Sunday, 26 August 2018

മാവും കാറ്റാടിയും / അസ്ലം മാവില

മാവും
കാറ്റാടിയും

അസ്ലം മാവിലെ

മാങ്ങ കിട്ടാൻ മാവിൽ തന്നെ കല്ലെറിയണം , അത് മാമ്പഴ സീസണിൽ ആവുകയും വേണം.

മാമ്പഴക്കാലമല്ലേലും മാവേൽ കല്ലെറിയുകയൊക്കെ ചെയ്യാം, മാങ്ങയ്ക്ക് പകരം മാവിലകളാവും വീഴുക.

എന്റെ ശിഖരങ്ങളിൽ മാമ്പൂ പൂക്കുന്നില്ലെന്ന ദേഷ്യത്തിലും സ്ഥലജല വിഭ്രാന്തിയിലും തൊട്ടടുത്ത മാവിന് നേരെ എറിയാൻ കല്ല് പെറുക്കിക്കൂട്ടുന്ന ജാവോക്ക് മരത്തിന് എന്താണ് പ്രശ്നം ? മാവിലല്ലേ മാവില തളിർക്കുന്നത്, കിളിർക്കുന്നത്, അതേ മാവിൻ കൊമ്പത്തല്ലേ മാമ്പൂ പൂക്കുക, കായ്ക്കുക, മാങ്ങാമുടിയുണ്ടാവുക.

ജാവോക്ക് മരം തന്റെ ഇലക്കൽപം വീതി കൂട്ടാനെങ്കിലും നോക്കുക.

ഋഷിവര്യൻ അത് പറഞ്ഞു നിർത്തി.

No comments:

Post a Comment