Monday, 27 August 2018

ഇശൽ പൊലിമ: സംഘം ക്ലബ് പരിസരം സംഗീതസാന്ദ്രം (പൊലിമ ഫയൽ )

ഇശൽ പൊലിമ:
സംഘം ക്ലബ് പരിസരം
സംഗീത സാന്ദ്രമായി

തുടങ്ങിയത് 10 മിനിറ്റ് വൈകി. അപ്പോഴേക്കും ആസ്വാദകർ നടന്നും ബൈക്കിലും കാറിലുമായെത്തി. ചെറിയ ഒരു ജനസഞ്ചയമായപ്പോൾ റോഡിനു അപ്പുറമായുള്ള ഇരുമ്പ് ഗേറ്റിന് സമീപത്തായി ഗായക സംഘം ഒത്തുകൂടി. ജുനൈദ് മെല്ലെ പാടിത്തുടങ്ങി .....

പിന്നെ അത് കനത്തു വന്നു. ഒത്തുകൂടിയവരിലുമത് പടർന്നു. നല്ല തെളിമയുള്ള മാപ്പിള പാട്ടുകൾ ! കേൾക്കാൻ സുഖമുള്ളത്.

അഷ്താഫ് കൂടി സംഘത്തിലംഗമായതോടെ ഇശൽ നിശ ശരിയ്ക്കും കൊഴുത്തു . എച്ച്. കെ, സി എച്ച് , എം. എ തുടങ്ങിയവരും ഗായകരെ പ്രോത്സാഹിപ്പിക്കാൻ  എത്തിയിരുന്നു.

9.30 ന് മുമ്പ് തന്നെസംഘാംങ്ങൾ പ്രോഗ്രാം തീർത്തു,  ഇനി അടുത്ത വേദി ഇറസ്റ്റ് ലൈ:ൻ. അതിന്റെ മുന ഒടിച്ചിട്ടുണ്ട്.

പൊലിമ ഗായക ട്രപ്പംഗങ്ങളായ അഷ്താഫ് , ജുനൈദ്, അൻവർ, നാച്ചു, ബിസ്മി അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാത്രി ഇശൽ പൊലിമ.  പട്ല സംഘം ക്ലബ് പരിസരത്താണ് ഇശൽ നിശ. രാത്രി 8.30 ന് തുടങ്ങും.

പൊലിമ പ്രചരണത്തിന്റെ ഭാഗമായി പട്ലയിലെ 8 കേന്ദ്രങ്ങളിൽ ഇശൽ പൊലിമ ഉണ്ടായിരിക്കുമെന്ന് ഫൈസൽ അരമന പറഞ്ഞു.

*മറ്റിടങ്ങളിൽ :*
ഈസ്റ്റ് ലൈൻ       : 5 നവം. 2017
ബൂഡ് ജംഗ്           : 10 നവം. 2017

No comments:

Post a Comment