[6/28, 2:24 PM] Azeez TV: ▫▫▫▫▫
*അബൂബക്കര്‍ മൗലവി, ഒരു നാടിന്‍റെ മായാത്ത ഓര്‍മ്മ...*
*അസീസ് പട്ള✍*
------------------------------------------------
ഇന്നലെ അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കി നമ്മെ വിട്ടുപിരിഞ്ഞ, മന്‍ബഹുല്‍ ഹിദായ മദ്രസ്സയുടെ മുന്‍-സദര്‍ മുഅല്ലിം മര്‍ഹൂം അബൂബക്കര്‍ മൗലവിയുടെ വിയോഗത്തില്‍ സാംസ്കാരിക പട്ളയുടെ മുപ്പതു വയസ്സിന്‍മേലുള്ള ഉസ്താദിന്‍റെ ശിഷ്യഗണങ്ങളും നാട്ടുകാരും അദ്ദേഹത്തിന്‍റെ ചരിത്രം അടുത്തറിഞ്ഞ പുതു തലമുറയും ഞെട്ടലോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്.
അധ്യാപനവൃത്തിക്കതീതമായി ഒരു സാംസ്കാരിക സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ബദ്ധശ്രദ്ധനായ ഗുരുവിന്‍റെ പ്രവര്‍ത്തന പന്ഥാവിലകപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച ഓരോ ശിഷ്യരും തങ്ങളുടെ ദു:ഖങ്ങള്‍ ഒരു സ്വകാര്യ വിങ്ങലായി ശമിപ്പിച്ചു, മനമുരുകി പ്രാര്‍തിച്ചു., നൂതന വിദ്യാഭ്യാസത്തിനോ, സാംസ്കാരീക പെരുമാറ്റച്ചട്ടത്തിനോ, നാടിന്‍റെ സംസ്കൃതിയിലേ , ജീവകാരുണ്യത്തുടിപ്പിലോ പാത്രീഭൂതരവാത്ത ചുരുക്കം ചിലരേ പ്രസ്തുത യുഗത്തിലൂടെ കടന്നുപോയിട്ടുണ്ടാകൂ...
അധ്യാപനം ഒരു പ്രത്യേക തൊഴിലായി നിജപ്പെടുത്തിയ കാലഘട്ട തില്‍പ്പോലും, അതിന്‍റെ കെട്ടുപൊട്ടിച്ചു നൈരന്തര്യ ജീവിതത്തിന്‍റെ നിഖില മേഖലകളില്‍ ഒരു മുസ്ലിം സമൂഹം അനുവര്‍ത്തിക്കേണ്ട പ്രതിബദ്ധതയെ സാമൂഹികമായും, രാഷ്ട്രീയമായും എങ്ങിനെ അഭിമുഖീകരിക്കാം എന്നതില്‍ ഒരു നാടിന്‍റെ വഴികാട്ടിയാവുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ആ വന്ദ്യഗുരു.
നിലവിലെ മദ്രസ്സയ്ക്കഭിമുഖമായ, പഴയ പച്ചനിറം ചാര്‍ത്തിയ ഒറ്റത്തട്ട് മദ്രസ്സയില്‍ നിന്നും പുതിയ മദ്രസ്സയിലേക്ക് പരക്കായപ്രവേശം ചെയ്തപ്പോള്‍ സാംസ്കാരിക പട്ളയുടെ മറ്റൊരു ചരിത്രകുതിപ്പിന് തിരി കൊളുത്തുകയായിരുന്നു, അക്കാലത്തെ ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ഥികളും മാപ്പിളപ്പാട്ടുകളിലും, പ്രസംഗ കലകളിലും സഭാകമ്പം പാടേ നിഷ്കാസനം ചെയ്ത പ്രതിഭകളില്‍ ഉന്നതരായിരുന്ന്നു.. സാഹിത്യസമാജമെന്ന മൂശയിലിട്ടു കുട്ടികളുടെ അഭിരുചിക്കനുസൃതമായി വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ ധൈഷണികപാടവം പകരം വയ്ക്കാനില്ലാത്തതായിരുന്നു.
ഇസ്ലാമീക അധ്യാപനത്തില്‍ അതു കൊണ്ടായിരിക്കാം തങ്ങളുടെ മാതാപിതാക്കള്‍ക്ക് പിറകെ ഉസ്താതുമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കല്‍പ്പിക്കപ്പെട്ടതും.....
اللهم اغفرلنا وارحمنا ولوالدينا ولاساتيذنا ................. آمين يارب
അല്ലാഹു അദ്ദേഹത്തിന്‍റെ ഖബറിടം സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കിക്കൊടുക്കുമാറാകട്ടേ...
മന്‍ബഹുല്‍ ഹിദായ മദ്രസ്സയില്‍ മൂന്നാം ക്ലാസ് വരെ മാത്രമേ മര്‍ഹൂം എ.പി. അബൂബക്കര്‍ മൗലവിയുടെ പ്രധാനാധ്യാപിക നേതൃപദവിയില്‍ തുടരാന്‍ കഴിഞ്ഞിട്ടുള്ളൂ...പിന്നീട് നായന്മാര്‍മൂലയില്‍ നാലാം ക്ലാസ്സില്‍ ചേരുകയായിരുന്നു.
അര-ക്ലാസ്സിലേക്ക് സ്രാമ്പി പള്ളിയിലെ ഉസ്താദ്, ഒന്നാം ക്ലാസ്സില്‍ ബൂഡ്‌പള്ളിയിലെ ഉസ്താദ്, രണ്ടാം ക്ലാസ്സില്‍ മൊയ്തിഞ്ഞി മോയിലാര്‍ച്ച, മൂന്നാം ക്ലാസ്സില്‍ മൊഗര്‍ പള്ളിയിലെ ഉസ്താദ്, നാലാം ക്ലാസില്‍ ഖത്തീബ് ഹാജിയാര്‍ച്ച, അഞ്ചാം ക്ലാസ്സിലാണ് സദര്‍ മൗലവി ക്ലാസ്സെടുതിരുന്നത് എന്നാണു എന്‍റെ ഓര്‍മ്മ, പിന്നെ അദ്ധ്യാപകരില്ലാത്ത എല്ലാ ക്ലാസ്സുകളിലും. (അല്ലാഹ് യര്‍ഹംഹും ജമീഅന്‍..)
അക്കാലത്ത് രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും വെച്ച് പഠനം നിര്‍ത്തിയ മുതിര്‍ന്ന കുട്ടികള്‍, അപകര്‍ഷതയില്‍ ഇരുട്ടില്‍ മറഞ്ഞ അവരെ അതിര്‍വരംബില്ലാത്ത സൌഹൃതക്കയത്തില്‍ ഒരുമിച്ചുകൂട്ടി രാത്രികാലങ്ങളില്‍ സ്പെഷ്യല്‍ ക്ലാസ് എടുത്തു കൊടുത്തതും എന്‍റെ ഓര്‍മ്മയിലുണ്ട്, പരിപൂര്‍ണ്ണ നമസ്കാരവും, നമസ്കാരാനന്തര പ്രാര്‍ത്ഥനകളും, ജനാസ നമസ്കാരവും അങ്ങിനെ ഇസ്ലാമിക കര്‍മ്മശാസ്ത്രപരമായ പ്രാരംഭ പഠനം വൈകിയാണെങ്കിലും പഠിച്ചെടുതത്തില്‍ ആ സീനിയര്‍ കുട്ടികളും അവരുടെ മാതാപിതാക്കന്മാരും വളരെ കൃതിജ്ഞതയോടെയായിരുന്നു മൗലവിയെ എന്നും ഓര്‍ത്തിരുന്നത്., ഇന്നും! തുടര്‍ന്നും ഇ:അ.
ഒരു വൈകുന്നേരം, അന്നത്തെ പള്ളിക്കുളത്തില്‍ (അത് ചുരുങ്ങിയാണ് ഇന്നത്തെ പള്ളിക്കിണര്‍ ഉണ്ടായത്) തിമിര്‍ത്ത് കുളിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ കുറച്ചുപേരെ മലക്കം മറിച്ചിലും ചാട്ടവും വേണ്ടാ, ആ ഒച്ചപ്പാട് മറ്റുള്ളവര്‍ക്ക് പ്രയാസമുളവാക്കുന്നു എന്ന മൌലവിയുടെ നിര്‍ദ്ദേശം ഞങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയെങ്കിലും അതില്‍ പതിഞ്ഞിരുന്ന അപകടങ്ങളും, ദൂഷ്യഫലങ്ങളും പിന്നീട് നേരിട്ടനുഭവിക്കുകയുണ്ടായി.
ഇരു നിറം, അത്ര വട്ടത്തിലല്ലാത്ത, പൌരുഷ -ഗാംഭീര്യമുള്ള മുഖം, കറുത്ത ഫ്രെയിമുള്ള വലീയ ചതുരക്കണ്ണട, വെളുത്ത ഒറ്റക്കര മുണ്ടും ജുബ്ബാ ടൈപ്പ് ഷേര്‍ട്ടും, വലതു കയ്യില്‍ സ്റ്റീല്‍ റിസ്റ്റ് വാച്ച്, തോളില്‍ ചുറ്റി ഒരു വെളുത്ത മുണ്ട്, ഒത്ത ഉയരം...നടക്കുമ്പോള്‍ ഇടതു കയ്യില്‍ മുണ്ടിന്‍റെ അറ്റം കാല്‍മുട്ടിന് താഴെയായി പിടിച്ചിരിക്കും, എണ്ണതേച്ചു മേല്‍പോട്ടു ചീകിയ മുടിയില്‍ പകുതിയും നരച്ചതായിരിക്കും., ചിരിക്കുമ്പോള്‍ ചുണ്ട് വക്രിച്ചുള്ള ആ നോട്ടം ആരെയും ആകര്‍ഷിക്കും, സ്നേഹ ദയാലു ...........അതാണ് ഞങ്ങളുടെ ഉസ്താദ്.........
അല്ലാഹുവേ................അദ്ദേഹത്തിന്‍റെ ഖബറിടം നീ പ്രകാശപൂരിതമാക്കേണമേ തമ്പുരാനേ ..
ആമീന്‍..
ആമീ

No comments:
Post a Comment