Monday, 27 August 2018

ഗൈൽ - ഉണരണം/ മഹമൂദ് പട്ല

മഹമൂദ് പട്ല
_______________

നാം ഇന്ന് ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ് അതുകൊണ്ട് തന്നെ ബഹുസ്വരത്തിന് ഇവിടെ പ്രസക്തി ഏറുന്നുമുണ്ട്...

വരും തലമുറയെ കുറിച്ചിട്ട്  നാഴികക്ക് നാല്പത് വട്ടം വേവലാതിപെടുന്ന വാചാലരാവുന്ന  നാം അങ്ങിനെ ഒരു തലമുറ ഇവിടെ ഭയപ്പെടാതെ ജീവിക്കണമെന്നുണ്ടങ്കിൽ ,
പട്ലയുടെ എല്ലാദിക്കിലും ഇന്ന് വീശുന്ന പിരിശ പെരുന്നാളിന്റെ സുഖന്ധമുള്ള കാറ്റ് വരും തലമുറക്കും സാധ്യമാവണമെങ്കിൽ,
ഇപ്പൊൾ നമ്മുടെ നാട്ടിലേക്ക് കണ്ണും
നട്ടിരിക്കുന്ന ഭീകരനെ ഇവിടെ വരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്...

പിരിശ പെരുന്നാളിന് ഒരേ മെയ്യും മനസ്സുമായി പ്രവർത്തിക്കാൻ നമ്മുടെ നാട്ടുകാർക്ക്
കഴിയുന്നുണ്ടങ്കിൽ അതുപോലുള്ളൊരു ഐക്യത്തോടെയുള്ള ശക്തമായൊരു പ്രക്ഷോപം നമ്മുടെ വീട്ട്മുറ്റത്തുകൂടി കടന്ന് പോകുന്ന ഗ്യാസ് പൈപ്പ്‌ ലൈൻ പദ്ധതിക്കെതിരെ നാടിന്റെ മുക്കിലും മൂലയിൽ നിന്നുമുണ്ടാവണം.

ഇവിടുത്തെ മഹല്ലുകൾ ഈ വിഷയം
ചർച്ചചെയ്‌തോ?
ഒരു ഗ്രാമത്തിന്റെ കയ്യൊപ്പെന്നു വിശേഷിപ്പിക്കുന്ന CP യിലെ CPG യിൽ ചർച്ചയുണ്ടായോ?
നാട്ടുക്കാരുടെ കയ്യൊപ്പിന്റെ തിളക്കം ബന്ധപെട്ടവരിലേക്ക് എത്തിക്കാൻ ഒരു ശ്രമം നടത്തികൂടെ...

കൊടിയുടെ നിറമില്ലാതെ മുഷ്ടി രണ്ടും ചുരുട്ടിയിട്ട് ശക്തമായ  സമരത്തിനിറങ്ങാൻ നമ്മൾ തയ്യാറാകണം.
വിഷയത്തിന്റെ ഗൗരവം പറഞ്ഞു നാട്ടുകാരെ ബോധവാന്മാർ ആക്കാൻ ഇന്നാട്ടിലെ ജമാഹത്തിനും കൂട്ടായിമകൾക്കു മാത്രമേ സാധ്യമാവുകയുള്ളൂ.

പേടികൂടാതെ പട്ലയുടെ ഓരോ വീടും ഉറങ്ങണമെന്നുണ്ടങ്കിൽ, അധികാരികളുടെ കണ്ണുതുറപ്പിക്കും വരെ പോരാടണം.
നല്ല നാളേയ്ക്ക് വേണ്ടി  ഒരു അനിശ്ചിത കാല സമരത്തിലെക്ക് നാം തയ്യാറാവണം.

ഗ്യാസ് പൈപ്പ്ലൈൻ പദ്ധതിയിലൂടെ വികസനമാണ് ഭരണാധികാരികളുടെ  ലക്ഷ്യമെങ്കിൽ ആൾതാമസമില്ലാത്ത സ്ഥലങ്ങളിലൂടെ മാറിപോകുംവരെ
നിലക്കാത്ത ശബ്ദം നമ്മുടെ നാടുകളിൽ നിന്നുമുണ്ടാകണം.

_____________________▪



No comments:

Post a Comment