Sunday, 26 August 2018

എനിക്ക് പറയാനുള്ളത് !

എനിക്ക് പറയാനുള്ളത് !

കാര്യങ്ങൾ തുറന്നു പറയുകയും
അത് കേൾക്കുകയും
കാര്യങ്ങൾ അറിയുകയും
അറിയിക്കുകയും ചെയ്യുക
എന്നത്
ഒരു സ്വതന്ത്ര ജനാധിപത്യ
സമൂഹത്തിൽ
നടപ്പുള്ളതാണ്.
അതിലാർക്കും അഭിപ്രായ വ്യത്യാസമില്ല പക്ഷെ
അത്തരം അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന നടപടി
യേത് സ്വാതന്ത്ര്യത്തിൽപ്പെട്ടതാണ്.?
ആര് ന്തെങ്കിലും ചോദിക്കുംബോഴേ പറയുംബോഴോ
മാ ന്യമായി ഉത്തരം പറയുന്നതിനു പകരം ആരെ ,എന്ത്? എങ്ങനെ
സംരക്ഷിക്കാനാണ്
ഈ ലോക്കിടൽ !
അത്തരം സംരക്ഷണത്തിനോ
രക്ഷപ്പെടുത്തലിനോ
യുദ്ധ പുറപ്പാടുമായി ആരെങ്കിലും വന്നോ?
ഓല അനങ്ങുംബോൾ കൊടുo കാറ്റാണെന്ന് കരുതുന്നത്
തങ്ങളറിയാതെ
ഉപബോധമനസ്സിൽ നിറഞ്ഞു കിടക്കുന്ന കുറ്റബോധത്തിന്റെ ബഹിർ സ്പുരണമാണ തെന്നാണ്.
എന്താണ്
ആ കുറ്റബോധം ?
ആരാണ്, എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നത് -

ഒരു ജനാധിപത്യ സംവിധാനത്തിലുള്ള സംഘടന
ആദ്യം അറിഞ്ഞിരിക്കേണ്ടത് പറയുന്നത് കേൾക്കുക എന്നതാണ്
നിങ്ങളുടെ ശരികൾക്ക് മാത്രമല്ല
തെറ്റുകളും കേൾക്കാനുള്ള മനസ്സുകളിടത്തേ
ജനാധിപത്യം പുഷ്ക്കലമാവുകയുള്ളു.

ചെറുവാക്കുകളും
ലൈക്കടികളും
ചെറുക്കാനാവാതെ
കണ്ണടച്ചു ഇരുട്ടാക്കും ബോൾ
നഷ്ടപ്പെടുന്നത്
വിശ്വാസവും
നിങ്ങൾ പറയുന്ന ജനാധിപത്യവും സ്വാതന്ത്ര മൊക്കെത്തന്നെയാണ്
പിന്നീടുള്ള ന്യായവാദങ്ങൾ
മുഖം രക്ഷിക്കാനുള്ള
കുരുവിദ്യയായിട്ടേ കാണാൻ സാധിക്കുകയുള്ളൂ.✍



No comments:

Post a Comment