രണ്ടാം നിര
രണ്ടാമൂഴം
രണ്ട് പിന്നീടൊന്നാകാൻ
അസ്ലം മാവിലെ
എന്റെ ഈ ലേഖനം അവധാനതയോട് കൂടി വായിക്കണമെന്ന് എല്ലാവരോടും ആദ്യമേ പറയട്ടെ.
സെക്കൻറ് ലേയർ എന്നത് അതിജീവനത്തെ പ്രതീക്ഷയും പച്ചപ്പുമാണ്. തോലുണങ്ങുമ്പോൾ, മറ്റൊരു ചർമ്മം വരണം. മരങ്ങളിലും ജീവജാലങ്ങളിലാകമാനവും ഈ ജൈവിക പ്രക്രിയ കാണാം.
പുതുമ മാത്രമല്ല, പ്രതീക്ഷയുടെ പുലരി കൂടി ഈ പ്രക്രിയയിൽ വായിച്ചെടുക്കാം. ഹാസ്യവായനയിലും രാഷ്ട്രീയ വായനയിലും B ടീം എന്നു പറഞ്ഞു കളയും. A എന്ന അക്ഷരത്തിന്റെ തൊട്ടു ശേഷമുള്ള ആംഗലേയ ന്നക്ഷരമാണതെന്നും തൊട്ടടുത്ത എന്ന അർഥത്തിൽ ഉപയോഗിക്കാൻ പറ്റാവുന്ന ഏറ്റവും അനുയോജ്യമായ Letter ആണ് B എന്നും അനുഗുണമായി കരുതിയാൽ ഇതിലെ Complex മാറി കിട്ടും.
ചില കൂട്ടായ്മകൾ നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ് തൊട്ടടുത്ത തലമുറകൾ ഇല്ലാതെ പോകുന്നു എന്നത്. Trust മുതലായവ ആ ഗണത്തിൽ പെടുത്താം.
കാലത്തിന്റെ മാറ്റത്തോടൊപ്പം അടിസ്ഥാനപരമായ പ്രശ്നങ്ങൾ പുതിയ വായനയ്ക്കും ആലോചനയ്ക്കും വിധേയമാക്കി അതത് കാലത്തെ അനുവാചകരെ അഭിസംബോധന ചെയ്യാൻ പുതിയ നിര(കൾ)ക്ക് ഉണ്ടാക്കുവാൻ ആലോചനകൾ നടക്കണം. ഒരു ഗ്രാമത്തിന്റെ /ഒരു ലൊക്കാലിറ്റിയുടെ പശ്ചാത്തലത്തിൽ ഈ കുറിപ്പ് അതത് പ്രദേശങ്ങളിൽ വായിക്കുമ്പോൾ അവിടെയുള്ള കൂട്ടായ്മകളുടെ നേതൃത്വങ്ങൾ മാത്രമല്ല അനുഭാവികളും wellwishers ഉം ഇത്തരം ചിന്തകൾ പരസ്പരം കൈ മാറണം.
യുവരക്തത്തിന്റെ മണവും മനസ്സും കൂട്ടായ്മകളിലെ നേതൃത്വങ്ങളിൽ കൂടുതൽ സജീവമായി ചർച്ചയ്ക്ക് വരണമെന്ന് തോന്നുന്നു. എനിക്ക് / ഞങ്ങൾക്ക് ശേഷം പ്രളയമാകാതിരിക്കാൻ ഇത്തരം ചർച്ചകൾ വഴി തുറക്കും.
സക്രിയമായി ഇടപെടുന്ന രണ്ടാം നിര ഏത് കൂട്ടായ്മക്കും ആവശ്യം മാത്രമല്ല അവശ്യം കൂടിയാണ്. ഞാൻ / ഞങ്ങൾ പറയുന്നത് മാത്രം മൂളുന്നതല്ല, മുതിർന്ന തലമുറയുടെ ആലോചനയ്ക്ക് പുതിയ വായനയും പുതുവഴിയും കണ്ടെത്തുന്നവരായി വേണം അവരെ കാണാൻ. തങ്ങൾക്കും ഒരു ക്ഷുഭിത യൗവ്വനം കഴിഞ്ഞു പോയിട്ടുണ്ടെന്നും ഒറ്റ പ്രഭാതത്തിൽ (in a fine morning) തല നരക്കുന്നതല്ലെന്നും കാലക്രമേണയുള്ള ഇടപെടലുകളും തെറ്റുതിരുത്തലുകളുമാണ് പക്വമനസ്സിനുടമകളാക്കുന്നതെന്നുമുള്ള വസ്തുനിഷ്ടമായ ധാരണ മുതിർന്ന നേതൃത്വങ്ങൾക്കു ഉണ്ടാവുകയും വേണം.
അങ്ങിനെ ഒപ്പവും ഓരവും ചേർന്നും ചേർത്തും നിൽക്കാൻ പറ്റുന്ന യുവ നേതൃനിര കൂട്ടായ്മകൾക്കുണ്ടാകണം. പ്രത്യേകിച്ച് സാമൂഹിക-സാംസ്കാരിക - വിദ്യാഭ്യാസ- ക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപൃതരായ (engage) ആയ കൂട്ടായ്മകൾക്ക്. മത- രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഈ ആലോചനകൾ വളരെ മുമ്പ് തന്നെ നടക്കുകയും പ്രവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട "സ്ഥലങ്ങളിൽ" മാത്രം വഴിപിരിയാൻ വഴിവെച്ചിട്ടുണ്ടെങ്കിലും യുവനിണമെന്നത് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.
സേവനമെന്നത് അടുത്ത ഊഴക്കാർക്ക് കൈമാറേണ്ട ബാറ്റൺ കൂടിയാണ്. ആ തലമുറയ്ക്ക് ആലോചന എത്ര പെട്ടെന്ന് തുടങ്ങുന്നുവോ അത്രയും നല്ലത്. ഒറ്റമൂലി പോലെ ഒരു തലമുറയിൽ ഒതുക്കിക്കളയരുത്.

No comments:
Post a Comment