കർണ്ണാടക ഡയറി
(Posted during Karnataka Election)
അസ്ലം മാവില
രണ്ട് ഇന്ദ്രന്മാരുടെ
വി. ഐ.പി. പോരാട്ടം
ഇനി ഇല്ല, വരുണയിൽ
വിജയേന്ദ്ര പിന്മാറി,
യതീന്ദ്ര മാത്രം
യെദിയൂരപ്പയുടെ മകൻ ബി. വൈ. വിജയേന്ദ്ര ആ സീറ്റിൽ ഇനി മത്സരിക്കില്ല. ഇതാടെ വരുണ നിയമസഭാ മണ്ഡലത്തിലെ മത്സരത്തിന്റെ എല്ലാ ചൂടും ചുരും കെട്ടടങ്ങിയ മട്ടാണ്. അല്ലായിരുന്നെങ്കിൽ രണ്ട് രാഷ്ട്രീയ ഭിഷ്മാചാര്യന്മാരുടെ മക്കൾ തമ്മിലുള്ള വീറുറ്റ പോരാട്ടം കന്നഡ മക്കൾ കണ്ടേനേ.
വരുണ മണ്ഡലത്തിൽ കർണ്ണാടക മുഖ്യ മന്ത്രി സിദ്ധാരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയാണ് കോൺഗ്രസ് സ്ഥാനാർഥി. യതീന്ദ്രയുടെ പേര് പരസ്യമായപ്പോൾ തന്നെ യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര അനൗദ്യോഗികമായി ആഴ്ചകൾക്ക് മുമ്പേ മത്സരരംഗത്തിറങ്ങിയിരുന്നു. ബി.ജെ.പി. പ്രവർത്തകർ എല്ലാവരും ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിച്ചു കൊണ്ടിരിക്കെയാണ് യദിയൂരപ്പയുടെ പ്രസ്താവന - മകൻ വരുണ സീറ്റിൽ ജനവിധി തേടില്ല.
അതു കേട്ടതോടെ വരുണ മണ്ഡലത്തിൽ ബി.ജെ.പി. നേതൃത്വത്തിനെതിരെ പ്രവർത്തകർ ഒരുമ്പെട്ട് തിരിഞ്ഞിരിക്കുകയാണ്. കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. അമിത്ഷാ - അനന്ദ് കുമാർ ടീമിനെതിരെ ഗോ ഗോ വിളികൾ ഉയർന്നു. തീരുമാനം മാറ്റിയില്ലെങ്കിൽ ബി.ജെ.പി.യിൽ നിന്നും രാജി വെച്ച് ജനതാദൾ (എസ്) പാർട്ടിയിൽ ചേരുമെന്നാണ് അവരുടെ ഭീഷണി.
അപ്രതീക്ഷിതമായ നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് പിന്നിൽ നടന്ന അടിയൊഴുക്ക് എന്താണെന്ന് വരും നാളുകളിൽ അറിയാം. ആ പ്രഖ്യാപനം നടത്തിയത് യദിയൂരപ്പയാണ്. മുകളിൽ നിന്നുള്ള സമ്മർദ്ദം അത്രമേലുണ്ടാകണം.
'' ബി.ജെ.പി.ക്കാർ വലിയ വായയിൽ ബഡായി പറയും, ഒന്നും പ്ലാനിംഗില്ലാതെയാണ് എല്ലാം ചെയ്യുക, വരുണയിൽ മത്സരിക്കാൻ മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയ ആളാണ് ഇന്നില്ലെന്ന് പറയുന്നത്"സമാന ആശയത്തിൽ കോൺഗ്രസ് നേതാവ് വീരപ്പമൗലി ട്വീറ്റ് ചെയ്തു കഴിഞ്ഞു. വരും നാളുകൾ ബി.ജെ.പിക്ക് പ്രവർത്തകരോടും ആലോചിച്ച് മറുപടി പറയേണ്ട രീതിയക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കോൺഗ്രസ് പ്രകടന പത്രിക വെള്ളിയാഴ്ച
മെയ് ഒന്ന് മുതൽ മോദിയുടെ
പ്രചരണ പരിപാടി
കർണ്ണാടക
തിരഞ്ഞെടുപ്പ് ചൂട് സജീവമായി
അസ്ലം മാവില
കർണ്ണാടക നിയമ സഭാ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളമിത്, 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു റിഹേർസലാണ്. ഈ വർഷം നടക്കാൻ ബാക്കിയുളള മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഒന്നെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ബി. ജെ.പിയെ സംബന്ധിച്ചിടത്തോളം കർണ്ണാടക നിയമ സഭാ തെരഞ്ഞെടുപ്പവർക്ക് വളരെ പ്രധാനമാണ്. 2013ൽ നഷ്ടപ്പെട്ട സംസ്ഥാനഭരണം തിരിച്ചു പിടിക്കുക. ഒപ്പം രാജ്യത്തെ ആകെയുള്ള 29 സംസ്ഥാനങ്ങളിൽ തങ്ങളുടെ നിലവിലുള്ള ഭരണ സ്റ്റേറ്റുകളുടെ എണ്ണമായ 21 ന്റെ കൂടെ കർണ്ണാടകയെയും ചേർത്ത് 22- ലേക്കെത്തിക്കുക. അത് വഴി 2019ലെ പൊതു തെരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെ നേരിടുക - ബി.ജെ.പി.യുടെ മുമ്പിലുള്ള ലക്ഷ്യം വളരെ വ്യക്തം.
കോൺഗ്രസ്സിനും കർണ്ണാടക തെരഞ്ഞെടുപ്പ് പ്രസ്റ്റിജ് വിഷയം തന്നെ. 1985 ന് ശേഷം ഒരു മുന്നണിക്കോ കക്ഷിക്കോ തുടർ ഭരണം ഇവിടെ ലഭിച്ചിട്ടില്ല. സിദ്ധാരാമയ്യ ടീമിനത് സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.
രാഹുൽ ഗാന്ധി ഇതിനകം ആറ് റൗണ്ട് പ്രചരണം നടത്തിക്കഴിഞ്ഞു.
മലയാളിയായ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു കൊണ്ടിരിക്കുന്ന പ്രി- ഇലക്ഷൻ ഹോം വർക്കിൽ നിന്ന് തന്നെ ഈ തിരഞ്ഞെടുപ്പിനോടു കോൺഗ്രസ് കാണിക്കുന്ന ഗൗരവം സുതാര്യാം വ്യക്തമാണ്. സ്ഥാനാർഥി നിർണ്ണയത്തിൽ കഴിഞ്ഞ രണ്ട് നിയസഭാ തെരഞ്ഞെടുപ്പുകളേക്കാളും കൂടുതൽ സൂക്ഷ്മത പുലർത്താൻ ഇപ്രാവശ്യത്തെ കോൺഗ്രസിന് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വെള്ളിയാഴ്ച കോൺഗ്രസ്സിന്റെ പ്രകടന പത്രിക പുറത്തിറങ്ങും. മംഗലാപുരത്ത് വെച്ചാകാനാണ് സാധ്യത. മുഖ്യമന്ത്രി മത്സരിക്കുന്ന ചാമുണ്ടേശ്വരി, ബദാമി മണ്ഡലങ്ങളിൽ ഒന്നിൽ ഈ ചടങ്ങ് ഒരുപക്ഷേ നടക്കാനും ഇടയുണ്ട്. പീപ്പിൾസ് മാനിഫെസ്റ്റോ എന്നാണ് രാഹുൽ ഇതിന് നാമകരണം ചെയ്തിട്ടുള്ളത്. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ മുന്നിൽ കണ്ട് കൊണ്ട് തയാറാക്കിയ പ്രകടനപത്രികയാണത്രെ കോൺഗ്രസ്സ് പുറത്തിറക്കുന്നത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണടക ഇലക്ഷൻ പര്യടനം മെയ് 1ന് തുടങ്ങിയേക്കും. അതിന് മുന്നോടിയായി ഈ മാസം 26 മുതൽ സ്ഥാനാർഥികളോടും പ്രാദേശിക നേതാക്കളോടും മോദി ഓൺലൈനിൽ കുടി ആശയ വിനിമയമാരംഭിക്കും. മോദിയുടെ കൂടി വരവോടെ ദേശീയ മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് വാർന്നകൾക്ക് കൂടുതൽ കവറേജ് നൽകിതുടങ്ങും. രാഹുൽ - മോദി വാക്പോരിനുള്ള അവസരം കൂടിയാണ് ഇതോടെ ഒരുങ്ങുന്നത്.
ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഭരണവും മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഭരണവും തമ്മിലുള്ള മാറ്റുരക്കലാണ് ശരിക്കും ഈ.തെരഞ്ഞെടുപ്പെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചാർജുളള കെ.സി. വേണുഗോപൽ പറയുന്നത്. ബി. ജെ.പി.യുടെ ഒരു നേതാവെന്ന നിലയിലല്ലാതെ മോദിക്ക് മറ്റൊരു പ്രധാന്യവും കർണാടകയിലെ വോട്ടർമാർ നൽകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഏറ്റവും പുതിയ രണ്ട് എക്സിറ്റ് ഫലങ്ങൾ വന്നതോടെ മൂലക്കിരുന്ന ദേവഗൗഡയുടെ ജെഡി(എസ്) ഇലക്ഷൻ ചിത്രത്തിൽ പതിയെ വന്നു തുടങ്ങി. തൂക്കു ഭരണത്തിൽ ജനതാ ദൾ (എസ്)ന് കിംഗ് മെയ്ക്കറുടെ റോളുണ്ടാകുമെന്ന നിലയിലേക്കാണ് എക്സിറ്റ് പോൾ റിസൾട്ട്.
ഇതിനകം തന്നെ ബി.ജെ.പി.യുടെ ബി ടീമെന്ന ആരോപണം കോൺഗ്രസ് ഒരു മുഴം മുമ്പേ ജെഡിഎസിന് നേരെ എറിഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുന്ന ചാമുണ്ഡേശ്വരിയിൽ ബി. ജെ.പി. താരതമ്യേന ദുർബ്ബല സ്ഥാനാർഥിയെ നിർത്തിയത് ജെ ഡി എസ്നെ പിന്തുണക്കാനാണത്രെ. ദേവഗൗഡയുടെ മകൻ കുമരസ്വാമി ഈ മണ്ഡലത്തിൽ ഫുൾടൈം ക്യാമ്പ് ചെയ്യുന്നുണ്ട് പോൽ. അത്പോലെ ബി. ജെ.പി. വരുണയിൽ യെദിയൂരപ്പയുടെ മകനെ മത്സര രംഗത്ത് നിന്ന് പിൻവലിച്ച് അപ്രധാന സ്ഥാനാർഥിയെ നിർത്തിയതിന് പിന്നിലും ഇത് തന്നെ കാരണമത്രെ. അപ്പോൾ, കോൺഗ്രസിന്റെ ആരോപണത്തിൽ കഴമ്പില്ലാതെയില്ല എന്ന് വേണം കരുതാൻ. വരുണയിൽ മുഖ്യമന്ത്രിയുടെ മകനാണ് കോൺ സ്ഥാനാർഥി. അച്ഛനെയും മകനെയും തറപറ്റിക്കാനുള്ള ബി. ജെ. പി. തന്ത്രം അവരുടെ ചെറിയ കേന്ദ്രത്തിൽ നിന്നൊന്നുമല്ല ഉണ്ടായിട്ടുള്ളതെന്ന് വേണം കരുതാൻ. (ജനതാദളിൽ ഒന്നിച്ചുള്ള സമയത്ത് ദേവഗൗഡയായിരുന്നു സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് മാനേജർ എന്നത് കൂട്ടത്തിൽ സുചിപ്പിക്കട്ടെ )
തെരഞ്ഞെടുപ്പ് വേളകൾ തന്ത്രങ്ങളുടെ ഗോദയാണല്ലോ. എതിരാളികളെ ഇടിച്ചു വീഴ്ത്താനുള്ള ചെറിയ അവസരം പോലും രാഷ്ട്രീയ പാർടികൾ ഒരിക്കലും പാഴാക്കില്ല. അന്തരീക്ഷത്തിലെ കത്തുന്ന ചൂടിനോടൊപ്പം കർണാടക തിരഞ്ഞെടുപ്പ് അതിലും കനത്ത ചൂടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

No comments:
Post a Comment