Sunday, 26 August 2018

പട്ല മസ്ജിദ് - പതിക്കാൽ പാത വീതി കൂട്ടുന്നു ഭൂമി വിട്ട് നൽകി ഒരു പ്രദേശവാസികൾ മാതൃകയാകുന്നു /എ. എം. പി.


*പട്ല മസ്ജിദ് -*
*പതിക്കാൽ പാത*
*വീതി കൂട്ടുന്നു*

*ഭൂമി വിട്ട് നൽകി*
*ഒരു പ്രദേശവാസികൾ*
*മാതൃകയാകുന്നു*

............................

*എ. എം. പി.*

............................

വികസനം സാർഥകമാകുന്നത് ജനപങ്കാളിത്തം കൊണ്ടാണ്.

പാതകൾ വീതി കൂട്ടുന്നതിനെ കുറിച്ച് വലിയ വായിൽ എല്ലാവർക്കും പറയാം. പക്ഷെ, ആ പാത പോകുന്നിടത്ത് താമസിക്കുന്നവർ തങ്ങളുടെ സർവ്വ സൗകര്യങ്ങളും ഒഴിവാക്കി സ്ഥലം വിട്ടു നൽകാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ, അതൊരു പേന കൊണ്ടും എഴുതി ബോധ്യപ്പെടുത്താൻ പറ്റാത്തതാണ്.

പട്ലയിൽ ഒരു പാത വീതി കൂട്ടുന്നു.
എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ  നിന്നുള്ള 15 ലക്ഷം രൂപയുടെ പ്രൊജക്ട്.

നിലവിലുള്ള റോഡിന് വീതി പോര. അൽപം കഞ്ചസ്റ്റഡാണ്. 3. 80 മീറ്റർ വീതിയായാൽ വാഹനങ്ങൾക്ക് നേരെ ചൊവ്വെ സഞ്ചരിക്കാം., 300 മീറ്റർ നീളത്തിലാണ് ഈ പ്രജക്ട്. വലിയ ജുമാ മസ്ജിദ് - പതിക്കാൽ റോഡ്.

സ്ഥലം വിട്ടു തരണം. എല്ലാവരും ഓങ്ങിയോങ്ങി നിൽക്കെ, അപ്രതീക്ഷിതമായി രണ്ട് വീട്ടുകാർ എഴുന്നേറ്റ് നിന്നു പറഞ്ഞു - ഞങ്ങൾ റെഡി. ആർക്കും വിശ്വസിക്കാനായില്ല. മൂന്നര സെന്റ് വീതം മാത്രമുള്ള രണ്ട് പുരക്കാർ ! അബ്ദുറഹിമാൻ (അൻദ്മാൻ) & അബ്ദുൽ ഖാദർ തായലങ്ങാടി. ഇവരുടെ രണ്ട് കുടുംബങ്ങൾ താമസിക്കുന്ന 7 സെന്റിലൊതുങ്ങുന്ന സ്ഥലത്ത് നിന്നുമാണ്  ആ വീട്ടുകാർ റോഡിന് വിട്ടുനൽകുന്നത്.

"റോഡ് വീതി കൂട്ടുന്നതിൽ ഞങ്ങൾ തടസ്സമാകുന്നില്ല. സ്ഥലമെടുക്കാം" അവരുടെ സംസാരത്തിൽ മറ്റൊരു അജണ്ടയില്ല.

വികസനം തന്റെ വീട്ടുപടിക്കലെത്തുന്നതോടെ വിശാലമനസ്കത കാണിക്കാൻ മനസ്സ് കാണിച്ച ആ ഇരു വീട്ടുകാരാണ് പട്ലയിൽ ഇപ്പോൾ സംസാര വിഷയം.

ഇപ്പോൾ ആ പാതയെ നെഞ്ചോട് ചേർക്കാനും ആവശ്യത്തിനുള്ള സ്ഥലം റോഡിന് വിട്ടു നൽകുവാനും ആ പ്രദേശത്തുള്ളവർ മുൻപന്തിയിലാണ്.  പാർക്കാൻ മാത്രം ഒരു വിടും കുഞ്ഞുമുറ്റവുമുള്ളവരാണധികവും. എങ്കിലും തങ്ങൾ കാരണം വികസനം പകുതി വഴിക്ക് നിൽക്കരുതെന്ന നല്ല വിചാരം അവരെ നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും കണ്ണിലുണ്ണികളാക്കുന്നു. 

പരസ്പര കൊണ്ട് കൊടുക്കലിൽ ലഭിക്കുന്ന സന്തോഷമാണ് ഒരു നാടിന്റെ വികസന സ്വപ്നം യാഥാർഥ്യമാക്കുന്നത്.  അവിടെ ലാഭനഷ്ടങ്ങൾക്ക് ഒരു പ്രസക്തിയുമില്ല.

മാതൃകപരമായ ഉദാരമനസ്കത കാണിച്ച എല്ലാ സ്ഥലമുടമകളെയും നമുക്ക് മനസ്സിൽ തട്ടി അഭിനന്ദിക്കാം.
ഈ വഴിയിൽ കൂടി കടന്നു പോകുന്ന കുഞ്ഞുവരി ഉറുമ്പുകളുടെ കാൽ പെരുമാറ്റം വരെ ആ ദാനശീലരുടെ ഉറവ വറ്റാത്ത സ്വദഖയിൽ രേഖപ്പെടുത്തുമാറാകട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്യാം .

............................▪▪

No comments:

Post a Comment