*മാവ്*
*മാമ്പഴം*
*മാവുകാലം*
*മാമ്പഴക്കാലം*
*മാവിലയും*
........:..................
അസ്ലം മാവിലെ
........:..................
ശ്രദ്ധിച്ചുണ്ടോ എന്നറിയില്ല, എല്ലാ കുഞ്ഞു മുഖങ്ങൾക്കും Side pause ൽ ഒരു കുഞ്ഞുമാങ്ങയുടെട മുഖമുണ്ട്.
ഇത്തിരി ചിർത്ത കവിൾ തടങ്ങൾ, ഊർന്നിറങ്ങിയ താടി, ഇമ പൂട്ടിയ കണ്ണുകൾ, പിന്നെ നെറ്റിത്തടങ്ങൾ, അവിടവിടെയുള്ള പൊട്ടുകൾ - ഒരു മാങ്ങയെ കണ്ടാൽ അങ്ങിനെ തോന്നിക്കും. അതിനി എല്ലാവർക്കും അങ്ങിനെ തോന്നുക എന്നത് മാസ്സ് സൈക്കോളജിയുടെ ആഫ്റ്റർ ഇഫക്ടാണ് (ഇവക്കൊക്കെ ചില പ്രത്യേക സാങ്കേതിക പദങ്ങളുണ്ട്, അറിവുള്ളവർ പറഞ്ഞു തരിക )
മാവ് ഐശ്വര്യമാണ്, മാമ്പൂവും മാവിലയും മാമ്പഴവും അങ്ങിനെ തന്നെ.
ജോസഫ് മുണ്ടശ്ശേരി സാർ വിദ്യാനഗർ എന്ന് പുന:നാമകരണം ചെയ്യുന്നത് വരെ നമ്മുടെ മുതിർന്ന തലമുറക്കാ പ്രദേശമാകെ കുഞ്ഞിമായിൻറടിയായിരുന്നുവല്ലോ. അഹങ്കാരമില്ലാത്ത മരം, ആഢ്യത്തമില്ലാത്ത വൃക്ഷം. അരത്തണൽ നൽകി ആതിഥ്യമര്യാദ കാണിക്കും മരം.
കാക്കയും പൂച്ചയും അരണയും അണ്ണാനും കുയിലും കുരുവിയും മരം കൊത്തിയും മണ്ണാത്തനും പൂമ്പാറ്റയും പൂപ്പറവയും ആരാണതിനെ ഒന്നണയാൻ ആഗ്രഹിക്കാത്തത് !
പച്ചത്തത്തകൾ കൂട്ടം കൂട്ടമായി വന്നിരിക്കുമ്പോൾ വലിയ മാവിലച്ചില്ലകൾ അപ്പാടെ കൊണ്ട് വെച്ചത് പോലെ, അത് കൂട്ടം തെറ്റി പറന്നുയരുമ്പോഴോ - ആകാശം നോക്കി തേന്മാവ് മാവിലച്ചിറകുകൾ പൊഴിച്ചത് പോലെ ...
ഒരു നിമിഷം പോലും മാവ് ആതിഥേയത്വം ഒഴിയുന്നതായി കണ്ടിട്ടുണ്ടോ ? എന്നും മൃഷ്ടാന്നഭോജനമാണവിടെ. എന്നും പേറും പ്രസവുമാണവിടെ.
പഴുതാരയും പഞ്ഞിപ്പുഴുവും രാത്രി പകൽ വ്യത്യാസമില്ലാതെ ഇളം തളിരിലകൾ കുഞ്ഞു കഷ്ണങ്ങളാക്കി പശിയടക്കുന്നത് കാണാം.
കൂടൊരുക്കുന്ന തിരക്കിലാവും കുത്തനെ നിന്നു പൂചൂടിയ മരം കൊത്തികൾ ! ആ കൂടൊഴിയാൻ ഒളിഞ്ഞും ഊഴം കാത്തുമിരിക്കുന്ന ഇഴജന്തുക്കളും ഇരതേടി ജീവികളും അതേ മാവിൻ ചില്ലകളില്യം. RT പോലെയാണവിടെയും, എന്തെന്തു കമന്റുകളായിരിക്കും അവരാ മരം കൊത്തികളെ നോക്കി പോസ്റ്റു ചെയ്തിരിക്കുക !
പ്രസവവാർഡാക്കാൻ കാത്തിരുന്ന് അണ്ണാനും കുഞ്ഞുകുഞ്ഞു സസ്തനികളും, അടയിരിക്കാൻ ഒഴിഞ്ഞ കൂടും ഓലക്കിറിട്ട കൂരയും നോക്കി തരം തരം കുഞ്ഞുകുഞ്ഞു പക്ഷികൾ ! അത് റാഞ്ചാനായി സകല ഭൂതക്കണ്ണാടി വെച്ചു പാമ്പും പരുന്തും.
കണ്ണ് വെട്ടിച്ച് കൊക്കിലാക്കി വന്ന കുഞ്ഞെലിയെയും കുട്ടിപ്പാമ്പിനെയും കാലിലിറുക്കി കൊത്തിവലിക്കാൻ കാക്കയും കഴുകനും കമ്പുതേടുന്നതും മാവിൽ തന്നെയല്ലേ.
ഒരു മരച്ചില്ല പോലും അനങ്ങാതിരിക്കില്ല. അതിലെന്തേലും ഒരു നാടൻ കളിയിലായിരിക്കാം ആരെങ്കിലുമൊക്കെ, അണ്ണാനാകാം അരിമണി പക്ഷികളാകാം .
ശരിക്കുമൊരു അമ്മ മരം. ആവാസ വ്യവസ്ഥയുടെ ആറ്റിക്കുറുക്കിയ രൂപം. ആ മരം തരുന്ന ഫലമോ - എല്ലാത്തിലും മികച്ചത്. അതത്രെ മാമ്പഴം !
മാമ്പഴക്കാലത്താരാണ് മാവിൻ ചോട്ടിലെത്താത് ? മൂടിപ്പുതച്ചുറങ്ങുന്ന കുഞ്ഞനോട് മൂവാണ്ടിമാങ്ങ വീണെന്ന് പറഞ്ഞാൽ മൂന്ന് പറമ്പും ചാടി മറിഞ്ഞ് മൂക്ക് കുത്തി അവിടെ എത്തും.
അഷൂട്ടിക്ക് നന്മകൾ !
അല്ല, എല്ലാ അഷൂട്ടിമാർക്കും നന്മകൾ ! എന്റെ അക്ഷരങ്ങൾ പെറുക്കിപ്പെറുക്കി വായിക്കാൻ ശ്രമിക്കുന്ന എന്റെ വീട്ടിലെ മൂന്നാം ക്ലാസ്സുകാരനും, അവന്റെ കളിക്കൂട്ടുകാർക്കും നന്മകൾ !
........:................🌱
(ഇന്ന് RT യിൽ വന്ന ഒരു കുറിപ്പിനുള്ള മറു വായന )

No comments:
Post a Comment