Monday, 27 August 2018

പൊലിമ വിളംബരം പല രീതികൾ ( പൊലിമ ഫയൽ )

പൊലിമ വിളംബരം
പല രീതികൾ
പല രൂപങ്ങൾ
ജാഥയ്ക്ക് ശേഷം
ഗായക സംഘങ്ങൾ
പൊലിമ പ്രചരണത്തിന്

(വിശദികരണത്തോടെ)

പൊലിമയുടെ വിളംബരം നാടിന്റെ മുക്ക് മൂലകളിൽ എത്തുന്നു. ലക്ഷ്യം ഒന്ന് മാത്രം പൊലിമ അറിയിക്കുക, ഇനിയും അറിയാത്ത നാട്ടിൻപുറത്ത്കാർക്ക് പട്ലയുടെ പിരിശപ്പെരുന്നാൾ വിശേഷമെത്തിക്കുക.

പൂമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളംബര ജാഥ നടത്തിയത്  ഈ ഉദ്ദേശത്തിൽ മാത്രമാണ്. അതുമായി താത്പര്യമുള്ളവർ വിളബര ജാഥയിൽ അണി ചേർന്നു.  പന്തം കൊളുത്തി, ഉണർത്തുപാട്ടുമായി നീങ്ങിയ വിളംബര ജാഥയിൽ ചെറിയ കുട്ടികളടക്കം പങ്കെടുത്തു.

പൂമുഖ ഉദ്ഘാടന സെഷനിൽ രാവിലെ നടന്നത് വർണ്ണശബളമായ തുടക്കം.  അന്ന് വൈകുന്നേരം മുതലുള്ള ഇശൽ പൊലിമയിൽ അഭൂതപൂർവ്വമായ ജനങ്ങളാണ് സംബന്ധിച്ചത്. നാടൻകളി മത്സരങ്ങൾക്ക്  ഏറെ പ്രേക്ഷകരും പാർട്ടിസിപെൻറ്സുമുണ്ടായി.
സംഘാടകർ ഉദ്ദേശിച്ചത് പോലെ തന്നെ ജനപങ്കാളിത്തത്തോടെ .അതൊരു ഗ്രാന്റ് ആഘോഷമാക്കുവാനും സാധിച്ചു,

പട്ലയുടെ വിവിധ കവലകളിലും ആൾക്കൂടിന്നിടത്തും ആകർഷകമായ തെരുവ് നാടകം പോലുള്ള ചെറിയ പ്രചരണ പരിപാടികൾ പൊലിമ പബ്ലിസിറ്റി ചാർട്ടിൽ ഉണ്ടായിരുന്നു. എന്ത് നടത്തുകയാണെങ്കിലും അത് സംഘടിപ്പിക്കുവാൻ അത്തരം മേഖലകളിൽ താത്പര്യം ഉള്ളവർ മുന്നോട്ടും വരണമല്ലോ. അത് കൊണ്ട് അഭ്യർഥിക്കാനുള്ളത് ഇത്തരം കലാ ഇനങ്ങളിൽ കഴിവുള്ള സാംസ്കാരിക പ്രവർത്തകർ  (തെരുവ്നാടക രചന, സംവിധാനം, അഭിനയം ) മുന്നോട്ട് വരണമെന്നാണ്..

ഇക്കഴിഞ്ഞ ദിവസം പൊലിമ പൂമുഖത്ത് യുവ നേതൃത്തങ്ങൾ സമ്മേളിച്ചിരുന്നു.  യുനൈറ്റഡ് പട്ല, സംഘം ക്ലബ്, സ്റ്റാർ പട്ല, ഈസ്റ്റ് ലൈൻ, ലക്കിസ്റ്റാർ, ബൂഡ് ഫ്രണ്ട്സ് ക്ലബ്, അമിഗോസ്, റോക്ക് ബോയ്സ്, പട്ല യൂത്ത് ഫോറം, പട്ല വായനശാല തുടങ്ങിയ കൂട്ടായ്മകളിലെ ഭാരവാഹികൾ സംബന്ധിച്ചു. ഓൺലൈനിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളുടെ  യോഗം വളരെ അടുത്ത് ചേരുന്നുമുണ്ട്. ( ചില ഏരിയകളിലെ ഒന്ന് രണ്ട് കൂട്ടായ്മകൾ വിട്ടുപോയതായി പിന്നീട് ചിലർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അവരെയും ഉടനെ ക്ഷണിക്കും.)

ആ നേതൃയോഗത്തിൽ, പൊലിമ നാടിന്റെ ഉത്സവമാണെന്ന തിരിച്ചറിവിൽ,  പൊലിമയുടെ എല്ലാ പരിപാടികൾക്കും പൂർണ്ണ പിന്തുണയാണ്  യുവനേതാക്കൾ വാഗ്ദാനം ചെയ്തത്. പ്രസ്തുത യോഗത്തിൽ തന്നെ പൊലിമ പ്രചരണത്തിന്റെ ഭാഗമായി ജനറൽ കൺവീനർ എന്ന നിലയിൽ ഞാനും "മിനി ഇശൽ പൊലിമ " യുടെ ചുമതലക്കാരിൽ ഒരാളെന്ന നിലയിൽ ഫൈസലും പട്ലയുടെ വിവിധ ഭാഗങ്ങളിൽ കവലകൾ / ജംഗ്ങ്ങനുകൾ കേന്ദ്രീകരിച്ചു നവംബർ മൂന്ന് മുതൽ പൊലിമ ഗായക സംഘം എത്തുമെന്നും അതത് പ്രദേശത്തുകാരെ സംഘടിപ്പിക്കുവാൻ മുന്നിൽ നിൽക്കണമെന്നും അവിടെ എത്തിയ വിവിധ സംഘടനകളുടെ ഭാരവാഹികളോട് അഭ്യർഥിച്ചിട്ടുമുണ്ട്. ഏറ്റവും നന്നായി സഹകരിക്കുന്ന ഏരിയയിലെ കൂട്ടായ്മകൾക്ക് ബഹുമതിപത്രവും നൽകുമെന്നും പൊലിമ സീനിയർ നേതാക്കളെ സാക്ഷിനിർത്തി പറയുകയും ചെയ്തിരുന്നു.

വരും ദിനങ്ങളിൽ പൊലിമയുടെ ഗായകസംഘങ്ങൾ എന്തായാലും ഓരോ ജംഗ്ഷനിലുമെത്തും, അല്ല തുടങ്ങിക്കഴിഞ്ഞു.  പൊലിമയുടെ സന്ദേശം റിമോട്ട് ഏരിയകളിൽ എത്തിക്കുക എന്ന ദൗത്യം മാത്രമാണ് ഈ പരിപാടിയിലുളളത്.

പൊലിമ ഒരു സംസാരവിഷയമാകുക. ഡിസംബറിലെ ദ്വിദിന ഉത്സവസമാപന ഗ്രാൻറ് പരിപാടികളിലും  അതിന് മുന്നോടിയായി വ്യത്യസ്ത ദിവസങ്ങളിൽ നടക്കുന്ന വിവിധ സെഷനുകളിലും സ്ത്രീകളുടെയും മുതിർന്നവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക, വിവാഹം കഴിഞ്ഞ് പട്ലക്ക് പുറത്ത് താമസിക്കുന്ന മക്കൾക്ക് പൊലിമപ്പെരുന്നാൾ വിശേഷങ്ങൾ അറിയിക്കുവാൻ ഓരോ വീട്ടുകാർക്കും സന്ദർഭമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ്  ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാവരും ഒത്തുകൂടാൻ സാധ്യതയുള്ള രാത്രി 8:30 മുതൽ 9:30 വരെയുള്ള ഒരു മണിക്കൂർ പ്രോഗ്രാമാണിത്. ഇന്നലെയതിന് തുടക്കം കുറിച്ചു. സംഘം ക്ലബ് ജംഗ്ഷനിലാണ് ആദ്യ മിനി ഇശൽപ്പൊലിമ നടന്നത്. 

എല്ലാവർക്കും എത്താൻ പറ്റുക എന്നത് അസംഭവ്യമാണല്ലോ. ഇന്നലെ ചില പ്രോഗ്രാമുകൾ പലർക്കും വേറെയുമുണ്ടായിരുന്നു, എന്നിട്ടും ശ്രോതാക്കളും ആസ്വാദകരുമുണ്ടായിരുന്നു. വീണ്ടുമൊരു ദിവസം കൂടി ഇവിടെ നടത്താൻ ആലോചനയുമുണ്ട്.

05 ന് ( നാളെ) ഈ പരിപാടി ഉഷാറാക്കാൻ  ഈസ്റ്റ് ലൈൻ യുവത്വം നേരത്തെ തയ്യാറെടുത്തതായാണ് സൂചന. ഓൺലൈനിൽ അതിന്റെ പ്രചരണങ്ങൾ ഇന്നലെ മുതൽ തുടങ്ങി.

10 ന് ബൂഡിൽ നടക്കുന്ന പ്രോഗ്രാം സർപ്രൈസായിരിക്കുമെന്ന് ബൂഡ് ഫ്രണ്ട്സ് സൂചിപ്പിച്ചു കഴിഞ്ഞു.

പി. പി. നഗറിൽ 12 ൽ നിന്ന് 13ാം തിയതിയിലേക്ക് പ്രോഗ്രാം മാറ്റിവെച്ചു.  വൈകുന്നേരം മുതൽ വളരെ രസകരമായ മത്സര ഇനങ്ങൾ ഇതിന് മുന്നോടിയായി ഉണ്ടാകുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന്  അറിയാൻ സാധിച്ചിട്ടുണ്ട്.

കുന്നിൽ, കൊയപ്പാടി, കൊല്യ, മൊഗർ തുടങ്ങിയ പോയിന്റുകളിലും അതത് ഭാഗത്തുള്ളവർ ഇതേ പോലെ ആതിഥ്യരാകുക. ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. എല്ലായിടത്തും ഒരേ പോലെ ജനപങ്കാളിത്തം ഉണ്ടാകണമെന്നില്ല.

പൊലിമ നമ്മുടെ ഉത്സവമാണ്. നാമെല്ലാവരും ഈ ഉത്സവത്തിന്റെ സംഘാടകരാണ്. അത്കൊണ്ട് വീട്ടുകാരായ നമ്മെ തന്നെ  പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോ ?. പ്രായമേറിയ അറുപത് കഴിഞ്ഞ കാരണവന്മാരെ തീർച്ചയായും ഓരോ പരിപാടി കാണാനും ആസ്വദിക്കാനും അവരെ കണ്ടിടത്ത് വെച്ച് തക്കരിക്കണമെന്നേയുള്ളൂ. ബാക്കിയുള്ള പട്ലക്കാർ മുഴുവൻ പൊലിമ സംഘാടകരാണ്!

666 അംഗ സ്വാഗത സംഘം വെറുതെ എഴുതി ഉണ്ടാക്കിയതല്ല. മൂന്ന് വട്ടം തിരുത്തിയും കൂട്ടിയും എഴുതുമാറ് നിങ്ങൾ എല്ലാവരും അതിൽ ഇടപെട്ടിട്ടുണ്ട്. പൊലിമ ജയിച്ചാൽ നാട് ജയിച്ചു. പൊലിമക്ക് ക്ഷീണം വന്നാൽ നാട്ടുകാർക്ക് , പ്രത്യേകിച്ച് യുവാക്കൾക്കാണ് ക്ഷീണം.

അവസാനം ഒന്നു സൂചിപ്പിക്കട്ടെ, നമ്മുടെ വിവിധ സബ് കമ്മിറ്റികൾക്ക് ഇനിയും ഊർജ്വസ്വലരായ യുവാക്കളെ ആവശ്യമാണ്. റിപ്പോർട്ടിംഗ്, മീഡിയാ കറസ്പോണ്ടൻസ്, ഫോട്ടോഗ്രാഫർ, വിഡിയോ ഗ്രാഫർ, മാർക്കറ്റിംഗ്, പ്രൊമോഷൻ, എക്സിബിഷൻ, പ്രോഗ്രാം പ്രോപോസൽ, പൂമുഖം ഓഫീസ് വർക്ക്, ബാനർ ഡിസൈനിംഗ്, കോർഡിനേഷൻ, ഫോളോ അപ്പ്, വെബ് അപ്ഡേഷൻ, സ്പോർട്സ് & ഗെയിംസ് പ്രൊമോഷൻ, പുതിയ പരിപാടികളുടെ പ്ലാനിംഗ്, മുതിർന്നവരെ അഭിമുഖം നടത്താൻ കഴിവുള്ളവർ, സെമിനാർ സംഘാടനം, ആൻകറിംഗ്, അനൗൺസ്മെൻറ്, പോസ്റ്റർ എഴുത്ത്,  സാഹിത്യ മത്സര സംഘാടനം, ടൈം കീപ്പിംഗ്, ഇവൻറ്സ് മാനേജിംഗ്, മെമന്റോസ് ആശയങ്ങൾ, വഴിയോര ഡെക്കറേഷൻ, കൽച്ചറൽ ആക്ടിവിറ്റീസ്  തുടങ്ങി ഒരു പാട് മേഖലകളിൽ ഇനിയും യുവാക്കളെ വേണം. കൈ പൊക്കി അവർക്ക് മുന്നോട്ട് വരാം. ഇത് നമ്മുടെ പൊലിമ ഉത്സവമാണ്. നമ്മുടെ നാട്ടിൽ  നമ്മുടെ കഴിവ് പുറത്തെടുക്കുക. കുറവുകൾ സ്വാഭാവികം. 

അത് കൊണ്ട് ഓരോരുത്തർക്കും  അവരവരുടെ കഴിവ് തെളിയിക്കാം. എല്ലാം തികയണമെന്നില്ല. നമുക്ക് പഠിക്കാൻ ഒരു വേദി. ഇനി വരുന്ന അടുത്ത പൊലിമക്ക് ഉഷാറാകാൻ നല്ലൊരു ട്രൈയിനിംഗ്.

സംസാരവും ചർച്ചയും വളരെ നല്ലത് തന്നെ, അത് മിതമാണെങ്കിൽ. . അനാവശ്യമായാലോ ? പ്രേക്ഷകർ വിലയിരുത്തിക്കളയും. അപാകതകളും പാളിച്ചകളും തിരുത്തി നമുക്ക് എല്ലാവർക്കും പൊലിമ പൊലിപ്പിക്കാം.
അവസാന പാരഗ്രാഫിന് തൊട്ട് മുകളിലുള്ളത് തമാശയ്ക്ക്  എഴുതിയതല്ല. നിങ്ങളെ ആ മേഖലകളിൽ ആവശ്യമുള്ളത് കൊണ്ട് എഴുതിയതാണ്. നമുക്ക് നമ്മുടെ കഴിവുകൾ പുറത്തെടുക്കാം. പൊലിമ പുറം നാട്ടുകാരുടെയല്ല, പട്ലക്കാറെയാണ്. പൊലിമ വിജയിപ്പിക്കേണ്ടത് നാമെല്ലാവരുമാണ്. വീട്ടുമുറ്റത്ത് പന്തലിടുമ്പോൾ, വീട്ടുകാർക്കെന്തിന്  ക്ഷണവും ക്ഷണക്കത്തും. ലെറ്റസ് സെലബ്രേറ്റ് അവർ പൊലിമ, ചാപ്സ് !

പിരിശത്തോടെ

അസ്ലം മാവില
ജ: കൺവീനർ
പൊലിമ
പട്ലക്കാറെ പിരിശപ്പെരുന്നാൾ

No comments:

Post a Comment