്ലറ സഹായങ്ങൾ, ലക്ഷ്യമോ ഒളിപ്പിച്ച അജണ്ടയും. പതം വരുരത്തിയ മണ്ണിൽ വേരിറക്കാൻ അതാവശ്യമാണ്. അത്യാവശ്വമാണ്.
ശാന്തമായ ഒരു സമുഹത്തിൽ അവർ കൂട് കെട്ടിയാൽ വരിഞ്ഞ് മുറുകാനും വരിഞ്ഞ് മുറുക്കാനും സമയം വേണ്ട. എതിർക്കുന്നവൻ സ്വജാതിയെങ്കിലും, അവൻ ഒന്നാം ശത്രുമാകും.
പിന്നെ എല്ലാ അഭിപ്രായ സ്വാതന്ത്ര്യവും അതോടെ അസ്തമിക്കും. ഭീരുക്കളുടെ എണ്ണം കൂടിക്കൂടി വരും. നമുക്ക് നമ്മുടെ പാടായി എന്ന ന്യായം പറഞ്ഞ് ആളുകൾ ഉൾവലിയും. അന്തരീക്ഷത്തിന് അത്തരമൊരു മൂടുപടമിടുക എന്നതാണ് എല്ലാ വർഗ്ഗീയ പ്രസ്ഥാനങ്ങളുടെയും ആദ്യ നടപടി ലക്ഷ്യം.
തണൽ ജനാധിപത്യഭരണകൂടമല്ല നൽകുനതെന്ന തോന്നൽ അവർ വളർത്തും. ജനാധിപത്യ പ്രസ്ഥാനങ്ങളിലെ കൈ കുറ്റങ്ങൾ നേരവും തരവും നോക്കി പർവ്വതീകരിക്കപ്പെടും. അവരെന്തിന് ? അവരെന്ത് ചെയ്തു? അവർക്കതായോ ? ഇതായോ ? ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ചുണ്ടു നോക്കി അടുത്ത ചോദ്യമിടും. ഇരുത്തം പകലിൽ നിന്നും ഇരുളിലേക്ക് വഴിമാറും.
നിങ്ങൾ അരക്ഷിതരാണെന്ന തോന്നലും നിങ്ങൾ ഇത് വരെ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന ധാരണയും ഉണ്ടാക്കുന്നതോടെ അറിഞ്ഞോ അറിയാതെയോ അതിന്റെ സഹയാത്രികനായി മാറുന്നു. മെമ്പർഷിപ്പെടുപ്പിക്കലല്ല അവർ ചെയ്യുക. മെമ്പ്രയിൻ (membrane) മാറ്റി വെക്കലാണവരുടെ ഡ്യൂട്ടി.
കൂടിയപക്ഷമായാലും കുറഞ്ഞ പക്ഷമായാലും ഉദ്ദേശമൊന്നേയുള്ളൂ. കംപാർട്ടുമെന്റുകളാക്കി അസ്പൃശ്യരാക്കുക, അത് വഴി വിഭാഗീയത ഉണ്ടാക്കുക. തങ്ങളുടെ മറ്റു ബിസിനസ്സുകൾ യഥാം വണ്ണം നടത്തുക. ശ്രദ്ധതിരിക്കാൻ ഇടക്കിടക്ക് എതിർ ചേരിയിൽ ഒരാളെ സ്കെച്ചിടുക. ആടിക്കളിക്കുന്നവനെ അത് വഴി ഉറപ്പിച്ചു നിർത്തുക.
ലോകത്ത് ഒരു വിംഗ് തന്നെ ഉണ്ട്. അവർക്ക് തങ്ങളുടെ ഉൽപന്നങ്ങളുടെ മാർക്കറ്റിംഗ് നടത്താൻ വർഗ്ഗീയതയും വംശീയതയും ഉപയോഗിക്കും.
ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് എത്ര തന്നെ കുറ്റവും കുറവുമുണ്ടായാലും എത്രയോ ഭേദമാണവ. വർണ്ണം, വർഗ്ഗം, മതം പറഞ്ഞുള്ള വർഗ്ഗീയതയിൽ അരയിഞ്ചകലം പാലിക്കലാണ് അഭികാമ്യവും.
........................🌱

No comments:
Post a Comment