*പൊലിമ പൂമുഖം*
*ഉദ്ഘാടനം കെങ്കേമം ;*
*നാടുണർന്നു*
*നാട്ടൊരുമയുടെ*
*പൂമുഖവാതിൽ തുറന്നു*
( www.patlapolima.in )
2017 നവംബർ 1 പട്ലക്ക് മറക്കാത്ത ദിനം. കേരളപ്പിറവി ദിനം മാത്രമല്ല, പൊലിമപ്പിറവി ദിവസം കൂടിയായിരുന്നു അന്ന്.
പട്ലയുടെ പ്രവേശന സ്ഥലത്തൊരുങ്ങിയ അതി മനോഹര പൊലിമപ്പൂമുഖത്തിന്റെ വാതിൽ തുറന്നത് ബുധനാഴ്ചയായിരുന്നു. തൊട്ട് തലേ ദിവസം ഗ്രാമം ചുറ്റി, പന്തം കൊളുത്തി, ഇരുട്ടിനെ കീറി, ആബാലവൃദ്ധജനങ്ങൾ ഐക്യപ്പെരുന്നാളിന്റെ വരവ് അറിയിച്ചു "വന്നല്ലോ വന്നല്ലോ മിന്നും പൊലിമ വന്നല്ലോ" പാടി നടന്നത് വെറുതെയായില്ല.
പത്ത് മണിക്ക് മുമ്പ് തന്നെ നാട്ടുകാർ ഒറ്റയ്ക്കും കൂട്ടമായും പൂമുഖത്തെത്തി. കമുകിൽ തീർത്ത കടവ് കടന്നവർ പൂമുഖ മുറ്റത്തെ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചു. 9.40 ന് സായിറാം ഭട്ടും 9:45 ന് കൊല്യ മാഷും എത്തി. 10 ന് ഒരു മിനുറ്റ് ബാക്കിയുള്ളപ്പോൾ പ്രിയ കവി പി.എസ്. ഹമീദുമെത്തി.
വാച്ചിൽ 10 മണിയറിയിച്ചപ്പോൾ പട്ല സ്കൂളിലെ ഗായക സംഘം സ്വാഗത ഗാനമോതി. വേദിയിൽ പ്രിൻസിപ്പൽ ബിജു മാഷ്, ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ, അധ്യാപകരായ പി.ടി. ഉഷ, ഷരീഫ് മാഷ്, വിജേഷ് മാഷ്, ലക്ഷമണൻ മാഷ് എല്ലാവരുമെത്തി. പൊലിമ ഉപദേശക സമിതി ചെയർമാൻ പി. അബൂബക്കർ അടക്കം കാരണവന്മാരുടെ വലിയ നിര തന്നെ എത്തിക്കഴിഞ്ഞിരുന്നു.
തുടർന്ന് ജ: കൺവീനറുടെ സ്വാഗതം, പൊലിമ ചെയർമാൻ എച്ച്. കെ. മാഷിന്റെ അധ്യക്ഷ പ്രസംഗം.
പിന്നെ കേട്ടത് കവി പി.എസ്. ഹമീദിന്റെ അളന്ന് മുറിച്ച ഉദ്ഘാടന പ്രസംഗം. പട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരെ കുറിച്ച് മഹാകവി ടി. ഉബൈദിന്റെ പൗത്രൻ സാംസാരിച്ചു. എത്രമറഞ്ഞാലും ഒരു കാലത്ത് എഴുത്ത്കാർ ഓർമകൾ ബാക്കിയാക്കി തിരിച്ചു വരിക തന്നെ ചെയ്യുമെന്ന് പി.എസ്. പറഞ്ഞത് സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. പൊലിമ പൂമുഖ ഉദ്ഘാടന വേളയിൽ കാണിച്ച സമയത്തിന്റെ ജാഗ്രതയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞത് പൊലിമക്ക് മാത്രമല്ല പട്ല പ്രദേശവാസികൾക്ക് മൊത്തത്തിൽ ലഭിച്ച അംഗീകാരമായി തോന്നി.
സാമൂഹിക പ്രവർത്തകൻ സായിറാം ഭട്ടിന്റെ രണ്ട് മിനുറ്റിൽ ഒതുക്കിയ വാക്കുകളിൽ പാർപ്പിട സേവന രംഗത്ത് സജീവമാകുന്നതിന്റെ വിഷയം ഗൗരവമായി പറഞ്ഞു.
പട്ലയുടെ സ്വന്തം മാഷായ ആദ്യകാല അധ്യാപകൻ കൊല്യ മുഹമദ് കുഞ്ഞി മാസ്റ്റർ ഓർമ്മകൾ ചികഞ്ഞെടുത്തു സംസാരിച്ചു. 1950 ന്റെ തുടക്കത്തിൽ ആരംഭിച്ച പട്ല സ്കൂളിലെ ആദ്യത്തെ അധ്യാപകരിൽ ജീവിച്ചിരിക്കുന്നത് ഇപ്പോൾ മുഹമ്മദ് കുഞ്ഞി മാസ്റ്റർ മാത്രം. പൊലിമയുടെ ആദ്യ ആദരം അദ്ദേഹം പൊലിമ ഉപദേശക സമിതി ചെയർമാൻ പി. അബൂബക്കറിൽ നിന്നു ഏറ്റുവാങ്ങി. സായിറാം ഭട്ടിന് പൊലിമ രക്ഷാധികാരി സി.എച്ച്. മുഹമ്മദ് കുഞ്ഞിയും കവി പി.എസ്. ഹമീദിന് പൊലിമ രക്ഷാധികാരി പി.സി. അബ്ദുല്ലയും ഉപഹാരങ്ങൾ നൽകി. ജാസിർ മാഷ് സദസ്സിന് നന്ദി പറയുമ്പോൾ പൊലിമ നാടൻ കളികൾക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
പഞ്ചഗുസ്തിയോടെ തുടക്കം. എം.കെ. ഹാരിസിന്റെ റണ്ണിംഗ് കമന്ററി കൂടിയായപ്പോൾ ജനങ്ങൾ തടിച്ചു കൂടി. മത്സരം ഒന്ന് തീർന്നപ്പോൾ ഉച്ച നേരമായി. ബാക്കിയുള്ളവ രാത്രിയിലേക്ക് നീട്ടി വെച്ചു.
വൈകുന്നേരത്തോടെ പൂമുഖം വീണ്ടും സജീവമായി. സ്കൂൾ കുട്ടികളുടെ പരിപാടികൾ !. ആറ് മണിയോടെ ഇശൽ പൊലിമ തുടങ്ങി. അഷ്താഫും ഫൈസലും സംഘവും അതിന്റെ നേതൃത്വമേറ്റെടുത്തു. ഒരു മണിക്കൂർ പിന്നെ നടന്നത് തകർപ്പൻ ഗാനമേള.
പിന്നെ നടന്നത് ചായമക്കാനിയുടെ രസകരമായ ഉദ്ഘാടനം. നാട്ടിൻപുറത്തെ അഞ്ച് ആദരണീയരായ ടീമേകർസിന്റെ രുചികരമായ ചുടുചായയോടെ ഉദ്ഘാടന കർമ്മം. ടി.എച്ച്. അബ്ദുൽറഹിമാൻ, കരാടി അബ്ദുൽറഹിമാൻ, ബിസ്മി അബൂബക്കർ , അന്ത, കൊല്യ അബൂബക്കർ അഞ്ച് ഉദ്ഘാടകർ ഒരുമിച്ച ചായമക്കാനി !
ഇശൽ പൊലിമ ഇടക്ക് നിർത്തി വീണ്ടും നാടൻ മത്സരങ്ങളിലേക്ക്. പൂമുഖ പരിസരം മൊത്തം യുവാക്കളുടെ നിറ സാനിധ്യം. വാഹ് - വാഹ് വിളികളും ആർപ്പുമാരവങ്ങളും അന്തരീക്ഷം മൊത്തം മുഴങ്ങിയ മണിക്കുറുകൾ, വാശിയേറിയ മത്സരങ്ങൾ! പൊലിമയെ യുവാക്കൾ ഒരേ മനസ്സോടെ സ്വീകരിച്ചുകഴിഞ്ഞിരുന്നു.
എട്ടര മണിയോടെ വീണ്ടും ഇശൽ പൊലിമയുടെ തുടർച്ച. തട്ടു തകർപ്പൻ പാട്ടുകളുമായി പട്ലയുടെ സ്വന്തം ഗായകർ. അവർക്ക് ആവേശം പറന്ന് പട്ല മൊത്തം ഏറ്റു പാടി. കൃത്യം ഒമ്പതര മണിയോടെ ഗായക സംഘം വേദി വിടുമ്പോൾ പൊലിമക്ക് പുതിയൊരു ചമൽക്കാരം രചിക്കപ്പെട്ടുക്കഴിഞ്ഞിരുന്നു.
*( തയ്യാറാക്കിയത് :*
*ഒരു സംഘം പൊലിമ ലേഖകർ )*
____________________

No comments:
Post a Comment