Sunday, 26 August 2018

അഭയാർഥി ക്യാമ്പ് / വികസിപ്പിച്ചത് - എ. എം. പി.

അഭയാർഥി
ക്യാമ്പ്

വികസിപ്പിച്ചത് : അസ്ലം മാവിലെ
(ആശയം : ഒരു വാട്സപ് സന്ദേശം)

വെള്ളം തോരെ പെയ്തപ്പോൾ, വൃദ്ധ സദനത്തിലെ വാർഡൻ ആ തോലുണങ്ങിയ ദമ്പതികളോട് പറഞ്ഞു - ഇനിയും വൈകിക്കരുത്. വെള്ളം കൂടിക്കൂടി വരുന്നു. പിന്നെ പോകാൻ പറ്റില്ല.

ഊന്ന് വടിയുമായി അവർ രണ്ടാളും മനസ്സില്ലാ മനസ്സോടെ  വൃദ്ധസദനം വിട്ടിറങ്ങി, തിരിച്ച് കൊണ്ട് വിടണമെന്ന ഉപാധിയോടെ..

ഒരു പഴയ സ്കുളിലെത്തി, അവർ രണ്ടു പേരും വേച്ചുവേച്ചിറങ്ങി.

ആ ദുരിതാശ്വാസ ക്യാമ്പിൽ അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല - സർവ്വം നഷ്ടപ്പെട്ട  അവരുടെ  മക്കളും മരുമക്കളും പേരകുട്ടികളും അവിടെ അഭയാർഥികളായുണ്ടായിരുന്നു. 

(ആശയം : വാട്സപ് സന്ദേശം)

No comments:

Post a Comment