Tuesday, 5 April 2016

മാർച്ചിംഗ് സോങ്ങ് / for CP

ലഹരിക്കെതിരെ
മാർച്ചിംഗ് സോങ്ങ്


വാൺ .......വാൺ ..
വാൺ... ടൂ ....ത്രീ....



അരുതരുത് അരുതരുത്
അരുതരുത് സോദരാ ....
ഈ ലഹരി പുകയും വിഷകനലിൽ
എരിയരുത് സോദരാ
എരിയരുത് സോദരാ...

പാന്  വേണ്ട, പാന് മാ-
സാല വേണ്ട സോദരാ...
പാൻക്രിയാസും പച്ചകുടലും
ഉരുകിപോകും സോദരാ...
ഉരുകിപോകും സോദരാ...

എത്ര രോഗമെത്ര മരണം
ലഹരി ഒന്ന് കൊണ്ട് മാത്രം
ദിവസമെത്ര വാർത്തകൾ നാം
 പത്രപേജിൽ വായിക്കുന്നു
 പത്രപേജിൽ വായിക്കുന്നു

മദ്യം മയക്ക് മരുന്ന് കഞ്ചാ-
വിന്നു നമുക്ക് തടയിടാം
ഈ പാവനമാം ഗ്രാമത്തില-
തെത്തുന്നത് നിർത്തീടാം
എത്തുന്നത് നിർത്തീടാം

കുഞ്ഞു മോനെ കെണിയൊരുക്കി
കാത്തിരിക്കും കാട്ടാളാ, നിൻ
കച്ചവടം പൂട്ടിക്കാനായ്
ഞങ്ങളിതാ ഒന്നായി
ഞങ്ങളിതാ ഒന്നായി

അറിവിലുംമു ന്നറിവിലും
മുന്നിലുള്ളീ നാടിനെ
ലഹരി മുക്ത ഗ്രാമമായ്
എന്നും ഞങ്ങൾ കാത്തിടും
എന്നും ഞങ്ങൾ കാത്തിടും

സോദരീ സോദരാ അറിഞ്ഞി-
ടേണം വർത്തമാനം
ലഹരിമുക്തഗ്രാമമായ്
നിർത്തീടേണം നാടിനെ
(നില) നിർത്തീടേണം നാടിനെ

അണിയണിയായ് നിന്നിടാം
ലഹരിക്കെതിരെ നിന്നിടാം
നാടിനൊപ്പം സീപീടൊപ്പം
ഒരുമയോടെ നിന്നീടാം
ഒരുമയോടെ നിന്നീടാം

ബോധമുള്ള തലമുറാ ...
ബോധ്യമുള്ള  തലമുറാ...
ആരുചോദിച്ചാലുമന്ത-
സ്സോടെ പറയാൻ തലമുറാ..

വാൺ .......വാൺ ..
വാൺ... ടൂ ....ത്രീ....


അരുതരുത് അരുതരുത്
അരുതരുത് സോദരാ ....
ഈ ലഹരി പുകയും വിഷകനലിൽ
എരിയരുത് സോദരാ
എരിയരുത് സോദരാ

ഇരുട്ടിനെ എനിക്ക് പേടിയാണ്..../ അനസ് പേരാല്‍


ഇരുട്ടിനെ എനിക്ക് പേടിയാണ്....
_______________________________

അനസ് പേരാല്‍
_______________________________

 കിടന്നിട്ടു ഉറക്കം വന്നില്ല.ഒരു തരം ഭ്രാന്തു പിടിച്ച ചിന്തകള്‍....എത്ര ഉറക്ക ഗുളിക കഴിച്ചു എന്ന് നിശ്ചയം ഇല്ല.തല പൊളിയുന്ന പോലെ ...................

"നാശം പിടിക്കാന്‍ എനിക്ക് എന്താ പറ്റിയെ"
മേശപ്പുറത്തു ഒന്ന് തപ്പി നോക്കി ,എപ്പഴോ വായിച്ചു പകുതിയാക്കി വെച്ച പുസ്തകം.മുറിയിലെ നേരിയ വെളിച്ചത്തില്‍ വായിച്ചു തുടങ്ങി......

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ഓര്‍മ്മകളുടെ ഓണം "
"ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി- നായകം തേച്ചു വിടര്‍ത്തിയോരമ്മയെ, വാശിപിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ, പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍ കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ, പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,"

ഹോ വയ്യ വട്ടു പിടിക്കും ..................
ഈ അവസ്ഥ തുടര്‍ന്നാല്‍. നാശം അപ്പഴേക്കും കറണ്ടും പോയി. തപ്പിപ്പിടിച്ചു ഒരു മെഴുകുതിരി കത്തിച്ചു.......
 വല്ലാത്ത ക്ഷീണം......... വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.
തലയ്ക്കകാതെ മൂളല്‍ കൂടി കൂടി വരുന്ന പോലെ.തൊട്ടു മുമ്പ് ചെയ്യണം എന്ന് വിചാരിച്ച കാര്യങ്ങള്‍ പോലും മറന്നിരിക്കുന്നു. ആരൊക്കെയോ എന്നോട് സംസാരിക്കുന്ന പോലെ.

"എന്താ നീ അവിടെ നിന്ന് കളഞ്ഞത് വാ ,എന്നെ കൊല്ലെണ്ടേ നിനക്ക്? ഈ രാത്രി നിനക്കുള്ളതാണ്.ഇനിയും വൈകിക്കേണ്ട നീ വാ എന്നെ കൊല്ല്"

എവിടെ പോയി അയാള്‍? മരണം........അതാണ്‌ വിഷയം................ ആരാ പറഞ്ഞെ മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്ന്? ഇനിയും എത്ര സമയം കാത്തിരിക്കണം നിങ്ങള്‍ എന്നെ കൊല്ലാന്‍? പെട്ടന്ന് കൊല്ലണം.നിങ്ങള്‍ ഒരു കാര്യം ചെയ്യ്.എന്റെ രണ്ടു കൈയും ഒന്ന് കെട്ടിയിടാമോ?ഒരു പക്ഷെ എനിക്ക് വട്ടിളകിയാല്‍ ഞാന്‍ നിങ്ങളെ എന്തെങ്കിലും ചെയ്താലോ? അല്ലെങ്കില്‍ വേണ്ട അവിടെ തന്നെ ഇരിക്ക്. എനിക്ക് കാണേണ്ട എന്റെ ഗാതകന്റെ മുഖം.

വായിച്ചു തീരാത്ത ആ കവിത ഞാന്‍ പിന്നെയും തുറന്നു....................

"ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍ ചുറ്റുമിരിക്കും സഖികളെക്കാണിച്ചു പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,"

വേണ്ട ,ഇനിയും വായിക്കേണ്ട............ നിങ്ങള്ക്ക് ബുദ്ടിമുട്ടവില്ലെങ്കില്‍ ആ സിഗരറ്റ് ഒന്ന് എടുത്തു തരാമോ? ഞാന്‍ സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച്.തീ അയാള്‍ കൊളുത്തി തന്നു.

മിന്നായം പോലെ അയാളുടെ വൃത്തികെട്ട മുഖം കണ്ടു ഞാന്‍. പിശാചു................. പിശാചാണ് അയാള്‍ ............. എന്റെ മരണത്തിന്റെ മുഖം ചിരിക്കട്ടെ ഞാന്‍ ഇപ്പഴെങ്കിലും......ചിരിക്കട്ടെ.........ദൂരെ ആരോ ആ കവിത പിന്നേം ചൊല്ലുന്നുണ്ടല്ലോ......
"തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍ എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ, ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,"

എന്തിനാ ചിരിക്കുന്നെ?ഏതോ ഗുഹയില്‍ നിന്നെന്ന പോലെ അയാളുടെ ശബ്ദം ഞാന്‍ കേട്ടു...... വയ്യ കണ്ണ് തുറക്കാന്‍ പറ്റണില്ല. എന്താ എനിക്ക് സംഭവിക്കുന്നത്‌?

അയാള്‍ എന്റെ അടുത്തേക്ക് പതുക്കെ നടന്നു വരാന്‍ തുടങ്ങി......... മരണത്തിന്റെ മണം........... ഹാ ........ഒരു നിമിഷം......... "ദയവു ചെയ്തു ഞാന്‍ മരിക്കുന്നത് വരെയെങ്കിലും വിളക്ക് അണക്കരുത്. കാരണം ഇരുട്ടിനെ എനിക്ക് പേടിയാണ്

പേരില്ലാത്തവരോട് സ്നേഹ പൂർവ്വം..../റാസാ പട്ള

പേരില്ലാത്തവരോട് സ്നേഹ പൂർവ്വം....
______________________________

പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കുന്നതായി കേട്ടിട്ടുണ്ട്, പലതും ഉണ്ട് എന്ന് പറയാനാണ് എനിക്ക് താൽപര്യം.
    ഞാനിവിടെ കുറിക്കാൻ പോവുന്നത് എല്ലാവരുടെ മനസ്സിലും ഉള്ള കാര്യമാണ്. വായിച്ച് കഴിഞ്ഞ് പറയും, 'ഞാനന്നേ പറയണോന്ന് വിചാരിച്ചതാ' എന്ന്.

നാം എല്ലാവരും നവ മാധ്യമ ഉപയോക്താക്കളാണ്. Fb യും watsapp ഉം ഇല്ലാത്തവരായി ആരും ഇല്ല. പല ഗ്രൂപുകളിലും  മെംബര്‍മാരുമാണ്. നാട്ടുകൂട്ടങ്ങളുംകുടുംബ-സൗഹൃദ -സംഘടന... എന്ന് വേണ്ട എല്ലാ ഗ്രൂപിലും നമ്മള്‍ അംഗങ്ങളാണ്.
നാം എല്ലാ സ്ഥലത്തും ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുകയും ചെയ്യും.
ചിലർ കാലവും നേരവും നോക്കാതെ എന്തും എവിടെയും കൊണ്ട് തള്ളും.

ഒരിക്കൽ ഒരു ഗ്രൂപില്‍  എന്തോ കാര്യഗൗരവമുള്ള ചർച്ച നടക്കുംബോള്‍ ഇത്തരം ടിപ്പർ മെസേജുകൾ വന്നു. ആരാണാ മഹാൻ എന്ന് നോക്കാൻ പ്രൊഫൈൽ നെയിം നോക്കി, പക്ഷേ ആ സ്ഥാനത്ത് Alhamdu lillah,Masha Allah  എന്നോ മറ്റോ ഉണ്ട്. പേര് കാണുംബോൾ കാര്യപ്പെട്ട ഏതോ പുള്ളി ആയിരിക്കുമെന്ന് ഞാൻ കരുതി. ഏതായാലും ഫോട്ടോ കണ്ടാൽ അറിയാലോ എന്ന് കരുതി അങ്ങനെ ഒരു ശ്രമം നടത്തി. പക്ഷേ അവിടെയും ഒരു കുഞ്ഞിന്‍റെ ഫോട്ടോ..
തൽക്കാലം ആ ശ്രമം ഞാന്‍ നിർത്തി.🤗
〰〰〰〰〰〰〰〰〰〰
വാൽകഷ്ണം:-

Watsapp/facebook പ്രൊഫൈലിൽ പൂവിൻറെയുംപൂച്ചയുടെയുമൊക്കെ ഫോട്ടോ വെക്കുന്നതിന് പകരം എല്ലാവർക്കും അറിയുന്ന സ്വന്തം ഫോട്ടോ അപ്ലോഡ് ചെയ്യുക, പേരിൻറെ സ്ഥാനത്ത് ഒണക്ക സ്മൈലിയും feeling loveഉം പൊട്ടത്തരങ്ങളും എഴുതാതെ സ്വന്തം പേര് ധൈര്യത്തോടെ തന്നെ വെക്കുക.


മിനിക്കഥ / തണൽ/ ശെരീഫ് കുവൈറ്റ്

മിനിക്കഥ

തണൽ
   
ശെരീഫ്  കുവൈറ്റ്

അത്തർ കുപ്പികളുടെ പെട്ടിയുമായി ഓരോ ഗ്രാമങ്ങളിലും മാറി മാറി അയാൾ തന്റെ യാത്ര തുടർന്നു..

വീട്ടിൽ  നിന്ന് ഇറങ്ങിയാൽ തിരിച്ചെത്തുന്നത് മാസങ്ങൾ കഴിഞ്ഞായിരിക്കും..  അതിനിടയിൽ അദ്ദേഹം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് വീടുകൾ  തോറും  മാറി മാറി തന്റെ യാത്ര തുടരും..
അന്നൊക്കെ അന്തി ഉറങ്ങാൻ എവിടെ ചെന്നാലും മരത്തണൽ കൂട്ടിനുണ്ടായിരുന്നു..

വർഷങ്ങൾ ഒരു പാട് പിന്നിട്ടു. തന്റെ യാത്രയിൽ ഒരു മാറ്റവും ഉണ്ടായില്ല.  പക്ഷെ തനിക്കു എന്നും കൂട്ടിനുണ്ടായിരുന്ന ആ മരത്തണലുകൾ എല്ലാമിന്ന്  പോയ്പ്പോയിരിക്കുന്നു..

പല കൂറ്റൻ വീടുകളും റോഡുകളും വന്നതോടുകൂടി തന്റെ മരത്തണൽ എന്നെ വിട്ടു എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.  അല്ല... പലരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്ക്  മുന്നിൽ അവരുടെ മൂര്ച്ചയുള്ള വാളുകൾക്ക് മുന്നിൽ തല നീട്ടി കൊടുക്കേണ്ടി വന്നിരിക്കുന്നു..

തണലിന്റെ പഴയ  മണം പോലും അനുഭവപ്പെടാത്തതിന്റെ അസ്വസ്ഥതയാണ് അയാളെ മുഖത്ത് മുഴുവൻ...

യാത്ര പിന്നെയും തുടർന്നു.... യാത്രിക്കിടയിലും അയാളുടെ കണ്ണുകൾ നാലുഭാഗത്തും തിരയുന്നുണ്ടായിരുന്നു,  അല്പം തണലിനു വേണ്ടി..  പക്ഷെ  കണ്ടത്  അടുത്ത ഇരയെ തേടി ദാഹിച്ചു നിൽകുന്ന  കുറെ മൂര്ച്ചയുള്ള മഴുവും ഈർച്ച വാളുകളും ..

അലസമായി ചുറ്റിക്കെട്ടിയ  തലപ്പാവ മാറ്റി  ടവൽ കൊണ്ട് തലയും മുഖവും തുടച്ചു.  അയാൾ വീണ്ടും  യാത്ര തുടർന്നു..  പ്രകൃതിയോട് ഒരു പരിഭവും പറയാതെ, അയാൾ അയാളെ തന്നെ പഴിപറഞ്ഞു ...

ശെരീഫ്  കുവൈറ്റ്

Monday, 4 April 2016

കവിത / അരുതേ ..../ അബൂബക്കർ ഫാർമസി

കവിത

അരുതേ ....

അബൂബക്കർ ഫാർമസി


കഞ്ചാവിൻ ദൂഷ്യം നിങ്ങള-
റിയാതെ പോകരുതേ

ജീവിതമായിടും നരകമതി-
ലോട്ടറിയാതെ വീഴരുതേ

കെണികളൊരുക്കി കാത്തിരിക്കു-
മതിലേക്കെടുത്ത്  ചാടരുതേ

കുടുംബം, സ്നേഹനിധിയാം
സുഹൃദ് ബന്ധം  നഷ്ടപ്പെടുത്തരുതേ

നിങ്ങളറിയാതെ നിങ്ങളെക്കൊല്ലാ-
കൊല ചെയ്ത്  നശിക്കരുതേ

ഇതിൽ .....അദ്ധി പട്ള

ഇന്നലെ
___________

ഭ്രാന്തുള്ളവർക്ക്     ചിന്തയില്ല

അതില്ലാത്തവർ    ചിന്തിക്കുന്നില്ല

ചിന്തിക്കുന്നവർ    പറയുന്നില്ല

പറയുന്നവർ     പ്രവർത്തിക്കുന്നില്ല

പ്രവർത്തിക്കുന്നവരെ  പ്രേരിപ്പിക്കുന്നില്ല

പ്രേരിപ്പിക്കുന്നവരെ     .............................. ?

   (  ഇതിൽ   ഞാൻ   ആരാ ? )

ഒരു ഗ്രാമത്തിന്റെ കഥ / അദ്ധി പട്ള

ഒരു  ഗ്രാമത്തിന്റെ കഥ
_______________________


ഒരു ഗ്രാമത്തിൽ  പല    വിധത്തിലുള്ള കള്ളന്മാർ ഉണ്ടായിരുന്നു   അവരെ  പലരും പല സ്ഥലത്തും വെച്ച്  കണ്ടവരുണ്ടായിരുന്നു

അങ്ങിനെ  ഒരു  ദിവസം ഒരു  പോക്കറ്റടിക്കാരനായ കള്ളനെ ചിലർ ചേർന്ന്  പിടി കൂടി   അതിൽ ചിലർ പറഞ്ഞു  ''ഇവനെ കെട്ടിയിടാം''  മറ്റു ചിലർ പറഞ്ഞു - ''അടിക്കാം''.   ബാക്കിയുള്ളവർ പറഞ്ഞു -  ''ഇതൊന്നും വേണ്ട  നമുക്കവനെ  ഉപദേശിക്കാം.  ചിലപ്പോൾ ഇവൻ   നന്നായാലോ ? ''

എല്ലാവരും  ആ തീരുമാനത്തോട് യോജിച്ചു.  അങ്ങനെ അവന് അവിടെ  വെച്ച്  തന്നെ  ഒരു  ബോധവൽക്കരണം  നടത്തി വിട്ടയച്ചു.

എന്നിട്ടെല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി  
അതിലൊരാൾ  എന്തോ വീട്ടാവശ്യത്തിനായ്  നേരെ പോയത് അടുത്തുള്ള കടയിലേക്കും.  അയാൾ സാധനങ്ങളൊക്കെ  വാങ്ങി  അതിന്റെ  കാശ്  കൊടുക്കാൻ വേണ്ടി  തന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക്  കയ്യിട്ടു.  തന്റെ  പോക്കറ്റിലുള്ള കാശ്  അടിച്ചു മാറ്റിയിരുന്നു  ആ കള്ളൻ  .............

   മറക്കാൻ  കഴിയുന്നത്  ഒരു നല്ല മരുന്നാണോ,   എന്തോ  


അദ്ധി പട്ള