Sunday, 26 August 2018

പട്ല ലൈബ്രറി : ഈ ടീമിന് നിങ്ങളുടെ പിന്തുണ ആവശ്യം / അസ്ലം മാവിലെ

പട്ല ലൈബ്രറി :
ഈ ടീമിന് നിങ്ങളുടെ
പിന്തുണ ആവശ്യം

അസ്ലം മാവിലെ
(പ്രസിഡന്റ്, പട്ല ലൈബ്രറി)

ഒരു ഡെസിഗ്നേഷൻ ബ്രാക്കറ്റിലിട്ടാണ് ഞാൻ ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്യുന്നത്.

എന്നെ പരിചയമുണ്ട്,  എന്നാലും ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ പിന്തുണയും സഹകരണവും തേടാനും ഇതാവശ്യമെന്ന് തോന്നി.

വായനക്കാരോടും വായനയോടു താൽപര്യമുള്ളവരോടും പട്ല ലൈബ്രറിക്ക് വേണ്ടി,  ഒരു കൊച്ചു സംഘത്തിന്റെ സമ്മതത്തോടെ ഞാനിത്തിരി സംസാരിക്കട്ടെ.

മനുഷ്യക്കാൽപ്പെരുമാറ്റം മുതൽ നമ്മുടെ നാട്ടിൽ വായനയുണ്ട്. അത്കൊണ്ട് ഒരു പുതിയ വിഷയം പോലെ വായനയെ  ഇവിടെ  പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു.

പട്ല,  പട്ലക്കു പുറത്ത് അറിയുന്നത് ഒരു സാംസ്ക്കാരിക തുരുത്ത് എന്ന നിലയിലാണ്. അങ്ങിനെ ഒരു വിശേഷണം അയൽഗ്രാമങ്ങൾക്കില്ല. കാസർകോടുള്ള ഒട്ടു മിക്ക പ്രദേശങ്ങൾക്കുമില്ല.

അങ്ങിനെയൊരു പൊൻതൂവൽ വെച്ചു നീട്ടി തന്ന പട്ലയെ  അത്തരമൊരു വിശേഷണത്തോടെ പ്രബുദ്ധരായ പട്ലക്കാരനാനോരുരുത്തരും നില നിർത്തേണ്ടത് വലിയ കടമയുടെ തിരിച്ചറിവ് കൂടിയാണ്.

വായനശാല വളരെ നേരത്തെയുണ്ട്. പോക്കുച്ചാന്റെ കട, പീടിക അബ്ദുല്ലച്ചാന്റെ കട, ഉമ്മർച്ചന്റെ കട, കാദർ ഹാജാർച്ചാന്റെ കട, മമ്മിൻച്ചാന്റെ കട, ബാവച്ചാന്റെ മമ്മിൻച്ചാന്റെ കട - ഈ പരിസരങ്ങളൊക്കെ ഒരേ സമയം വ്യാപാര സ്ഥാപനങ്ങളും വായനാമുറികളുമായിരുന്നു. LIBERTY Reading Room എന്ന ടൈറ്റിലിലാണ് നാം ആദ്യമായി കേൾക്കുന്ന സംഘടിത വായനാ പരിസരം. നല്ല ഒരിടവേളക്ക് ശേഷം  ഒ. എസ്.എ. അതേറ്റെടുത്തു. അത് കഴിഞ്ഞ് പട്ല ലൈബ്രറി എന്ന പേരിൽ തന്നെ വായനയ്ക്ക് മാത്രമായി രജിസ്റ്റർ ചെയ്തു ഒരു സ്ഥാപനവും 2013 മുതൽ പട്ലയിലുണ്ടായി. ആ സ്ഥാപനമാണിന്ന് വിളിച്ചിങ്ങോട്ട് ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം വളരെ ഗൗരവപൂർവ്വം ഏറ്റുവാങ്ങി, അത് വളരെ നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോകണമെന്ന സദുദ്ദേശത്തോടു കൂടിയും കുഞ്ഞു കുഞ്ഞു സ്വപ്ന പദ്ധതികളുടെ സാക്ഷാത്കാരം മുന്നിൽ കണ്ടു കൊണ്ടും Connecting Patla ഉറച്ച തീരുമാനമെടുത്തിരിക്കുന്നത്.

തുടർച്ചയെന്നോണം,  നിലവിൽ പട്ല ലൈബ്രറിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തിരിക്കുന്നു. ഇനി പറയുന്നവരാണാ ഭാരവാഹികൾ.

അസ്ലം മാവിലെ (പ്രസി), ബഷീർ പട്ല, കൊളമാജെ അബ്ദുൽ റഹിമാൻ (വൈ. പ്രസി), എം.എ. മജീദ് (ജ: സിക്ര), ജാസർ എം.എച്ച്, (ജോ. സിക്ര), അനസ് പട്ല (ജോ. സിക്ര),  ടി.എച്ച്. മുഹമ്മദ് കുഞ്ഞി (ട്രഷ), പി.പി. ഹാരിസ്, എം.കെ. ഹാരിസ് , എം. അബ്ദുറസാഖ് ഹാജി, ഹാരിസ് എം. എം. , ഹാരിസ് ബി. എം.  (കൂടിയാലോചനാ സമിതി അംഗങ്ങൾ).

പി. അബൂബക്കർ , പി.എം. ഷാഫി, പി.സി. അബ്ദുല്ല, CPG അംഗങ്ങൾ സ്ഥിരം ക്ഷണിതാക്കളായിരിക്കും.

കുഞ്ഞുകുഞ്ഞു പ്രോഗ്രാമുകൾ വലിയ മനസ്സുകളുടെ പുർണ്ണ സഹകരണത്തോടു കൂടി  സംഘടിപ്പിക്കുക എന്നതാണ് പട്ല ലൈബ്രറിക്ക് മറു വായന തേടിയുള്ള യാത്രയിൽ ആദ്യപടിയായി ചെയ്യാനുള്ളത്.

അക്ഷരക്കുടമാറ്റം നടന്ന ഈ സംഘത്തോടൊപ്പം നമുക്കൊന്നിച്ച് നടക്കാം. പട്ല ലൈബ്രറിക്ക് എല്ലാ സഹകരണവും നിങ്ങൾ നൽകുക.

No comments:

Post a Comment