Monday, 23 October 2017

സ്നേഹം നന്മകൾ/ ഫയാസ് അഹമ്മദ്.

സ്നേഹം നന്മകൾ
ഫയാസ് അഹമ്മദ്.

കാദറിന്റെ മനസ്സിന്റെ നന്മയും നൈർമ്മല്യവും എഴുത്തിലൂടെ അനുഭവപ്പെട്ടു.
പട്ളക്കാരനായതിൽ ഏറെ സന്തോഷം കൊള്ളുന്ന വ്യക്തിയാണ് ഞാനും.
നിറഞ്ഞ പ്രകൃതി സൗന്ദര്യവും സാമ്പത്തിക ഭദ്രതയും ബൗദ്ധീക സമ്പത്തും മത സാംസ്ക്കാരിക  കലാകായിക രംഗങ്ങളിലെ ഉന്നതിയും വിദ്യാഭ്യാസപരമായ മുന്നോക്കവും പൗരധർമ്മത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനവും വിവര സാങ്കേതിക വിദ്യാരംഗത്തും മെഡിക്കൽ രംഗത്തും പ്രതിഭകളെ സമ്മാനിക്കാൻ സാധിച്ചിരുന്നുവെങ്കിലും എല്ലാ ഉൺമയുടെയും ഒരു സത്ത എവിടെയോ കുറേ കാലമായി എവിടെയോ ചാരം മൂടി കിടക്കുകയായിരുന്നു.
കണക്ടിംഗ് പട്ളയുടെയും  അതിനോടനുബന്ധിച്ചും അല്ലാതെയും തുടങ്ങിയ നിരവധി വാട്സപ്പ് ഗ്രൂപ്പുകളും  പ്രത്യേകിച്ച് റീഡേർസ് തീയേറ്റർ പോലുള്ളവ നഷ്ടപ്പെട്ട എന്തിനെയോ തിരഞ്ഞു നടക്കുകയായിരുന്നു. 
കൈപുണ്ണ് കാണാൻ കണ്ണാടിയുടെ ആവശ്യല്ലെന്നിരിക്കെ നമ്മുടെ ചില കുറവുകൾ കാണാൻ മറ്റാരുടെയും ഉപദേശം ആവശ്യമില്ലാത്തവണ്ണം സാംസ്കാരി കോന്നതിയിലേക്ക് വളരെ പെട്ടെന്ന് പട്ള കുതിക്കുകയായിരന്നു.
ഇനി 'പൊലിമ ' യെന്ന പാലാഴി കടഞ്ഞ് നമുക്ക് സ്നേഹാമൃതം നുകരാം.
നാം ഒരുമിച്ച് പാടുന്ന പാട്ടുകൾ നാം കേട്ട പാട്ടുകളേക്കാൾ മികച്ചതാവട്ടെയെന്നാശംസിക്കുന്നു.
സ്നേഹം നന്മകൾ
ഫയാസ് അഹമ്മദ്.

പൊലിമ* *ഐക്യത്തിന്റെ പെരുമ* / Kader KH

*പൊലിമ*
*ഐക്യത്തിന്റെ പെരുമ*

🍀🍀🍀🍀🍀🍀
🍀🍀🍀🍀🍀🍀
🍀🍀🍀🍀🍀🍀

*ഇനി പട്ളക്കാർക്ക് പൊൽസിന്റെ നാളുകൾ.*
☘☘☘☘☘☘☘☘
*പിര്സത്തിന്റെ ദിനരാത്രങ്ങൾ.*
☘☘☘☘☘
*പട്ളത്തെ   പുളളറെയും ബെലിയാളെയും*
*ബാലേക്കാറെയും 'ബേസ്സമ്മാറെയും ബായിലെ* *ബിസിയം*
*പൊലിമ  പൊലിമ*
🌿🌿🌿🌿🌿
*അതെ*
*പൊലിമയിലൂടെ ഒരുമയുടെ* *മുന്നേറ്റത്തിന്റെ കാഹളമൊരുങ്ങുന്നു.*
🌿🌿🌿🌿🌿
*നാടിന്റെയും നാട്ടാരുടെയും ഐക്യ സംഗമം*
🌿🌿🌿🌿🌿🌿🌿🌿🌿🌿
*ജാതി മത കക്ഷികൾക്കധീതമായി*
*പട്ലക്കാർ കൈക്കോർക്കുന്ന പിരിശ പെരുന്നാൾ.*
🌿🌿🌿🌿🌿

🌾🌾🌾🌾🌾
🌾🌾🌾🌾🌾
*പട്ലയിലേക്കെത്തുന്ന അഥിതികളെ സ്വാഗതം ചെയ്യുന്നത്*
*മനസ്സിന് കുളിർമ്മ നൽകുന്ന ഹരിതവർണ്ണത്താൽ മനോഹാരിതമായിതീർന്ന വയലുകളും, തോട്ടങ്ങളുമാണ്*

*മധൂർ ,മായിപ്പാടി,കൊല്യ,*
*മജൽ ,കുതിരപ്പാടി ,ഏത് വഴിയിലൂടെയും ആയാലും*

*മധുവാഹിനിയും, *മാട്ടത്തോടും*
*കർത്തമ്മത്തോടും* *പതിക്കാലിലെയം സ്രാമ്പിയിലെയും തോടുകളും* *നീരൊഴുക്കുകളും കുഞ്ഞരുവികളും ഖണ്ഡികളും*
*പട്ള നാടിന്റെ സൗന്ദര്യവും പ്രവാസിയുടെ ഗൃഹാതുരത്വവുമാണ്*
🌾🌾🌾🌾🌾
🌾🌾🌾🌾🌾
*മറ്റു നാട്ടുക്കാർ അവകാശപെടാനില്ലാത്ത*
*പച്ചപ്പ് നിറഞ്ഞ ഹരിതമയമായ പ്രകൃതി രമണീയതയിൽ അനുഗ്രഹീതമായ പട്ലയുടെ*
*ഇളം തെന്നലിന് ഇപ്പോൾ പൊലിമയുടെ പെരുമയാണ്*

🌴🌴🌴🌴

*പട്ളക്കാരനായതിൽ ഞാനഭിമാനിക്കുന്നു.*
*I am proud patlakkaran*
😎☺😊
*അഗതികളുടെ*-
*അനാഥരുടെ*
*നിരാശ്രയരുടെ*
*കണ്ണീരൊപ്പാൻ*
*തണലായി താങ്ങായി മുന്നേ നടന്ന*
*CPയിലെഒരു കണ്ണിയായതിലും*
☺☺😊😊
*പൊലിമയുടെ ചരിത്ര നിമിഷങ്ങൾക്ക് കാത്തിരിക്കുകയാണ് നിങ്ങളെപ്പോലെ ഞാനും*

🖊
സ്നേഹത്തോടെ...

*ഖാദർ കെ.എച്ച് പട്ല*
(വോളണ്ടിയർ കൺവീനർ, പൊലിമ )

പൊലിമ* *ലോഗോ പ്രകാശനം* *കാസർകോട് ജില്ലാ* *കലക്ടർ* * *നിർവ്വഹിച്ചു

*പൊലിമ*
*ലോഗോ പ്രകാശനം*
*കാസർകോട് ജില്ലാ* *കലക്ടർ*
* *നിർവ്വഹിച്ചു

__________________

പട്ലയുടെ സ്വന്തം നാട്ടുത്സവമായ പൊലിമയുടെ ലോഗോ പ്രകാശനം

വ്യാഴാച്ച ഉച്ചയ്ക്ക്  കലക്ടറുടെ ചേമ്പറിൽ നടന്ന  ലളിതമായ ചടങ്ങിൽ ബഹു: കാസർകോട് ജില്ലാ കലക്ടർ ശ്രീ  ജീവൻ ബാബു കെ.,  ഐ. എ. എസ്.നിർവ്വഹിച്ചു 
ചടങ്ങിൽ
പൊലിമ സംഘാടക സമിതി നേതാക്കളായ എം.എ. മജീദ്, പി.പി. ഹാരിസ്,  അസ്ലം മാവില, പി. അബ്ദുൽ കരീം, സി.എച്ച്. അബൂബക്കർ ,  സൈദ് കെ.എം. , എം.കെ. ഹാരിസ്, . ബി ബഷീർ, ഫൈസൽ അരമന  തുടങ്ങിയവർ  സംബന്ധിച്ചു

പൂനെ IISER ഇൻസ്റ്റിറ്റൂട്ടിൽ ബിരുദ വിദ്യാർഥിനിയായ ബഷീർ പട്ല മഖൾ  ആയിഷ ബി.  വരച്ചതാണ്  പൊലിമ ലോഗോ.

      _________🔲

പൊലിമ ലോഗോ വായിക്കുന്നത്

പൊലിമ
ലോഗോ
വായിക്കുന്നത്

വരയ്ക്ക് ചില  പ്രത്യേകതകളുണ്ട്. ചിത്രങ്ങൾക്കു മുന്നിൽ ഹൃദയമുള്ളവൻ സാകൂതം മണിക്കൂറുകളോളം നിൽക്കും. ഹൃദയത്തോടവ മൗന സംഭാഷണം നടത്തും.  ഹൃത്തിൽ ഓളങ്ങളും ആന്ദോളനങ്ങളും സൃഷ്ടിക്കും. മനസ്സ് ആർദ്രമാകും, മൃദുലമാകും, കാഠിന്യം കയ്യൊഴിയും. ആസ്വാദ്യതയുടെ പാരമ്യമവനനുഭവിക്കും.

കലാസ്വാദനത്തിന് ബഹുഭാവമുണ്ട്.  ഇപ്പോൾ ആസ്വദിക്കുന്നത് സ്ഥായിയല്ല, കുറച്ച് കഴിഞ്ഞാൽ മറ്റൊന്നാകാം, അത് മാറിക്കൊണ്ടേയിരിക്കാം.  അതൊരിക്കലും അരോചകമാക്കുന്നില്ല. ആസ്വാദനത്തിൽ മടുപ്പുമുണ്ടാക്കുന്നില്ല. എല്ലാവർക്കും ഏറ്റക്കുറവിൽ  ഈ അനുഭവമുണ്ടാകും.

വളരെ ലളിതമാണ് പൊലിമ, അതിലും ലളിതമാണ് അതിന്റെ മുദ്രണം. പ്രസന്നമായ ആകാശം, അതിലും പ്രസന്നമായ ആകാശപ്പറവകൾ, കൊക്കുരുമ്മി കിന്നരിക്കുന്ന രണ്ടരിപ്രാവുകൾ, ശാന്തതയുടെ കുഞ്ഞു ചിറകുകൾ, പലമയിലെ  താളവും താരാട്ടും;  പൊലിമയിലെ സന്ദേശവും സന്തോഷവും.

ഒഴിയാൻ കൂട്ടാക്കാത്ത കൂര, തണലായ് നിൽക്കുന്ന ആൾക്കൂട്ടം. പരസ്പര സഹായ-സഹവർത്തിത്വ ഭാവം.  ആധുനികതയുടെ യാന്ത്രിക ജീവിതം മേലാളത്തവും മേധാവിത്വവുമുണ്ടാക്കാൻ ശ്രമിക്കുമ്പോഴും പലമയും പഴമയും  കൈയ്യൊഴിയാൻ കൂട്ടാക്കാത്ത പ്രതീക്ഷ നിറഞ്ഞ ശാന്തമായ പശ്ചാത്തലം.  ഗ്രാമീണതയുടെ  വശ്യത ചോരാതെ അക്ഷികളടച്ച് നിൽക്കുന്ന ഒരു കുഞ്ഞിപ്പെണ്ണായി പട്ലയെ,  മൂന്ന് വരകൾ കൊണ്ട് കലാകാരി കോറിയിട്ടത് തന്നെ പൊലിമയുടെ പൂർണ്ണത.

വെറും ഒരാഘോഷമെന്നതിനപ്പുറം പൊലിമ നമ്മുടെ വികാരമാണ്, ഹൃദയങ്ങൾ തമ്മിലുള്ള സംസാരമാണ്. നിഷ്ക്കളങ്ക സ്നേഹത്തിന്റെ കലർപ്പില്ലാത്ത ആവിഷ്ക്കാരമാണ്.

പൊലിമ മുദ്രണം ഞാനിഷ്ടപ്പെടുന്നു, അതിന്റെ കാരണങ്ങൾക്കാകട്ടെ  അത്ര തന്നെ തീഷ്ണതയുമുണ്ട്.

          *മാവിലപ്പൊലിമ*

പൊലിമ* *പരിപാടികൾ*

*പൊലിമ*
*പരിപാടികൾ*

_________________

01: 30 PM

*പൊലിമ പച്ചക്കറി തൈകൾ*
*വിതരണം*

അധ്യക്ഷൻ : എം. എ. മജീദ്
വിതരണോദ്ഘാടനം : ബിന്ദു ജോർജ് (കൃഷി ഓഫീസർ, കൃഷിഭവൻ മധൂർ)

സാനിധ്യം : പി. അബ്ബാസ് മാസ്റ്റർ
.   പി. പി. ഹാരിസ്
.   മധൂർ മുഹമ്മദ് കുഞ്ഞി
.  അറബി മൊഗർ
.   ബീരാൻ ബൂഡ്
.   ഫൈസൽ അരമന
.   മുഹമ്മദ് കുഞ്ഞി ബൂഡ്

*VENUE :  കിണറ്റിൻകര - പൊലിമ പൂമുഖം*

____________________

03:00 PM

*പൊലിമ പ്രചരണോദ്ഘാടനം*
*ഖലിലുല്ലാഹ്_ ആർട്ട് എക്സിബിഷൻ*

അധ്യക്ഷൻ : P അബ്ദുൽറഹിമാൻ ഹാജി
ഉത്ഘാടനം : ആർടിസ്റ്റ് ഖലിലുല്ലാഹ്
സാനിധ്യം : എം. എ. മജീദ്
സാനിധ്യം : ഷാഫി പി. എം.
.           കുമാരി റാണി ടീച്ചർ
.           ബിജു മാസ്റ്റർ
.           സൈദ് കെ.എം.
.           അബൂബക്കർ CH
.           സിറാർ അബ്ദുല്ല
               
*VENUE : പട്ല ഗവ.സ്കൂൾ അങ്കണം*

( *03: 55 ന്  ശേഷം പൊതുജനങ്ങൾക്കും  പ്രവേശനം*)
               
___________________
Publicity,  POLIMA

ആർട് എക്സിബിഷൻ പ്രചരണോത്ഘാടനം

ആർട് എക്സിബിഷൻ
പ്രചരണോത്ഘാടനം
മണ്ണിന്റെ മണത്തോടെ
പട്ലക്കാറെ പിരിശപ്പെരുന്നാൾ
പൊലിമ തുടങ്ങി

അതെ, വിശേഷങ്ങൾ മാത്രം ! ഇന്നലെ പൊലിമ വിശേഷങ്ങൾ മാത്രമായിരുന്നു!

ഇന്നലെ, വെളളിയാഴ്ച പട്ല പൊലിമയിൽ നിറഞ്ഞു നിന്ന ദിവസമായിരുന്നു. പൊലിമ കൊണ്ട് സജീവമാമായിരുന്നു.

ജുമുഅഃ കഴിഞ്ഞതോടെ ഇനിയും ഉദ്ഘാടനം കാത്തിരിക്കുന്ന പൊലിമ പൂമുഖത്ത് നാട്ടുകാർ എത്തിത്തുടങ്ങി. കിണറ്റിൻകരയിൽ പ്രതികാത്മകമായി ഉണ്ടാക്കിയ ഒരു കുഞ്ഞു കടവുണ്ട്, ആ കടവ് കടന്ന് വേണം പൂമുഖത്തെത്താൻ.

കൃഷി ഭവനിലെ ഉദ്യോഗസ്ഥകൾ നേരത്തെ എത്തി. കൃഷി ഓഫീസർ ബിന്ദു അടക്കം എല്ലാവരും. പൗരപ്രമുഖനും പൊലിമയുടെ രക്ഷാധികാരികളിൽ ഒരാളുമായ പി.  അബ്ബാസ് മാസ്റ്റർ വേദിയിലെത്തി. കർഷകരായ ബീരാൻസാഹിബ്, മുഹമ്മദ് കുഞ്ഞി സാഹിബ്, പൊലിമ ട്രഷറർ പി.പി. ഹാരിസ്, പൊലിമ മുഖ്യ രക്ഷാധികാരി എം.എ. മജിദ്, വോളണ്ടിയർ ചെയർമാൻ ഫൈസൽ എല്ലാവരും വേദിയിലുണ്ട്.

സ്വാഗതത്തിൽ പൊലിമ പരിചയപ്പെടുത്തി. പിന്നീട് നടന്നത് ഹ്രസ്വമായ സംസാരങ്ങൾ.

ചടങ്ങിലെ ഏറ്റവും പ്രധാന ഇനം പൊലിമ തൈ വിതരണമായിരുന്നു.  മധൂർ മുഹമ്മദ് കുഞ്ഞി നൽകിയ നൂറു കണക്കിന് ഹൈബ്രിഡ് തൈകൾ. കാദിയുടെ നേതൃത്വത്തിൽ ഷെല്ലുകളിൽ വേർപ്പെടുത്താൻ തുടങ്ങി. തക്കാളി, മുളക്, വഴുതന ഓരോന്നും ഇനം തിരിച്ചു.

ആദ്യ വിതരണം കൃഷി ഓഫിസർ നടത്തി, കർഷക പ്രമുഖർ അതേറ്റ് വാങ്ങി. പിന്നിട് സൂപ്പി, അൻവർ, ഫൈസൽ, ഷരീഫ്, കുമ്പള അഷ്റഫ് ,പി.  കരീം, മുജീബ്, PP ഹാരിസ്, സി.എച്ച്, നിസാർ ടി.എച്ച് തുടങ്ങിയവരുടെ നേതൃത്യത്തിൽ തൈകൾ കൈകളിൽ നിന്ന് കൈകളിലേക്ക് .... ഒരു കാരണവരെ പോലെ സൈദ് മുക്ക് കണ്ണട വെച്ച് ഓരോരുത്തരുടെയും പേരെഴുതിക്കൊണ്ടിരുന്നു.

''വളരെ നല്ല പരിപാടി, പൊലിമയുടെ ഏറ്റവും നല്ല മാതൃകാപരമായ ഒന്ന്" കൃഷി ഓഫീസർ ബിന്ദുവും അബ്ബാസ് മാസ്റ്ററും ഒരേ സ്വരത്തിൽ പറഞ്ഞു.

ഇനിയാ തൈകൾ നമ്മുടെ അടുക്കള തോട്ടത്തിൽ സ്നേഹ പരിചരണത്തോടെ വളരും. വരും നാളുകളിൽ ആ കുഞ്ഞു തൈകൾ വളരട്ടെ, പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ.

പൊലിമക്കാരൻ

പൊലിമ :* *ഗൾഫിലെ ആദ്യഘട്ട പ്രചരണം* *യു എ ഇ യിൽ തുടങ്ങി* _