Sunday, 26 August 2018

RT യിലെ പാക് രാഷ്ട്രീയ ചർച്ച

പാക് രാഷ്ട്രീയ ചർച്ച

[7/26, 9:52 PM]
Qader Aramana:
പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ അധികാരത്തിൽ വന്നതിനെപ്പറ്റി  rt യിലെ രാഷ്ട്രീയ നിരീക്ഷകർ മനസ്സു തുറക്കൂ.. 👻
[7/26, 9:55 PM] Sap: ഇമ്രാൻ ഖാൻ വന്നത് ശരിയായില്ല എന്നാണ് എന്റെയൊരിത്..

MAVILE🌹: ,
എന്തോന്ന് തെരഞ്ഞെടുപ്പ് അവിടെ ?

മസിൽ പിടിച്ച കാൽക്കുഴ പോലെയാണ് പാക്കിലെ "ജനായത്തും ജനാധിപത്യവും".
ഏത് സമയവും "കുസ്ക്കാൻ " സാധ്യത ബാക്കി വെച്ചാണ് അവിടെ പഞ്ചായത്ത് മെമ്പർ പോലും ഗ്രാമസഭയിൽ ചന്തി വെക്കുന്നത്.

ഗൾഫ് എയർപോർട്ട് ലക്ഷ്യമാക്കി ഇരുപത്തി നാലു മണിക്കൂർ വിമാനം  സ്റ്റാർട്ടിൽ വെച്ച് സ്വന്തം മച്ചാന്മാരായ പൈലറ്റുമാരെ വെച്ചിരിക്കുന്ന നാടുകളിൽ ഒന്നും പാക് തന്നെ. എപ്പോൾ മുശറഫ് , സിയാക്കൾ അടിയന്തിരാവസ്ഥ പറഞ്ഞ് വിപ്ലവം പാടി വരുമെന്ന് ആർക്കുമറിയില്ല.

ഇമ്രാൻ വന്നാലും ഇതൊക്കെ തന്നേ നടക്കൂ. സ്ഥിരമായി ഉളുക്കുന്ന കാലാണ് പാക് ഭൂമി, മസിലുപിടുത്തവുമുണ്ട്.

Azeez TV:
ഇമ്രാന്‍ഖാന്‍ നയിക്കുന്ന ഗവണ്മെന്റ്, ഇത് വരെ അകറ്റി നിര്‍ത്തിയിരുന്ന ഇസ്ലാമിക്‌ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിനെയും കൂട്ടുപിടിച്ച് തികച്ചും ദേശീയ രാഷ്ട്രീയത്തില്‍ ജനാധിപത്യം പുന:സ്ഥാപിക്കാന്‍ ഒരു ശ്രമം നടത്തിയേക്കും, ഇന്ത്യയെ സംബന്ധിച്ചടുത്തോളം  തലയ്ക്ക് മുകളിൽ ഡമോക്ലസിന്റെ വാൾപോലെ തൂങ്ങി നിൽക്കും, തുടത്തുടരെയുള്ള ഭീഷണി മുഴക്കളും അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കും ഒക്കെ ആവര്‍ത്തിക്കും, അമേരിക്ക ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ തുടക്കത്തില്‍ വല്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല, വ്യക്തിപരമായി അത്ര ഇമേജ് ഉള്ള ആളല്ല ഇമ്രാന്‍ ഖാന്‍, സൈനീക സപ്പോര്‍ട്ടുള്ള സ്ഥിതിക്ക് പ്രവിശ്യകള്‍ എല്ലാം അയാളുടെ കീഴില്‍ വരും, ഒരു നല്ല ഒരു സ്ട്രോങ്ങ്‌ ജനാധിപത്യം സ്ഥാപിക്കാനും വഴിയോരുക്കിയെക്കാം... വിചക്ഷണരും ദീര്‍ഘവീക്ഷണരുമായ അനുഭവസ്ഥരായ രാഷ്ട്രീയ നയതന്ത്രജ്ഞരെ ഉള്‍പ്പെടുത്തി നല്ല ഒരു കോര്‍ കാബിനറ്റ് രൂപപ്പെടുത്തിയാല്‍..........പരസ്പര വിശ്വാസമില്ലായ്മയും ഭയപ്പാടുമാണ് ആ രാജ്യത്തിന്‍റെ ശാപം.........

നല്ലതു വരുത്തട്ടെ.......

Qader Aramana:
നിലവിലുള്ള  നവാസിന്റെ ടീം കട്ട്. മടുത്തവരാണ് . ഇമ്രാൻ ആൻഡ്‌ ടീം  കക്കാൻ ട്രെയിനിങ് കഴിഞ്ഞു നിൽക്കുന്നവർ.  കഴിഞ്ഞ 2 മാസം കൊണ്ട് ഡോളറിന്റെ വിലയിടിഞ്ഞത് 20 റുപ്പീസ് പാവം പച്ചകൾ. അയൽക്കാരല്ലേ ? എന്റെ തൊഴിൽ  ദാതാവും 🙄

Azeez TV:
സൌദിയില്‍ നിന്നും ബാങ്ക് വഴി പണം അയക്കാന്‍ അവര്‍ക്ക് സര്‍വീസ് ചാര്‍ജ് ഇല്ല, എന്നിട്ടും പാവങ്ങള്‍ ഹുണ്ടി അയക്കും...........

.

No comments:

Post a Comment