പൊലിമ എസ് & ജി
ഹൗസുകളായതോടെ
സോഷ്യൽ മീഡിയ
വാശിയേറിയ ക്യാൻവാസിംഗ്
പൊലിമയുടെ സ്പോർട്സ് & ഗെയിംസ് ഹൗസുകൾ തരം തിരിച്ചു കഴിഞ്ഞതേയുള്ളൂ. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വാശി മുറുകി. ആദ്യം ഉപചാര വാക്കുകളോടെ പരിചയപ്പെടുത്തൽ. പിന്നെ തനിനിറം കണ്ടു തുടങ്ങി. ഗോദയിൽ കാണാമെന്ന മട്ടിലാണ് വെല്ലുവിളി.
അംഗങ്ങളുടെ പേരുകളടങ്ങിയ ലിസ്റ്റ് ഹൗസ് ക്യാപ്റ്റന്മാർ ഇറക്കാൻ തുടങ്ങി. അതിന് മാത്രമായി സൈബർ ടീമുണ്ട്. ചില ഹൗസ് ക്യാപ്റ്റന്മാർ, സുഖിപ്പിക്കാൻ അഞ്ചാറ് വൈസുകളെ പ്രഖ്യാപിച്ചു കളഞ്ഞു. വെളുക്കെ ചിരിച്ചുള്ള ഫോട്ടോകളോടെ വാട്സ്ആപ്പിൽ *e - ഫ്ലക്സുകൾ* ഇറങ്ങിയിട്ടുണ്ട്. വളരെ ചെറിയ, എളിമയുള്ള മനുഷ്യനാണ് പാവം ക്യാപ്റ്റനെന്ന് തോന്നിപ്പിക്കാൻ സൈസ് കുറച്ച് ചെറിയ ഫോട്ടോകളാണ് ഒരു ഹൗസ് ക്യാപ്റ്റൻ e - ഫ്ലക്സിട്ടത്. കണ്ടപ്പോൾ പാവം തോന്നി.
വരും ദിവസങ്ങളിൽ കൂടുതൽ വാശി കണ്ട് തുടങ്ങും. പ്രവാസികൾ വന്നാൽ പിന്നെ പറയണ്ട. കവലകളിലും ബാനറും ഫ്ലക്സുമിടാനുള്ള തയ്യാറിലാണ് നാട്ടിൽ ചില വിരുതന്മാർ.
ഒരു കാര്യം ഉറപ്പ് - ഇപ്രാവശ്യം തീ പാറിയ മത്സരങ്ങൾ നടക്കും. ഇല്ലെങ്കിൽ തീപ്പെട്ടി ഉരച്ചെങ്കിലും ഇവന്മാർ തീ പാറിക്കും.
പൊലിമ
സ്പ്പോർട്സ് & ഗെയിംസ്
4 ക്യാപ്റ്റന്മാർക്കും
ഹൗസ് തിരിച്ചു
ഇനി ഗെയിംസിന്റെ നാളുകൾ. പൊലിമ സ്പ്പോർട്സ് & ഗെയിംസിന് 4 ക്യാപ്റ്റന്മാരും അവർക്ക് ഹൗസുകളുമായി. ഓരോ ഹൗസിലും 47 കളിക്കാരുമായി.
റെഡ് ഫോർട്ട് - നാഫി പട്ല
ഗ്രീൻവാലി - ഫൈസൽ അരമന
യെല്ലോ മൗണ്ടൻ - മൂസ നീരാൽ
ബ്ലൂ സ്കൈ - സൂപ്പി പട്ല
ഡിസംബർ ആദ്യത്തിൽ തന്നെ മത്സരങ്ങൾ തുടങ്ങും. വാശിയേറിയ മത്സരങ്ങൾ വരും നാളുകളിൽ പ്രതീക്ഷിക്കാം.

No comments:
Post a Comment